ഡിജിറ്റല്‍ ലോകത്ത് സുരക്ഷിതരായിരിക്കാന്‍ കുട്ടികളെ പഠിപ്പിക്കാം
ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെയും അതിപ്രസരമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു. അറിവിനും വിനോദത്തിനും എന്ന് വേണ്ട സമസ്ത തുറകളിലും ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വാധീനത്തിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്.
ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെയും അതിപ്രസരമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു. അറിവിനും വിനോദത്തിനും എന്ന് വേണ്ട സമസ്ത തുറകളിലും ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വാധീനത്തിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്.
ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെയും അതിപ്രസരമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു. അറിവിനും വിനോദത്തിനും എന്ന് വേണ്ട സമസ്ത തുറകളിലും ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വാധീനത്തിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്.
ഇന്റര്‍നെറ്റിന്റെയും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെയും അതിപ്രസരമുള്ള ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അവ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു. അറിവിനും വിനോദത്തിനും എന്ന് വേണ്ട സമസ്ത തുറകളിലും ഡിജിറ്റല്‍ മാധ്യമങ്ങളുടെ സ്വാധീനത്തിലാണ് നമ്മുടെ കുഞ്ഞുങ്ങള്‍ വളരുന്നത്. നിരവധി നല്ല കാര്യങ്ങള്‍ ഉണ്ടെങ്കിലും അത്ര തന്നെ ആഴത്തില്‍ വലിയ അപകടങ്ങളും ഡിജിറ്റല്‍ ലോകത്തുണ്ട്. അപകടങ്ങള്‍ ഒഴിവാക്കി കൊണ്ട് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നല്‍കുന്ന ഗുണങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നിങ്ങളുടെ കുട്ടിയെ എങ്ങനെ സഹായിക്കാനാകുമെന്ന് നമുക്ക് നോക്കാം.
∙ വ്യക്തമായ അടിസ്ഥാന നിയമങ്ങള്‍ രൂപപ്പെടുത്തുക
നിങ്ങളുടെ കുട്ടികള്‍ ആരുമായി ആശയവിനിമയം നടത്തുന്നു, എങ്ങനെ ആശയവിനിമയം നടത്തുന്നു, അവര്‍ ഓണ്‍ലൈനില്‍ എന്താണ് പോസ്റ്റ് ചെയ്യുന്നതെന്ന് ആര്‍ക്കൊക്കെ കാണാനാകും എന്നതിനെ കുറിച്ച് വ്യക്തമായ ധാരണ നിങ്ങള്‍ക്കുണ്ടായിരിക്കണം. ഓണ്‍ലൈനില്‍ പോകുന്ന ഏതൊരു കാര്യവും ചിത്രങ്ങള്‍, വീഡിയോകള്‍, കമന്റുകള്‍, അവര്‍ മറ്റുള്ളവരുമായി പങ്കിടുന്ന കാര്യങ്ങള്‍, മറ്റുള്ളവര്‍ പോസ്റ്റ് ചെയ്യുന്നതും അവരുമായി പങ്കിടുന്നതും എല്ലാം അവരുടെ ജീവിതത്തെ സാരമായി സ്വാധീനിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തുകയാണ് ഇതിന്റെ ആദ്യപടി. ഓണ്‍ലൈന്‍ ലോകത്ത് അവര്‍ ഒരു പോസിറ്റീവ് ഡിജിറ്റല്‍ മാര്‍ഗം പിന്തുടരുന്നുവെന്ന് ഉറപ്പാക്കാന്‍, കുഞ്ഞുങ്ങള്‍ ഓണ്‍ലൈനില്‍ ചെയ്യുന്നതും പറയുന്നതുമായ കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ ശ്രദ്ധാലുക്കളായിരിക്കണം.
∙ ഡിജിറ്റല്‍ ലോകത്ത് കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുക
നിങ്ങളുടെ കുട്ടിയുടെ ഡിജിറ്റല്‍ മാധ്യമം എല്ലായ്പ്പോഴും അപ്ഡേറ്റ് ചെയ്ത് ഏറ്റവും പുതിയ സോഫ്റ്റ്വെയര്‍ അതില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പല വിധത്തിലുള്ള സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് അത് അവരെ രക്ഷിക്കും. സ്വകാര്യ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. അവരുടെ സ്വകാര്യതാ ക്രമീകരണങ്ങള്‍ സുരക്ഷിതമല്ലെങ്കില്‍, വിവരങ്ങള്‍ ആര്‍ക്കും കാണാനാകും. അത് വലിയ അപകടങ്ങള്‍ വരുത്തി വെക്കും. ചെറിയ കുട്ടികള്‍ക്കായി, സുരക്ഷിതമായ സേര്‍ച്ച് ഓപ്ഷന്‍ ഓണാക്കി വെക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ലൊക്കേഷനുകള്‍ ഉള്‍പ്പെടെ - നിങ്ങളുടെ വിവരങ്ങള്‍ ആരൊക്കെ കാണണമെന്ന് നിയന്ത്രിക്കാന്‍ ഫോണിലെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെയും സെറ്റിങ്‌സില്‍ ക്രമീകരിച്ചാല്‍ മതി.
