കുട്ടികൾക്കൊപ്പം ​ഗുണമേന്മയുള്ള സമയം (Quality time) ചെലവിടേണ്ടത് അവരുടെ വൈകാരിക ക്ഷേമത്തിനും അവരുമായി ബന്ധം ശക്തമാക്കുന്നതിനും പ്രധാനമാണ്. തിരക്കു പിടിച്ച ജോലികൾക്കിടയിൽ പലപ്പോഴും മാതാപിതാക്കൾക്ക് ഇതിനു സാധിക്കാത്തത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

കുട്ടികൾക്കൊപ്പം ​ഗുണമേന്മയുള്ള സമയം (Quality time) ചെലവിടേണ്ടത് അവരുടെ വൈകാരിക ക്ഷേമത്തിനും അവരുമായി ബന്ധം ശക്തമാക്കുന്നതിനും പ്രധാനമാണ്. തിരക്കു പിടിച്ച ജോലികൾക്കിടയിൽ പലപ്പോഴും മാതാപിതാക്കൾക്ക് ഇതിനു സാധിക്കാത്തത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കൊപ്പം ​ഗുണമേന്മയുള്ള സമയം (Quality time) ചെലവിടേണ്ടത് അവരുടെ വൈകാരിക ക്ഷേമത്തിനും അവരുമായി ബന്ധം ശക്തമാക്കുന്നതിനും പ്രധാനമാണ്. തിരക്കു പിടിച്ച ജോലികൾക്കിടയിൽ പലപ്പോഴും മാതാപിതാക്കൾക്ക് ഇതിനു സാധിക്കാത്തത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്കൊപ്പം ​ഗുണമേന്മയുള്ള സമയം (Quality time) ചെലവിടേണ്ടത് അവരുടെ വൈകാരിക ക്ഷേമത്തിനും അവരുമായി ബന്ധം ശക്തമാക്കുന്നതിനും പ്രധാനമാണ്. തിരക്കു പിടിച്ച ജോലികൾക്കിടയിൽ പലപ്പോഴും മാതാപിതാക്കൾക്ക് ഇതിനു സാധിക്കാത്തത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകുന്നു. കുട്ടി നേരിടുന്ന പ്രശ്നങ്ങൾ മാതാപിതാക്കൾ അറിയാതെ പോകുന്നതിനുൾപ്പെടെ നിരവധി ​ഗുരുതരമായ സംഭവങ്ങൾ ഇതിന്റെ പരിണിത ഫലമാണ്. കുട്ടികൾക്കൊപ്പം മികച്ച രീതിയിൽ സമയം ചെലിവിടാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇങ്ങനെ സമയം ചെലവിടാൻ ചില മാർ​ഗങ്ങൾ ഇതാ.

∙ സന്നിഹിതരായിരിക്കുക

ADVERTISEMENT

നിങ്ങളുടെ കുട്ടികളുമായി സമയം ചെലവഴിക്കുമ്പോൾ  ശ്രദ്ധ മുഴുവൻ അവർക്ക് നൽകുക. ഫോണും ജോലി സംബന്ധമായ കാര്യങ്ങളും ശ്രദ്ധ കവരുന്നത് അവഗണനയായി കുട്ടിക്ക് തോന്നിയേക്കാം.

∙ പ്രവർത്തനങ്ങൾ ഒരുമിച്ച് ആസൂത്രണം ചെയ്യുക

ചെയ്യാൻ പോകുന്ന കാര്യങ്ങൾ തിരഞ്ഞെടുക്കാനും നിർദേശം നൽകാനും കുട്ടികൾക്ക് അവസരം നൽകാം. ബോർഡ് ഗെയിമുകൾ കളിക്കുകയോ, പാർക്കിൽ പോകുകയോ, സിനിമയ്ക്ക് പോകുകയോ ആകാം. അത് എന്തു തന്നെയായാലും അവരെ കൂടി ഉൾപ്പെടുത്തി വേണം തീരുമാനിക്കേണ്ടത്. നിങ്ങൾ അവരുടെ അഭിപ്രായങ്ങൾക്ക് പ്രധാനം നൽകുന്നുണ്ടെന്ന് തോന്നിപ്പിക്കാൻ ഇത് സഹായിക്കും.

