നിങ്ങള്‍ കുട്ടികളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണോ? മാതാപിതാക്കളോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചാല്‍ പലരും ഒന്നു സംശയിച്ചേക്കാം. തങ്ങളുടെ മക്കള്‍ക്ക് ഏറെയിഷ്ടം തങ്ങളെ തന്നെയാണോ അതോ മറ്റാരെയെങ്കിലുമാണോ എന്ന കാര്യത്തില്‍ പലര്‍ക്കും കൃത്യമായ ധാരണയുണ്ടാകില്ല. അവരുടെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിങ്ങള്‍ കുട്ടികളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണോ? മാതാപിതാക്കളോട് ഇങ്ങനെയൊരു ചോദ്യം ചോദിച്ചാല്‍ പലരും ഒന്നു സംശയിച്ചേക്കാം. തങ്ങളുടെ മക്കള്‍ക്ക് ഏറെയിഷ്ടം തങ്ങളെ തന്നെയാണോ അതോ മറ്റാരെയെങ്കിലുമാണോ എന്ന കാര്യത്തില്‍ പലര്‍ക്കും കൃത്യമായ ധാരണയുണ്ടാകില്ല. അവരുടെ ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ മാതാപിതാക്കളായ തങ്ങളാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തത് ഒരു തരത്തില്‍ പരാജയമാണ്. കാരണം അവരുടെ ബെസ്റ്റ് ഫ്രണ്ട് എപ്പോഴും നിങ്ങള്‍ തന്നെയായിരിക്കണം. എന്നാല്‍ വടിയെടുത്തും ഒച്ചവെച്ചും ഭീഷണിപ്പെടുത്തിയും നിങ്ങള്‍ക്കൊരിക്കലും ആ സൗഹൃദലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടാന്‍ കഴിയില്ല. അതിന് കുറുക്കുവഴികള്‍ വേറെയാണ്.

Read More: നിങ്ങള്‍ ഒരു സൂപ്പർ അച്ഛനാണോ? ഈ 10 കാര്യങ്ങൾ ശ്രദ്ധിക്കൂ.

ADVERTISEMENT

മക്കളുടെ സൗഹൃദം സമ്പാദിക്കാന്‍

അനുസരണയും സ്‌നേഹവുമുള്ളവരായി മക്കള്‍ വളരണമെന്ന് നിങ്ങള്‍ക്കാഗ്രഹമുണ്ടെങ്കില്‍ അതിനവരെ ഒരുക്കേണ്ടതും നിങ്ങള്‍ തന്നെയാണ്. വടി മാറ്റിവെച്ച്, ദേഷ്യവും അമര്‍ഷവും ദൂരെക്കളഞ്ഞ് പുഞ്ചിരിച്ചും തലോടിയും വേണം കുരുന്നുകളുടെ കുഞ്ഞിളം മനസ്സില്‍ ഇടം നേടാന്‍. പേടി സ്വപ്‌നമായിട്ടല്ലാതെ, നിങ്ങളവര്‍ക്കൊപ്പമുണ്ടെങ്കില്‍ സംശയങ്ങളില്‍ ഉത്തരമാകുകയാണെങ്കില്‍ ഒട്ടും ആധിയില്ലാതെ വിജയത്തിന്റെ ഓരോ ചുവടും നിങ്ങളുടെ മക്കള്‍ കീഴടക്കുന്നത് നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ അവരുടെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ നിങ്ങളാകുമെന്നതില്‍ സംശയമില്ല.

ADVERTISEMENT

രക്ഷാകര്‍തൃ രീതികളും കുട്ടികളുടെ മാനസികാരോഗ്യവും

കുട്ടികളുടെ മാനസികാരോഗ്യം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. മാതാപിതാക്കളുടെ രക്ഷാകര്‍തൃ രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തില്‍ കാര്യമായ സ്വാധീനം ചെലുത്തും. ഗവേഷണങ്ങള്‍ പറയുന്നത് സമ്മര്‍ദ്ദം കൂടുതലുള്ള മാതാപിതാക്കളുടെ കുട്ടികളും സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെടുന്നുവെന്നാണ്. സ്നേഹത്തോടെ പെരുമാറുന്ന മാതാപിതാക്കളുടെ കുട്ടികള്‍ കൂടുതല്‍ മാനസികാരോഗ്യമുള്ളവരായിരിക്കും. നിരവധി പ്രശ്‌നങ്ങളില്‍ ജീവിക്കുന്ന പലരും തങ്ങളുടെ ടെന്‍ഷനും പ്രശ്‌നങ്ങളുമെല്ലാം തീര്‍ക്കുന്നത് കുട്ടികളുടെ നേര്‍ക്കായിരിക്കും. കുട്ടികളെ എല്ലായ്പ്പോഴും ശകാരിക്കുകയും ചെറിയ തെറ്റുകള്‍ക്കു പോലും വലിയ ശിക്ഷ കൊടുക്കുകയും തെറ്റുകളുടെ പേരില്‍ കുട്ടികളെ മാറ്റി നിര്‍ത്തുകയും അവരുടെ ആത്മാഭിമാനം വ്രണപ്പെടുത്തുന്ന തരത്തില്‍ വഴക്ക് പറയുകയുമൊക്കെ ചെയ്യുന്നത് ഇത്തരം കുടുംബങ്ങളില്‍ പതിവായിരിക്കും. ഇതെല്ലാം കുട്ടികളെ ദോഷകരമായി ബാധിക്കും. ശാരീരികവും മാനസികവുമായ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനും ഇത്തരം സമീപനങ്ങള്‍ കാരണമാകും.