കുട്ടികൾ നേരിടുന്ന വെല്ലുവിളികൾ എന്തെല്ലാമെന്ന് അറിയുമോ? വേണം നമ്മുടെ കരുതൽ
ജീവിതത്തിൽ പലതരം വെല്ലുവിളികൾ കുട്ടികൾ നേരിടേണ്ടി വരും. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ മുതൽ മാറിയ സാമൂഹ്യ സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതു കുട്ടികളുടെ മാനസിക വികാസത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. മാതാപിതാക്കളും അധ്യാപകരും വളരെ ശ്രദ്ധയോടെ ഇടപെടേണ്ട
ജീവിതത്തിൽ പലതരം വെല്ലുവിളികൾ കുട്ടികൾ നേരിടേണ്ടി വരും. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ മുതൽ മാറിയ സാമൂഹ്യ സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതു കുട്ടികളുടെ മാനസിക വികാസത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. മാതാപിതാക്കളും അധ്യാപകരും വളരെ ശ്രദ്ധയോടെ ഇടപെടേണ്ട
ജീവിതത്തിൽ പലതരം വെല്ലുവിളികൾ കുട്ടികൾ നേരിടേണ്ടി വരും. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ മുതൽ മാറിയ സാമൂഹ്യ സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതു കുട്ടികളുടെ മാനസിക വികാസത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. മാതാപിതാക്കളും അധ്യാപകരും വളരെ ശ്രദ്ധയോടെ ഇടപെടേണ്ട
ജീവിതത്തിൽ പലതരം വെല്ലുവിളികൾ കുട്ടികൾ നേരിടേണ്ടി വരും. കാലങ്ങളായി നിലനിൽക്കുന്ന പ്രശ്നങ്ങൾ മുതൽ മാറിയ സാമൂഹ്യ സാഹചര്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇതു കുട്ടികളുടെ മാനസിക വികാസത്തെയും സ്വഭാവത്തെയും സ്വാധീനിക്കുന്നു. മാതാപിതാക്കളും അധ്യാപകരും വളരെ ശ്രദ്ധയോടെ ഇടപെടേണ്ട സാഹചര്യമാണുള്ളത്. കുട്ടിക്ക് സന്തോഷകരവും സമാധാനപരവുമായി വളർന്നു വരാനുള്ള സാഹചര്യം ഒരുക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. ഇന്നത്തെ കുട്ടികളാണ് അടുത്ത തലമുറയായി തീരുന്നത്. അവരെ മികച്ച രീതിയിൽ വളർത്തേണ്ടത് സാമൂഹത്തിന്റെ ഉന്നമനത്തിന് അനിവാര്യമാണ്. കുട്ടികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.
കളിയാക്കൽ
സ്കൂളുകൾ, ഓൺലൈൻ ഫ്ലാറ്റ്ഫോമുകൾ എന്നിങ്ങനെ പലയിടങ്ങളിലും കളിയാക്കൽ വലിയൊരു പ്രശ്നമായി നിലകൊള്ളുന്നു. ഇത് കുട്ടികളെ മാനസികവും സാമൂഹികവുമായ ഒറ്റപ്പെടലിലേക്ക് നയിക്കുന്നു. ചിലപ്പോൾ ശാരീരികമായ ഉപദ്രവവും കളിയാക്കലിനെ തുടർന്ന് ഉണ്ടാകും.
മാനസികാരോഗ്യ പ്രശ്നങ്ങൾ
ഉത്കണ്ഠ, മാനസിക സമ്മർദം, ശ്രദ്ധ പിടിച്ചു പറ്റാനുള്ള ശ്രമം, ഹൈപ്പർ ആക്ടിവിറ്റി എന്നിവ കുട്ടികളിൽ വർദ്ധിക്കുകയാണ്. പഠന സമ്മർദം, മാതാപിതാക്കളുടെ പ്രതീക്ഷ, സമൂഹമാധ്യമങ്ങളുടെ സ്വാധീനം, സാമൂഹിക സമ്മർദ്ദം എന്നിങ്ങനെ പല കാരണങ്ങൾ ഇതിനു പിന്നിലുണ്ട്. പലപ്പോഴും കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങൾ മാതാപിതാക്കൾ ഗൗരവമായി കാണുന്നില്ല എന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നു.
സാങ്കേതിയുടെ അതിപ്രസരം
നിരവധി ഗുണങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ പോലും സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന ആശങ്കകൾ നിരവധിയാണ്. മൊബൈൽ, ടിവി, ലാപ്ടോപ്, വിഡിയോ ഗെയിം എന്നിങ്ങനെ വിവിധങ്ങളായ സ്ക്രീനുകളിലേക്ക് കുട്ടികൾ ചുരുങ്ങിപ്പോവുകയാണ്. ശാരീരിക പ്രവർത്തനങ്ങൾ കുറയുക, മതിയായ ഉറക്കം ഇല്ലാതെ ഇരിക്കുക, സൈബർ ബുള്ളിയിങ്, പ്രായത്തിന് അനുസൃതം അല്ലാത്ത ആശയങ്ങൾ തേടിയെത്തുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളാണ് കുട്ടികൾക്ക് ഇതുമൂലം ഉണ്ടാകുന്നത്.