∙ കുഞ്ഞുങ്ങളുമായി തുറന്ന ബന്ധം ഉറപ്പ് വരുത്തുക
ഓണ്‍ലൈന്‍ ലോകത്ത് നിരവധി അപകടങ്ങള്‍ പതിയിരിക്കുന്നതിനാല്‍ ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ അവയ്ക്കുള്ള സാധ്യതയോ ഉണ്ടായാല്‍ അവ ഉടനടി നിങ്ങളുമായി പങ്ക് വെക്കാന്‍ തരത്തിലുള്ള ഒരു തുറവി നിങ്ങള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഇടയിലുണ്ടായിരിക്കണം. നിങ്ങളുടെ കുട്ടി അസ്വസ്ഥനാകുകയോ രഹസ്യസ്വഭാവം കാണിക്കുകയോ ചെയ്താല്‍ ജാഗ്രത പാലിക്കുക. മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ദുരുപയോഗമോ മറ്റേതെങ്കിലും ഉപദ്രവമോ ഉണ്ടാകുന്നത് ഒരിക്കലും അവരുടെ തെറ്റല്ലെന്നും അവര്‍ അത് രഹസ്യമായി സൂക്ഷിക്കരുതെന്നും അവരെ ബോധ്യപ്പെടുത്തണം.
നിങ്ങളുടെ കുട്ടിക്ക് ഓണ്‍ലൈനില്‍ അസ്വസ്ഥതയോ ഭയമോ തോന്നുന്ന എന്തെങ്കിലും ഉണ്ടായാല്‍ നിങ്ങളോടോ വിശ്വസ്തരായ മുതിര്‍ന്നവരോടോ ഉടന്‍ പറയാന്‍ അവരെ പ്രോത്സാഹിപ്പിക്കണം. കുട്ടികള്‍ക്ക് പലപ്പോഴും ഓണ്‍ലൈന്‍ ഉപദ്രവമോ ദുരുപയോഗമോ ചെയ്യുന്നവരെ 'അറിയാം' എന്നതാണ് വാസ്തവം. അതിനാല്‍ ഓണ്‍ലൈനില്‍ നേരിടുന്ന പ്രശ്നകരമായ പെരുമാറ്റങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും എങ്ങനെ ജാഗ്രത പാലിക്കണമെന്നും അവരെ പഠിപ്പിക്കണം.
∙ ആരോഗ്യകരമായ ഓണ്‍ലൈന്‍ ശീലങ്ങള്‍ രൂപപ്പെടുത്തുക
നിങ്ങളുടെ വിലാസം, ഫോണ്‍ നമ്പര്‍ അല്ലെങ്കില്‍ ബാങ്ക് വിശദാംശങ്ങള്‍ എന്നിവ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ആരുമായും ഷെയര്‍ ചെയ്യരുത്. നിങ്ങളുടെ പാസ്വേഡുകളും ആരോടും പറയരുത്, അടുത്ത സുഹൃത്തുക്കളോടു പോലും തുടങ്ങിയ സൈബര്‍ സുരക്ഷയുടെ ഏറ്റവും അടിസ്ഥാന പാഠങ്ങള്‍ കുഞ്ഞുങ്ങളുടെ മനസ്സില്‍ ഊട്ടിയുറപ്പിക്കണം.
വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സൗജന്യ ഓണ്‍ലൈന്‍ ഉറവിടങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കണം. ഒരു ഫോട്ടോയോ അവരുടെ മുഴുവന്‍ പേരോ നല്‍കാന്‍ നിങ്ങളുടെ കുട്ടിയോട് ആവശ്യപ്പെട്ടാല്‍, അതൊരു വിശ്വസനീയ വെബ്സൈറ്റാണെന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രം അത് പങ്ക് വെക്കാന്‍ അവരെ പഠിപ്പിക്കണം. അവര്‍ക്ക് ഓണ്‍ലൈനില്‍ ക്ലാസുകളുണ്ടെങ്കില്‍, മറ്റുള്ളവരെ ബഹുമാനിക്കാനും സ്വകാര്യത നിലനിര്‍ത്താന്‍ ക്യാമറയില്‍ കാണാന്‍ കഴിയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാനും അവരെ ഓര്‍മപ്പെടുത്തണം.