അതിരുകളില്ലാത്ത സന്തോഷവും ഊർജവും ജീവിതത്തോടുള്ള അചഞ്ചലമായ ആവേശവും പ്രസരിപ്പിക്കാനുള്ള അസാമാന്യമായ കഴിവ് കുട്ടികൾക്ക് ഉണ്ട്. അവരുടെ സന്തോഷത്തിന് ഇന്ധനം നൽകുന്നത് എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു കുട്ടിയുടെ ആവേശത്തിന് വിവിധ ഘടകങ്ങളുണ്ടാവുമെങ്കിലും സുപ്രധാന വശം അവരുടെ

അതിരുകളില്ലാത്ത സന്തോഷവും ഊർജവും ജീവിതത്തോടുള്ള അചഞ്ചലമായ ആവേശവും പ്രസരിപ്പിക്കാനുള്ള അസാമാന്യമായ കഴിവ് കുട്ടികൾക്ക് ഉണ്ട്. അവരുടെ സന്തോഷത്തിന് ഇന്ധനം നൽകുന്നത് എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു കുട്ടിയുടെ ആവേശത്തിന് വിവിധ ഘടകങ്ങളുണ്ടാവുമെങ്കിലും സുപ്രധാന വശം അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരുകളില്ലാത്ത സന്തോഷവും ഊർജവും ജീവിതത്തോടുള്ള അചഞ്ചലമായ ആവേശവും പ്രസരിപ്പിക്കാനുള്ള അസാമാന്യമായ കഴിവ് കുട്ടികൾക്ക് ഉണ്ട്. അവരുടെ സന്തോഷത്തിന് ഇന്ധനം നൽകുന്നത് എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു കുട്ടിയുടെ ആവേശത്തിന് വിവിധ ഘടകങ്ങളുണ്ടാവുമെങ്കിലും സുപ്രധാന വശം അവരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതിരുകളില്ലാത്ത സന്തോഷവും ഊർജവും ജീവിതത്തോടുള്ള അചഞ്ചലമായ ആവേശവും പ്രസരിപ്പിക്കാനുള്ള അസാമാന്യമായ കഴിവ് കുട്ടികൾക്ക് ഉണ്ട്. അവരുടെ സന്തോഷത്തിന് ഇന്ധനം നൽകുന്നത് എന്താണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു കുട്ടിയുടെ ആവേശത്തിന് വിവിധ ഘടകങ്ങളുണ്ടാവുമെങ്കിലും സുപ്രധാന വശം അവരുടെ ശരീരത്തിന്റെ സങ്കീർണമായ പ്രവർത്തനങ്ങളിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകളാണ്. ഹാപ്പി ഹോർ‌മോണുകൾ എന്നാണ് അവ അറിയപ്പെടുന്നത്. കുട്ടിയുടെ ഇമോഷനൽ വെൽബിയിങ്ങിനെയും ഓവറോൾ ഹാപ്പിനെസ്സിനെയും രൂപപ്പെടുത്തുന്നതിൽ രാസ സന്ദേശവാഹകർ (Neurotransmitters) ആയ ഹാപ്പി ഹോർമോണുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഡോപമിൻ, ഓക്സിടോസിൻ, സെറോടോണിൻ, എൻഡോർഫിൻ എന്നിവയാണ് പ്രധാന ഹാപ്പി ഹോർമോണുകൾ. ഹാപ്പി ഹോർമോണുകളെപ്പറ്റിയും അവ കുട്ടികളിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിനെപ്പറ്റിയും അറിയാം; ഒപ്പം, കുട്ടികളിൽ ഹാപ്പി ഹോർമോണുകളുടെ പ്രവർത്തനം ശക്തമാക്കാൻ രക്ഷിതാക്കളും അധ്യാപകരും എന്തൊക്കെ ചെയ്യേണ്ടതുണ്ടെന്നും.

നമ്മുടെ കുട്ടികളിൽ ഇന്ന് ആത്മഹത്യ പ്രവണത ഗണ്യമായ രീതിയിൽ വർധിച്ചിട്ടുണ്ട്. ചെറിയ കാര്യങ്ങൾക്കു പോലും അസ്വസ്ഥരാവുകയും ജീവിതം അവസാനിപ്പിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത് എന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇതിന്റെ പ്രധാന കാരണം അവരുടെ തലച്ചോറിലെ ന്യൂറോട്രാൻസ്‌മിറ്ററുകൾ ആയ ഹാപ്പി ഹോർമോണുകളിൽ കുറവ് സംഭവിക്കുന്നതാണ്. അതുകൊണ്ടുതന്നെ രക്ഷിതാക്കളും അധ്യാപകരും ഇതിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ മാനസികാവസ്ഥയെയും പ്രതിരോധശേഷിയെയും മൊത്തത്തിലുള്ള വികസനത്തെയും ഹാപ്പി ഹോർമോണുകൾ വളരെ ഗുണപരമായി സ്വാധീനിക്കുന്നു.

