ശ്രദ്ധയോടെ, നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്ന മാതാപിതാക്കളെ കണ്ട് കുട്ടികൾ വളരട്ടെ
നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് റോഡ് സുരക്ഷ. അലക്ഷ്യമായ ഡ്രൈവിങ്ങും ഗതാഗത നിയമലംഘനവും സ്ഥിരമായി തുടരുന്നു. ഒഴിവാക്കാനാകുന്ന നിരവധി അപകടങ്ങൾ ചുറ്റിലും നടക്കുന്നു. മൊബൈലിൽ സംസാരിച്ച് വാഹാനം ഓടിക്കുന്നവരെ കാണാത്ത ദിവസമില്ല. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണം

നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് റോഡ് സുരക്ഷ. അലക്ഷ്യമായ ഡ്രൈവിങ്ങും ഗതാഗത നിയമലംഘനവും സ്ഥിരമായി തുടരുന്നു. ഒഴിവാക്കാനാകുന്ന നിരവധി അപകടങ്ങൾ ചുറ്റിലും നടക്കുന്നു. മൊബൈലിൽ സംസാരിച്ച് വാഹാനം ഓടിക്കുന്നവരെ കാണാത്ത ദിവസമില്ല. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണം നിരവധിയാണ്. വരിയും നിരയുമൊക്കെ തെറ്റിച്ച് വാഹനവുമായി പായുന്നത് കഴിവായി സ്വയം കാണുന്നവരും നമുക്കിടയിലുണ്ട്. നിയമങ്ങൾ പാലിച്ച് പോകുന്നവരും ശ്രദ്ധയോടെ നടക്കുന്നവർക്കുമൊക്കെ ജീവൻ നഷ്ടമാകാനും അപകടത്തിനിരയായി ജീവിക്കാനുമെല്ലാം ഇത് കാരണമാകുന്നു. എന്താണ് ഇതിനു പരിഹാരം?
റോഡ് സുരക്ഷാ പാഠങ്ങൾ അടുത്ത തലമുറയ്ക്ക് പകർന്നു നൽകുകയാണ് ഏറ്റവും മികച്ച വഴി. അതിന് മാതാപിതാക്കളുടെ നിരന്തര പരിശ്രമം ആവശ്യമാണ്. വളരെയേറെ ശ്രദ്ധയോടെ, നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുന്ന മാതാപിതാക്കളെ കണ്ട് കുട്ടികൾ വളരട്ടെ. റോഡിലൂടെ തെറ്റായി വാഹനം ഓടിക്കുന്നതും റോഡ് മുറിച്ച് കടക്കുന്നതും അവർക്ക് കാണിച്ചു കൊടുക്കാം. അതിന്റെ നിയമലംഘനങ്ങളും ശിക്ഷകളും അപകട സാധ്യകളും അവർക്കും പറഞ്ഞു കൊടുക്കാം. ആരും ശ്രദ്ധിക്കാനില്ലെങ്കിൽ പോലും നിയമം അനുസരിക്കാനുള്ളതാണെന്ന് മക്കൾ മാതാപിതാക്കളിൽ നിന്നും കണ്ടു പഠിക്കട്ടെ. റോഡ് സുരക്ഷയിലെ വീഴ്ചകൾ കാരണം ജീവിതം നഷ്ടമായവരുടെ അനുഭവങ്ങളും കഥകളും അവർ അറിയട്ടേ. പൊതു നിരത്തിൽ വാഹന അഭ്യാസം നടത്തി ആരാധകരെ നേടുന്ന ഇൻഫ്ലുവൻസർമാർ നിരവധിയാണ്. അവരുടെ സ്വാധീനത്തിൽ മക്കൾ പെടാതെ നോക്കേണ്ടതുമുണ്ട്.
ഓരോ ദിവസവും എത്രയോ ജീവനുകളാണ് റോഡിൽ പൊലിയുന്നത്. രോഗശയ്യയിലേക്ക് ജീവിതം ചുരുങ്ങി പോകുന്നവരും നിരവധിയാണ്. എത്രയോ കുടുംബങ്ങളുടെ സ്വപ്നം ഇങ്ങനെ ഇല്ലാതാകുന്നു. അതിനാൽ സുരക്ഷിതമായി വാഹനം ഓടിക്കാനും നിയമങ്ങൾ പാലിക്കാനും വരും തലമുറയെ പരിശീലിപ്പിക്കേണ്ടത് അനിവാര്യമാണ്.
Content Summary : Road safety rules you should teach your children