കുട്ടികളുടെ ആവശ്യങ്ങൾക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്. ചോദിക്കുമ്പോഴെല്ലാം കുട്ടികൾക്ക് പോക്കറ്റ് മണി നൽകുന്ന രീതിയുടെ ദോഷവശങ്ങൾ പലപ്പോഴായി ചർച്ചകളി‍ൽ നിറഞ്ഞിട്ടുണ്ട്. പണത്തിന്റെ ധാരാളിത്തം അനുഭവിച്ചു വളരുന്നവർ ചോദിക്കുമ്പോഴെല്ലാം പണം കിട്ടണമെന്ന അവസ്ഥയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ ആവശ്യങ്ങൾക്ക് പണം നൽകുന്നതുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ നിലവിലുണ്ട്. ചോദിക്കുമ്പോഴെല്ലാം കുട്ടികൾക്ക് പോക്കറ്റ് മണി നൽകുന്ന രീതിയുടെ ദോഷവശങ്ങൾ പലപ്പോഴായി ചർച്ചകളി‍ൽ നിറഞ്ഞിട്ടുണ്ട്. പണത്തിന്റെ ധാരാളിത്തം അനുഭവിച്ചു വളരുന്നവർ ചോദിക്കുമ്പോഴെല്ലാം പണം കിട്ടണമെന്ന അവസ്ഥയിലേക്ക് എത്താം. ഇല്ലെങ്കിൽ വാശി പിടിക്കുകയും വഴക്കിടകയും ചെയ്യും. തെറ്റായ കാര്യങ്ങൾക്ക് പണം ചെലവഴിക്കാനുള്ള പ്രവണതയാണ് മറ്റൊന്ന്. ഇത് ഒഴിവാക്കാനായി കുട്ടികൾക്ക് പണവുമായി യാതൊരു ബന്ധവുമില്ലാതാക്കി എല്ലാ കാര്യങ്ങളും തങ്ങൾ ചെയ്തു കൊടുക്കുന്ന മാതാപിതാക്കളുണ്ട്. എന്നാൽ കുട്ടികളിൽ സമ്പാദ്യശീലമോ, പണത്തിന്റെ മൂല്യം മനസ്സിലാക്കാനോ ഉള്ള സാഹചര്യം ഇല്ലാതാകുന്നുവെന്നതാണ് ഇതിന്റെ പോരായ്മ. 

ADVERTISEMENT

ഇത്തരം അവസരത്തിൽ മാസാമാസം ഒരു നിശ്ചിത തുക പോക്കറ്റ് മണിയായി കുട്ടികൾക്ക് നൽകുന്നതാണ് നല്ലത്. അതല്ലാതെ മറ്റൊരു തുകയും തരില്ലെന്നും ഓരോ മാസവും മിച്ചം പിടിക്കുന്ന തുക ഉപയോ​ഗിച്ച് വലിയ ലക്ഷ്യങ്ങൾ നേടാനും അവരെ പ്രോത്സാഹിപ്പിക്കുക. മിച്ച പിടിക്കുന്ന തുക ഒരു നിശ്ചിതപരിധിയിൽ എത്തിയാൽ ബാക്കി തുക കൂട്ടിച്ചേർത്ത് ആവശ്യമുള്ള സാധനം വാങ്ങി നൽകുമെന്ന് മാതാപിതാക്കൾക്ക് ഉറപ്പ് നൽകാം. ഇത് അവരെ ദുർച്ചെലവുകളിൽ നിന്നും അകറ്റി നിർത്തും. വരവുകളും ചെലവുകളും എഴുതി വയ്ക്കാൻ ഒരു കണക്കു പുസ്തകം നൽകുക. ആദ്യം പ്രചോദനം നൽകുക. കൃത്യമായി എഴുതുന്നുണ്ടെന്ന് ഉറപ്പാക്കുക. പതിയെ അത് കുട്ടികളുടെ ശീലമായി മാറും. 

ADVERTISEMENT

വീടിന്റെ ബജറ്റ് തയാറാക്കുമ്പോൾ അതിൽ കുട്ടികളെയും പങ്കെടുപ്പിക്കുക. അവരുടെ ആവശ്യങ്ങൾ ചോദിക്കുക. പഠനത്തിന്റെ ഫീസിനും യാത്രച്ചെലവുകളും മറ്റുമായി ചെലവിടുന്ന തുകകൾ അവർ അറിയട്ടെ. വീട്ടിലെ വരവിനെക്കുറിച്ചും ബോധ്യമുണ്ടാകട്ടെ. അതെല്ലാം ഭാവിയിൽ പണത്തിന്റെ മൂല്യം അറിയുന്നതിനും സാമ്പത്തികാസൂത്രണം നടപ്പിലാക്കാനും വേണ്ട അറിവുകൾ അവർക്ക് പകർന്നു നൽകും. 

ADVERTISEMENT

ഒരുപാട് പണമുണ്ടായിട്ടും എല്ലാം നശിപ്പിക്കുന്നവരും ഒന്നുമില്ലാതെ തുടങ്ങി ഒരുപാട് നേടുന്നവരുമുണ്ട്. അവരുടെ കഥകൾ കുട്ടികൾക്ക് പറഞ്ഞു നൽകാം. നിരന്തര പരിശ്രമവും ശുഭാപ്തി വിശ്വാസവും കഠിനപ്രയത്നവും കൈമുതലാക്കി എല്ലാം നേടിയവരെ ഹീറോയായി അവതരിപ്പിക്കാം. അവരുമായി ബന്ധപ്പെട്ട വിഡിയോകൾ കാണിക്കുന്നതും വീട്ടിൽ അവരെ കുറിച്ച്  ചർച്ച ചെയ്യുന്നതുമെല്ലാം കുട്ടികളെ പ്രചോദിപ്പിക്കും. അവരെ മാതൃകയാക്കി മുന്നേറാനുള്ള തോന്നൽ കുട്ടികളിൽ ജനിക്കും. അതിനായി അവരെ സജ്ജരാക്കുക. 

Content Summary : Teaching kids about money