അമിതവണ്ണം, പോഷകക്കുറവ്
അനാരോഗ്യകരമായ ഭക്ഷണശീലമാണ് പലരും പിന്തുടരുന്നത്. ഫാസ്റ്റ് ഫുഡ് വീട്ടുപടിക്കലേക്ക് എത്തുമെന്നതിനാൽ ചെറുപ്പം മുതലേ അത്തരം ഭക്ഷണം ശീലമാകുന്നു. ഇഷ്ടമുള്ളതെല്ലാം ആഗ്രഹിക്കുന്ന സമയത്ത് ഓർഡർ ചെയ്തു കഴിക്കാൻ സാധിക്കുന്നു. ആരോഗ്യകരമായ പല ഭക്ഷണസാധനങ്ങൾ ഒഴിവാക്കുന്ന പ്രവണതയും വർധിച്ചുവരുന്നു.
ലഹരി
ചെറുപ്രായത്തിൽ തന്നെ ലഹരിയുമായി സമ്പർക്കത്തിൽ വരുന്ന സാഹചര്യം വർദ്ധിച്ചു വരികയാണ്. മദ്യം, പുകയില, രാസലഹരി എന്നിങ്ങനെ എന്തും കുട്ടികളിലേക്ക് കൈമാറ്റപ്പെടുന്നു. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ലഹരിക്കടിമകളാക്കി മാറ്റി, ഭാവിയിൽ അവരെ വരുമാന സ്രോതസ് ആക്കാനുള്ള പ്രവർത്തനങ്ങളാണ് ലഹരി മാഫിയ നടത്തുന്നത്. ലഹരി വസ്തുക്കളുടെ കൈമാറ്റത്തിന് കുട്ടികളെ അനായാസം ഉപയോഗിക്കാം എന്നതും ഇതിന് കാരണമാകുന്നു. വളരെ ഗുരുതരമായ പ്രശ്നമായി ലഹരി കുട്ടികളെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു.
പഠന സമ്മർദം
മാതാപിതാക്കളുടെ അമിത പ്രതീക്ഷ, പരീക്ഷകൾ, കുട്ടികൾ തമ്മിലുള്ള മത്സരം എന്നിവ ശക്തമാവുകയാണ്. നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ താരതമ്യം ചെയ്തും പ്രോത്സാഹിപ്പിച്ചും ശിക്ഷിച്ചും കുട്ടികളെ വാർത്തെടുക്കുന്ന പ്രവണത മാതാപിതാക്കൾക്കുണ്ട്. മാർക്കിന്റെയും മറ്റ് അക്കാദമിക് നേട്ടങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം ജീവിതത്തെ നിർവചിക്കുന്ന രീതി ശക്തമാണ്. ഇത് കുട്ടികളിൽ ഉണ്ടാക്കുന്ന അരക്ഷിതത്വബോധം വളരെ വലുതാണ്.
ദാരിദ്ര്യം, അസമത്വം
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുള്ള കുട്ടികൾ സാമൂഹികമായ സമ്മർദം നേടേണ്ടിവരുന്നുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉൾപ്പെടെ പലതും അവർക്ക് അന്യമാണ്. ആരോഗ്യ സംരക്ഷണം, അവസരങ്ങൾ, സൗകര്യങ്ങൾ എന്നിങ്ങനെ പലതിലും പിന്നിട്ടു നിൽക്കുന്നത് മുന്നോട്ടുള്ള ജീവിതത്തെ ബാധിക്കുന്നു.
കുടുംബ പ്രശ്നങ്ങൾ
കുടുംബത്തിലെ അസ്വാരസ്യങ്ങൾ, വിവാഹമോചനം, ഗാർഹിക പീഡനം, അവഹേളനം എന്നിങ്ങനെ പല പ്രശ്നങ്ങളും കുട്ടികളെ സാരമായി ബാധിക്കുന്നു. ബാല്യത്തിന് മുറിവേൽപ്പിക്കുന്ന ഇത്തരം പ്രവർത്തികൾ മുന്നോട്ടുള്ള ജീവിതത്തെയും തകർത്തു കളയുന്നു. ഇത് സൃഷ്ടിക്കുന്ന സംഘർഷത്തിൽ നിന്ന് പല കുട്ടികൾക്കും പുറത്തേക്ക് കടക്കാൻ ആകുന്നില്ല.
പരിസ്ഥിതി സംബന്ധമായ ആശങ്കകൾ
കാലാവസ്ഥാ വ്യതിയാനം, മലിനീകരണം, പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്ക് കുട്ടികളുടെ ആരോഗ്യം, സുരക്ഷ, സന്തോഷം എന്നിവയിൽ സ്വാധീനമുണ്ട്. കാലാവസ്ഥയെയും മലിനീകരണത്തെയും പേടിച്ച് കുട്ടികളെ പുറത്തേക്ക് വിടാത്ത മാതാപിതാക്കൾ ഉണ്ട്. ഇതെല്ലാം കുട്ടികളുടെ ജീവിതം കഠിനമാക്കുന്നു.
Content Summary : Biggest challenges facing children