ഒരു കുട്ടിയെ വളർത്തുക എന്നത് വലിയ ഉത്തരവാദിത്തമാണ്. പ്രയത്നവും ക്ഷമയും ഒരുപോലെ അതിന് ആവശ്യമാണ്. മുട്ടിലിഴയുന്ന കുട്ടിയാണെങ്കിലും എതിർപ്പും വഴക്കിടലും ശീലമാക്കിയ കൗമാരക്കാനാണെങ്കിലും മാതാപിതാക്കൾ കുട്ടികളിൽ വളരെയധികം പ്രധാനപ്പെട്ടവരാണ് എന്ന ചിന്തയുണ്ടാക്കണം. മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കുട്ടിയെ വളർത്തുക എന്നത് വലിയ ഉത്തരവാദിത്തമാണ്. പ്രയത്നവും ക്ഷമയും ഒരുപോലെ അതിന് ആവശ്യമാണ്. മുട്ടിലിഴയുന്ന കുട്ടിയാണെങ്കിലും എതിർപ്പും വഴക്കിടലും ശീലമാക്കിയ കൗമാരക്കാനാണെങ്കിലും മാതാപിതാക്കൾ കുട്ടികളിൽ വളരെയധികം പ്രധാനപ്പെട്ടവരാണ് എന്ന ചിന്തയുണ്ടാക്കണം. മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന പോസിറ്റീവ് പ്രതികരണങ്ങൾക്ക് കുട്ടിയുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ വലിയ പ്രാധാന്യമുണ്ട്. 

ADVERTISEMENT

സ്നേഹം പോലെ പ്രധാനമാണ് കുട്ടികളിൽ നല്ല ശീലങ്ങളും പ്രവൃത്തികളും വളർത്തിയെടുക്കുക എന്നത്. മാന്യമായി പെരുമാറ്റം എന്നത് വീടുകളിൽ നിന്നും തുടങ്ങേണ്ടതാണ്. കുട്ടികൾ അത് മാതാപിതാക്കളിൽ നിന്നുമാണ് മാതൃകയാക്കേണ്ടത്. മോശം ശീലങ്ങൾ ചെറുപ്പത്തിലേ കണ്ടെത്തി ഇല്ലാതാക്കേണ്ടതുണ്ട്. ഇതിനായി പിന്തുടരേണ്ട മൂന്ന് കാര്യങ്ങൾ ഇതാ. 

ADVERTISEMENT

∙ പരാതി വേണ്ട- കുട്ടിയുടെ സ്വഭാവം മെച്ചപ്പെടുത്താനായി മറ്റുള്ളവരുടെ കുറ്റങ്ങൾ ചൂണ്ടി കാണിക്കേണ്ടതില്ല. പലപ്പോഴും കുട്ടിയുടെ കൂട്ടുകാരുടെയോ അവരുടെ മാതാപിതാക്കളുടെയോ കുറ്റമാകും പറയുക. എന്നാൽ കാര്യം മനസ്സിലാക്കുന്നതിനു പകരം അവരെ വേദനിപ്പിക്കാനാവും അത് കാരണമാകുക. എല്ലാവരിലും കുറ്റം കണ്ടെത്തുന്ന ശീലം കുട്ടിയിൽ വികസിക്കാനും ഇത് ഇടയാക്കും.

ADVERTISEMENT

∙ സ്വയം പര്യാപ്ത: കുട്ടിയെ കാര്യങ്ങൾ സ്വയം ചെയ്യാൻ പഠിപ്പിക്കുന്നത് നല്ലതാണ്. എന്നാൽ അതിനായി ഉത്തരവിടുകയോ ബലം പ്രയോഗിക്കുകയോ ചെയ്യുന്നതിൽ പ്രയോജനമില്ല. അതിനു വേണ്ട സാഹചര്യങ്ങൾ ഒരുക്കുകയാണ് മുഖ്യം. മാതാപിതാക്കളും ഉത്തരവാദിത്തം കാണിക്കണം. കുട്ടികളെ പ്രോത്സാഹിപ്പിക്കണം. തുടക്കമിട്ടു നൽകിയാൽ അത് അവർ പൂർത്തിയാക്കും. മാറ്റം ഒരു ദിവസം കൊണ്ടു ഉണ്ടാകണമെന്ന് കരുതുന്നതിൽ അർഥമില്ല. 

∙ ഒച്ച വെക്കല്ലേ: വളരെയധികം ഉറക്കെയും ആക്രമണ മനോഭാവത്തടെയും കുട്ടികളോട് സംസാരിക്കരുത്. ഇത്തരത്തിൽ പങ്കാളികൾ പരസ്പരം സംസാരിക്കുന്നതോ മറ്റുള്ളവരോട് തർക്കിക്കുന്നതോ ഒഴിവാക്കണം. ഇതു കണ്ടും അനുഭവിച്ചും വളരുന്നത് കുട്ടികളുടെ മനസ്സിനെ മുറിവേൽപ്പിക്കും. ഇതേ രീതി അനുകരിക്കാനും കാരണമാകാം. അതിനാൽ കുട്ടികളോടുള്ള സംസാര രീതിയിൽ എപ്പോഴും ശ്രദ്ധ പുലർത്തുക. അവർക്ക്  അനുകരണീയമായ മാതൃകയാകണം മാതാപിതാക്കളുടെ ശൈലി.

Content Summary : Character Development for kids