ADVERTISEMENT

ഹാപ്പി ഹോർമോൺ കുട്ടികളിൽ
കുട്ടികളുടെ ശാരീരിക, മാനസിക വളർച്ചകളിൽ ഹോർമോണുകൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഈ ശക്തമായ രാസ സന്ദേശവാഹകർ (Neuro transmitters) ശാരീരിക വളർച്ച മുതൽ വൈകാരിക ക്ഷേമം വരെയുള്ള വിവിധ ശാരീരിക പ്രവർത്തനങ്ങളെയും പ്രക്രിയകളെയും അടിമുടി നിയന്ത്രിക്കുന്നു. കുട്ടികളുടെ ശാരീരിക മാറ്റങ്ങൾ, പെരുമാറ്റ രീതികൾ, ആരോഗ്യം എന്നിവ മനസ്സിലാക്കാൻ അവരുടെ ശരീരത്തിലെ ഹോർമോണുകളുടെ പരസ്പരബന്ധം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ വളർച്ചയിൽ‌ സംഭാവന നൽകുന്ന പ്രധാന ഹോർമോണുകളെക്കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അവ കുട്ടിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട്. സന്തോഷത്തിന്റെ ജീവശാസ്ത്രപരമായ അടിത്തറയും ഹോർമോണുകളുമായുള്ള ബന്ധം കണ്ടെത്തുന്നതിൽ ആധുനിക ന്യൂറോ സയൻസ് ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഡോപാമൈൻ, ഓക്സിടോസിൻ, സെറോടോണിൻ, എൻഡോർഫിൻസ് എന്നിവ മാനസികാവസ്ഥ, വികാരങ്ങൾ, ക്ഷേമം എന്നിവയെ നിയന്ത്രിക്കുന്ന പ്രധാന ഘടകങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്. മാനസികാരോഗ്യം, സ്ട്രെസ് മാനേജ്മെന്റ്, വ്യക്തികളിലെ സന്തോഷം എന്നിവയുമായി ബന്ധപ്പെട്ട് ഈ ഹോർമോണുകളപ്പറ്റി വിശദമായി മനസ്സിലാക്കേണ്ടതുണ്ട്.

ചൈൽഡ് സൈക്കോളജി, പീഡിയാട്രിക് മെഡിസിൻ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഹാപ്പി ഹോർമോണുകളെക്കുറിച്ച് മനസ്സിലാക്കുന്നതിന് പ്രാധാന്യമുണ്ട്. കുട്ടിയുടെ അക്കാദമിക് പ്രകടനം, സാമൂഹിക ബന്ധങ്ങൾ എന്നിവയിൽ വൈകാരിക ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും ആവശ്യകത ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. കുട്ടികളുടെ ജീവിതത്തിൽ ഹാപ്പി ഹോർമോണുകളുടെ പങ്ക് തിരിച്ചറിയുന്നത് അവരുടെ വൈകാരിക ക്ഷേമം വളർത്തുന്നതിന് ഉപകരിക്കും. കുട്ടികളിൽ ഹാപ്പി ഹോർമോൺ ഉൽപാദനം വർധിപ്പിക്കുന്നതിന് ശാരീരിക പ്രവർത്തനങ്ങൾ, നല്ല സാമൂഹിക ഇടപെടലുകൾ, അനുകൂലമായ അന്തരീക്ഷം എന്നിവ വേണമെന്നതിനാൽ അവയുടെ പ്രാധാന്യം അധ്യാപകരും രക്ഷിതാക്കളും ആരോഗ്യപരിപാലന വിദഗ്ധരും വ്യക്തമായി അറിഞ്ഞിരിക്കണം. 

ADVERTISEMENT

കുട്ടികളെ വളർത്തുന്ന രീതി, വിദ്യാഭ്യാസ ക്രമീകരണങ്ങൾ, ആരോഗ്യ സംരക്ഷണ സമീപനങ്ങൾ എന്നിവയിൽ ഈ അറിവ് ഉൾപ്പെടുത്തുന്നതിലൂടെ കുട്ടിയുടെ ശാരീരീക, മാനസിക, ബൗദ്ധിക, വൈകാരിക വികസനങ്ങൾ സാധ്യമാക്കുന്നതിന് സഹായകരമാകും.

(ചൈൽഡ്‍ലൈൻ കോഓർഡിനേറ്ററും ചൈൽഡ്– അഡോളസെന്റ് ആൻഡ് റിലേഷൻഷിപ് കൗൺസിലറുമാണ് ലേഖകൻ)

ADVERTISEMENT

അടുത്ത ഭാഗം: DOSE എന്ന ഹാപ്പി ഹോർമോണുകൾ 

Content Highlight  -  Happy hormones in children | Importance of happy hormones in child development | Dopamine, oxytocin, serotonin, and endorphins in children | Strengthening happy hormones in children | Role of happy hormones in children's emotional well-being

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT