ഡിജിറ്റല്‍ യുഗത്തിലെ രക്ഷാകര്‍തൃത്വം: സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താം
ഡിജിറ്റല്‍ യുഗത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. സാങ്കേതികവിദ്യയുടെ കുതിച്ചു ചാട്ടവും സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും മാതാപിതാക്കളുടെയും കുട്ടികളുടെയും ജീവിതത്തില്‍ സാരമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തിലെ രക്ഷകര്‍തൃത്വം കൂടുതല്‍ എളുപ്പമാക്കാന്‍ മാതാപിതാക്കള്‍ക്ക് ഉപയോഗിക്കാന്‍

ഡിജിറ്റല്‍ യുഗത്തിലാണ് നമ്മളിന്ന് ജീവിക്കുന്നത്. സാങ്കേതികവിദ്യയുടെ കുതിച്ചു ചാട്ടവും സോഷ്യല്‍ മീഡിയയുടെ വളര്‍ച്ചയും മാതാപിതാക്കളുടെയും കുട്ടികളുടെയും ജീവിതത്തില്‍ സാരമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഡിജിറ്റല്‍ യുഗത്തിലെ രക്ഷകര്‍തൃത്വം കൂടുതല്‍ എളുപ്പമാക്കാന്‍ മാതാപിതാക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന സാങ്കേതികവിദ്യയുടെ ചില സാധ്യതകള്‍ പരിശോധിക്കാം.
1: മാതാപിതാക്കള്‍ക്ക് പുത്തനറിവുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ലോകം
സാങ്കേതിക വിദ്യ തരംഗമായിരിക്കുന്ന ഈ കാലഘട്ടത്തില്‍ കുട്ടികള്‍ക്കാവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ നിന്ന് കണ്ടെത്താനും അവരുടെ ബൗദ്ധികവും മാനസികവുമായ കഴിവുകളെ തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കുവാനും രക്ഷിതാക്കള്‍ക്ക് സാധിക്കുന്നു. മാതാപിതാക്കള്‍ക്ക് സാങ്കേതിക പരിജ്ഞാനം കൂടുതലായി ഇല്ലെങ്കില്‍ പോലും വിദ്യാഭ്യാസ രംഗത്തും മറ്റുമുള്ള വളര്‍ച്ചയും സാധ്യതകളും മനസ്സിലാക്കാന്‍ ആധുനിക ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയൊരുക്കുന്നു. അതിനാല്‍ സമൂഹ മാധ്യമങ്ങള്‍ ശരിയായി ഉപയോഗിക്കുന്ന മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ ബൗദ്ധികവും മാനസികവുമായ വളര്‍ച്ചയെ ഏറ്റവും ഫലപ്രദമായി സഹായിക്കാന്‍ കഴിയും.
2: വിദ്യാഭ്യാസ ആപ്പുകളും ഇ-ലേണിംഗും
നമ്മുടെ നാട്ടില്‍ കൊറോണയോട് കൂടിയാണ് വിദ്യാഭ്യാസ രംഗത്ത് കൂടുതലായി ഡിജിറ്റല്‍ സാങ്കേതിക വിദ്യ ചുവടുറപ്പിച്ചത്. ആപ്പുകളും ഓണ്‍ലൈന്‍ പഠനവും കുട്ടികളെ പഠിക്കാന്‍ സഹായിക്കുന്നു. ഏതാനും പുസ്തകങ്ങളില്‍ ഒതുങ്ങിപ്പോയിരുന്ന അറിവിന്റെ അധ്യായങ്ങള്‍ക്കപ്പുറം ഫലപ്രദമായ മറ്റനേകം മാര്‍ഗങ്ങളിലൂടെ പഠിക്കാനും വളരാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സഹായിക്കും. അതിനാല്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ ജീവിതത്തില്‍ അറിവിന്റെ വിസ്‌ഫോടനം തന്നെയായിരിക്കും സൃഷ്ടിക്കുന്നത്.
3: ഡിജിറ്റല്‍ ലോകത്ത് കുട്ടികള്‍ സുരക്ഷിതരാണോ
കുട്ടികള്‍ ഓണ്‍ലൈനില്‍ ആയിരിക്കുമ്പോള്‍ അവര്‍ സുരക്ഷിതരാണോ എന്ന് പരിശോധിക്കാന്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ തന്നെ മാതാപിതാക്കളെ സഹായിക്കും. അവര്‍ ഇന്റര്‍നെറ്റ് ലോകത്ത് എന്താണ് ചെയ്യുന്നതെന്ന് നിരീക്ഷിക്കാനും അവര്‍ക്ക് ശരിയായ വഴി കാണിക്കുവാനും മാതാപിതാക്കള്‍ക്കാവും. അതോടൊപ്പം കുട്ടികള്‍ ദൂരെയാണെങ്കിലും അവരുടെ ലൈവ് ലൊക്കേഷന്‍ അറിയാനും അപകടങ്ങള്‍ എന്തെങ്കിലും സംഭവിച്ചാല്‍ ഉടനടി സഹായമെത്തിക്കാനുമെല്ലാം ഇന്ന് സാങ്കേതിക വിദ്യ മാതാപിതാക്കളെ സഹായിക്കും.
4: ഡിജിറ്റല്‍ പാരന്റിംഗ് കമ്മ്യൂണിറ്റികള്‍
സോഷ്യല്‍ മീഡിയ എല്ലാ തലത്തിലേക്കും വളര്‍ന്നിരിക്കുന്നതിനാല്‍ മാതാപിതാക്കള്‍ക്ക് പരസ്പരം സംസാരിക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും ഉപദേശങ്ങള്‍ നേടാനുമെല്ലാം വിവിധ പാരന്റിംഗ് കമ്മ്യൂണിറ്റികള്‍ സഹായിക്കും. നിരവധി ഗുണങ്ങള്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ പ്രദാനം ചെയ്യുമ്പോഴും അപകടങ്ങളും ചതിക്കുഴികളും ഒളിഞ്ഞിരിക്കുന്ന ഇടം കൂടിയാണ് ഓണ്‍ലൈന്‍ ലോകം. ഓണ്‍ലൈന്‍ മേഖലകളിലെ ഇടപെടല്‍ മാതാപിതാക്കളുടെ ബുദ്ധിപരമായ തീരുമാനങ്ങളില്‍ ഊന്നി വേണം. അതല്ലെങ്കില്‍ വലിയ അപകടങ്ങള്‍ ആയിരിക്കും വിളിച്ചുവരുത്തുന്നത്.