∙ കളിക്കുക, അവരുടെ ലോകത്തിൽ അം​ഗമാവുക

ADVERTISEMENT

നിങ്ങളുടെ കുട്ടികളുമായി കളിക്കുക. അവരുടെ നിലവാരത്തിലേക്ക് ഇറങ്ങാനും അവർ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും മടിക്കരുത്. കളിപ്പാട്ടങ്ങൾ ഉപയോഗിക്കാനും അവരുടെ സാങ്കൽപിക കളിയിലെ കഥാപാത്രങ്ങളായി നടിക്കാനും തയാറാവുക. ബന്ധം ശക്തിപ്പെടുത്താനും സന്തോഷകരമായ ഓർമ്മകൾ സൃഷ്ടിക്കാനും സഹായിക്കുന്നു.

∙ അർത്ഥവത്തായ സംഭാഷണങ്ങൾ

കുട്ടികളുമായി സുതാര്യവും സത്യസന്ധവുമായ ആശയവിനിമയം നടത്തുക. അവരുടെ ചിന്തകൾ, വികാരങ്ങൾ, അനുഭവങ്ങൾ എന്നിവ ചർച്ച ചെയ്യാനുള്ള സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുക. സജീവമായി കേൾക്കാനും അവരുടെ വികാരങ്ങളെ സാധൂകരിക്കാനും സമയമെടുക്കുക.

∙ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാം

ADVERTISEMENT

പ്രകൃതിയിൽ സമയം ചെലവഴിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. നിങ്ങളുടെ കുട്ടികളെ പാർക്കിൽ നടക്കാൻ കൊണ്ടുപോകുക, പ്രകൃതിഭം​ഗി നിറയുന്ന പാതകളിലൂടെ കാൽനട യാത്ര നടത്തുക, കാടുകൾ, മലകൾ എന്നിവിടങ്ങൾ സന്ദർശിക്കുക. പരിസ്ഥിതിയെക്കുറിച്ച് അവരെ പഠിപ്പിക്കാനും വ്യത്യസ്ത സസ്യങ്ങളെയും മൃഗങ്ങളെയും ചൂണ്ടിക്കാണിക്കാനും ഇതെല്ലാം സഹായിക്കും. പ്രകൃതിയുടെ മനോഹാരിത കുട്ടികളുടെ മാനസിക സംഘർഷങ്ങളെ ലഘൂകരിക്കാനും ഫലപ്രദമാണ്.

∙ ഒരുമിച്ച് വായിക്കാം

നിങ്ങളുടെ കുട്ടികളുമായി ബന്ധം സ്ഥാപിക്കുന്നതിനും അവരുടെ സാക്ഷരതാ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു മികച്ച മാർഗമാണ് വായന. പ്രായത്തിനനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുത്ത് അവ ഉച്ചത്തിൽ വായിക്കുക. ചോദ്യങ്ങൾ ചോദിക്കാനും കഥ ചർച്ച ചെയ്യാനും പുസ്തകത്തിലെ രംഗങ്ങൾ അഭിനയിക്കാനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

∙ ഒരുമിച്ച് പാചകം ചെയ്യാം

ഭക്ഷണം തയ്യാറാക്കുന്നതിൽ നിങ്ങളുടെ കുട്ടികളെ ഉൾപ്പെടുത്തുക. ചേരുവകൾ എടുത്തു തരിക, രുചി നോക്കുക തുടങ്ങി പ്രായത്തിന് അനുയോജ്യമായ ജോലികളിൽ സഹായിക്കാൻ അവരെ അനുവദിക്കുക. ഒരുമിച്ച് പാചകം ചെയ്യുന്നത് ഗുണനിലവാരമുള്ള സമയത്തിനുള്ള അവസരം മാത്രമല്ല, വിലപ്പെട്ട ജീവിത നൈപുണ്യം നേടാനും കുട്ടികളെ സഹായിക്കുന്നു.

∙ ഹോബികളിൽ ഏർപ്പെടുക

നിങ്ങളുടെ കുട്ടിയുടെ ഹോബികളിൽ പങ്കെടുത്ത് അവരുടെ താൽപ്പര്യങ്ങൾ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുക. വരയ്ക്കാനോ പാടാനോ നൃത്തം ചെയ്യാനോ ഉൾപ്പടെ നിരവധി കഴിവുകൾ അവരിലുണ്ടാകും. ഇതിനോട് താൽപ്പര്യം കാണിക്കുകയും അവരുടെ ക്രിയാത്മ്കമായ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുക.

Content Summary : Tips for spending quality time with your child