സൂപ്പർ ഗ്രാന്റ് പേരന്റ്സ് ആകാനുള്ള ചില തകർപ്പൻ വഴികൾ ഇതാ
ഒരു കുട്ടിയുടെ വളർച്ചയിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിവുള്ളവരാണ് മുത്തശ്ശീമുത്തച്ഛൻമാർ. അവരിലൂടെ പകർന്നു ലഭിച്ച മൂല്യങ്ങളും അറിവുകളും പല കുട്ടികളുടെയും ഭാവി ശോഭനമാക്കുന്നു. മാതാപിതാക്കളേക്കാൾ കൂട്ടികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന മുത്തശ്ശീമുത്തശ്ശൻമാരുണ്ട്. വാർധക്യത്തിൽ സന്തോഷവും ആശ്വാസവും

ഒരു കുട്ടിയുടെ വളർച്ചയിൽ വളരെയധികം സ്വാധീനം ചെലുത്താൻ കഴിവുള്ളവരാണ് മുത്തശ്ശീമുത്തച്ഛൻമാർ. അവരിലൂടെ പകർന്നു ലഭിച്ച മൂല്യങ്ങളും അറിവുകളും പല കുട്ടികളുടെയും ഭാവി ശോഭനമാക്കുന്നു. മാതാപിതാക്കളേക്കാൾ കൂട്ടികളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന മുത്തശ്ശീമുത്തശ്ശൻമാരുണ്ട്. വാർധക്യത്തിൽ സന്തോഷവും ആശ്വാസവും നൽകാൻ പേരക്കുട്ടികളുടെ സാന്നിധ്യം സഹായിക്കും. പേരക്കുട്ടികളുമായുള്ള ബന്ധം സുദൃഢമാക്കാനും അവരുടെ ജീവിതം മികവുറ്റതും മൂല്യമേറിയതുമാക്കി സൂപ്പർ ഗ്രാന്റ് പാരന്റ്സ് ആകാനുമുള്ള ചില വഴികൾ ഇതാ.
കഥകൾ പറയാം
നിങ്ങളുടെ പേരക്കുട്ടിയുടെ ഭാവന വളർത്താനാവും അവരെ അത്ഭുതങ്ങൾ കൊണ്ടു നിറയ്ക്കാനും കഥകൾക്കാവും. കഥകൾ അവതരിപ്പിച്ച് അവളുടെ സർഗ്ഗാത്മകതയെ ജ്വലിപ്പിക്കുക. കഥകളിലൂടെ അവർക്ക് മൂല്യങ്ങൾ പകർന്നു നൽകാനാകും. നാടകീയമായി കഥ പറഞ്ഞു കൊടുത്താൽ അവർ അത് ശ്രദ്ധയോടെ കേട്ടിരിക്കും. ചെറുപ്രായത്തിൽ കുട്ടികളെ സ്വാധീനിക്കാൻ മുത്തശ്ശികഥകൾ പോലെ കഴിവുള്ള മറ്റെന്തുണ്ട്. അതിലൂടെ പേരക്കുട്ടികളുമായി ആഴത്തിലുള്ള ബന്ധം സൃഷ്ടിക്കാനാവും.
രസകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക
അവരുടെ ചെറുവിരലുകൾ കൊണ്ട് ബ്രഷ് പിടിക്കാൻ സഹായിക്കുക. ചാർട്ട് പേപ്പറിൽ, അല്ലെങ്കിൽ കളറിങ് പുസ്തകങ്ങളിൽ അവർക്കൊപ്പം നിറങ്ങൾ നൽകാം. എത്ര രസകരമായിരിക്കും അത്.
നടക്കാൻ പോകാം
പാർക്കിലേക്കുള്ള ചെറിയ യാത്ര നിങ്ങളുടെ പേരക്കുട്ടിക്ക് എപ്പോഴും രസകരമായിരിക്കും. ഈ യാത്രകളിൽ, പാർക്കിലെ മറ്റ് കുട്ടികളുമായും അവരെ പരിപാലിക്കുന്നവരുമായും ഇടപഴകാൻ നിങ്ങളുടെ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കാം. ഇത് അവളുടെ സാമൂഹ്യവൽക്കരണ കഴിവുകൾ വികസിപ്പിക്കും. അതേ സമയം, അപരിചിതരോട് ജാഗ്രത പാലിക്കാൻ അവരെ പഠിപ്പിക്കുക.
പിന്തുണ പ്രോത്സാഹനം
അവരെ മനസ്സ് തുറന്നു ലാളിക്കുക. അവരുടെ കൊച്ചു കൊച്ച് ഇഷ്ടങ്ങൾ സാധിച്ചു നൽകുക. ഏതു പ്രശ്നം വന്നാലും പരിഹരിക്കാനും പിന്തുണയ്ക്കാനും മുത്തച്ഛൻ ഒപ്പമുണ്ടെന്ന് തോന്നൽ നൽകുക. അവരെ കൈപിടിച്ച് നടത്താനും വീഴ്ചയിൽ പിടിച്ച് എഴുന്നേൽപ്പിക്കാനും മുന്നോട്ട് കുതിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. ചെറുപ്രായത്തിൽ തന്നെ മാനസികമായി ശക്തരാക്കി അവരെ വളർത്താൻ സാധിക്കും. അതിനുള്ള അവസരം ഫലപ്രദമായി ഉപയോഗിക്കുക.
Content highlight – Super Grandparent | Bond with grandchildren | Stimulate imagination through stories | Engage in fun activities with grandchildren | Teach socialization skills to grandchildren