അമ്മ നിർബന്ധമായും മകൾക്ക് പറഞ്ഞു കൊടുക്കേണ്ട ആറു കാര്യങ്ങൾ
കുഞ്ഞുങ്ങളുടെ ലോകം അമ്മമാരാണ്. അമ്മയിലൂടെയാണ് ഓരോ കുഞ്ഞും ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും. ലോകം എത്രത്തോളം നല്ലതാണെന്നും എന്തൊക്കെ സാധ്യതകളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നതെന്നും അവർ അറിയുന്നത് അമ്മമാരും അവരുടെ പ്രിയപ്പെട്ടവരും നൽകുന്ന അറിവുകളിലൂടെയാണ്. ഗുഡ് ടച്ചും ബാഡ് ടച്ചുമെല്ലാം ചെറിയ
കുഞ്ഞുങ്ങളുടെ ലോകം അമ്മമാരാണ്. അമ്മയിലൂടെയാണ് ഓരോ കുഞ്ഞും ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും. ലോകം എത്രത്തോളം നല്ലതാണെന്നും എന്തൊക്കെ സാധ്യതകളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നതെന്നും അവർ അറിയുന്നത് അമ്മമാരും അവരുടെ പ്രിയപ്പെട്ടവരും നൽകുന്ന അറിവുകളിലൂടെയാണ്. ഗുഡ് ടച്ചും ബാഡ് ടച്ചുമെല്ലാം ചെറിയ
കുഞ്ഞുങ്ങളുടെ ലോകം അമ്മമാരാണ്. അമ്മയിലൂടെയാണ് ഓരോ കുഞ്ഞും ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും. ലോകം എത്രത്തോളം നല്ലതാണെന്നും എന്തൊക്കെ സാധ്യതകളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നതെന്നും അവർ അറിയുന്നത് അമ്മമാരും അവരുടെ പ്രിയപ്പെട്ടവരും നൽകുന്ന അറിവുകളിലൂടെയാണ്. ഗുഡ് ടച്ചും ബാഡ് ടച്ചുമെല്ലാം ചെറിയ
കുഞ്ഞുങ്ങളുടെ ലോകം അമ്മമാരാണ്. അമ്മയിലൂടെയാണ് ഓരോ കുഞ്ഞും ലോകത്തെ അറിയുന്നതും അനുഭവിക്കുന്നതും. ലോകം എത്രത്തോളം നല്ലതാണെന്നും എന്തൊക്കെ സാധ്യതകളാണ് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നതെന്നും അവർ അറിയുന്നത് അമ്മമാരും അവരുടെ പ്രിയപ്പെട്ടവരും നൽകുന്ന അറിവുകളിലൂടെയാണ്. ഗുഡ് ടച്ചും ബാഡ് ടച്ചുമെല്ലാം ചെറിയ പ്രായത്തിൽ തന്നെ നമ്മൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കാറുണ്ട്. എന്നാൽ, അതു മാത്രമല്ല ഒരു പെൺകുഞ്ഞ് ഈ ലോകത്തിന്റെ അനന്തവിഹായസ്സിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, ഒരു മുതിർന്ന വ്യക്തിയായി കഴിയുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
അമ്മമാർ പറഞ്ഞു കൊടുത്തിട്ടില്ലെങ്കിൽ മറ്റാരും ചിലപ്പോൾ പറഞ്ഞു കൊടുത്തെന്ന് വരില്ല. അത്തരം ചില കാര്യങ്ങളെയാണ് ഇവിടെ പരാമർശിക്കുന്നത്.
1. കരുത്തുള്ളവരാകുക - മാനസികമായും ശാരീരികമായും
കുട്ടികൾ ശക്തിയും ബലവുമുള്ളവരായി വളരാൻ ശ്രദ്ധിക്കുന്നവരാണ് മാതാപിതാക്കൾ. അവർക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളും ഡ്രിങ്കുകളും എല്ലാം വാങ്ങി നൽകുകയും ചെയ്യും. എന്നാൽ, ശരീരത്തിന് പോഷകഗുണമുള്ള ആഹാരപദാർത്ഥങ്ങൾ വാങ്ങി നൽകാൻ ശ്രദ്ധിക്കണം. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ എന്ന പഴമൊഴി കാലമെത്ര കഴിഞ്ഞാലും പ്രസക്തിയുള്ളതാണ്. പോഷകഗുണമുള്ള ഭക്ഷണം കഴിക്കാനും കൃത്യമായ സമയത്ത് ഉറങ്ങാനും വ്യായാമം ചെയ്യാനും ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ ശീലിപ്പിക്കണം. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ശക്തിയും മാനസിക കരുത്തും അവർ ആർജിച്ചെടുക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. സൗന്ദര്യം എന്നത് ശരീരത്തിന്റേത് മാത്രമല്ല അത് മനസിന്റെ കൂടിയാണെന്ന് കുട്ടികൾക്ക് തിരിച്ചറിവുണ്ടാകണം. വിദ്യാഭ്യാസം ഒരു നിസാര കാര്യമല്ല. മനസിലെ പല മോശം ചിന്തകളെയും മാറ്റാനും ലോകത്തെ കുറിച്ച് കൂടുതൽ അറിവുണ്ടാകാനും വിദ്യാഭ്യാസം സഹായിക്കും. അവനവന്റെ അരക്ഷിതാവസ്ഥയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. സന്തോഷം സ്വന്തം മനസിൽ നിന്ന് കണ്ടെത്താൻ പഠിക്കണം.
2. അനാവശ്യ ഇടപെടലുകളോട് 'നോ' പറയാൻ ശീലിക്കുക
പറയേണ്ട സമയത്ത് 'നോ' പറയാതിരുന്നത് കൊണ്ട് അബദ്ധങ്ങളിൽ ചെന്നു ചാടിയിട്ടുള്ളവർ ആയിരിക്കും മിക്കവരും. ആ അവസ്ഥ നമ്മുടെ മക്കൾക്ക് വരരുത്. ചില സാഹചര്യങ്ങളിൽ നോ എന്ന ഒറ്റ വാക്കിന് പകരം ഒരായിരം വിശദീകരണങ്ങൾ കൊടുക്കേണ്ടതായി വരും. അത്തരത്തിൽ നൽകുന്ന വിശദീകരണങ്ങൾ നമ്മൾ ആരോടാണോ പറയുന്നത് അവർക്ക് മനസിലായി കൊള്ളണമെന്നുമില്ല. അതുകൊണ്ടു തന്നെ അനാവശ്യ ഇടപെടലുകളോട് നോ പറയാൻ മക്കൾക്ക് ധൈര്യവും ആത്മവിശ്വാസവും പകർന്നു നൽകണം. സ്വയം ശരിയെന്ന് ബോധ്യമുള്ള കാര്യങ്ങൾ ചെയ്യാനും ചുറ്റുമുള്ളവർ എന്ത് കരുതും എന്ന് വിചാരിച്ച് അവനവന് ഗുണമുള്ള കാര്യങ്ങൾ ചെയ്യാതിരിക്കരുതെന്നും കുട്ടികളെ പറഞ്ഞ് പഠിപ്പിക്കണം.
3. മദ്യപിക്കുന്നതും പബ്ബിൽ പോയി ഡാൻസ് ചെയ്യുന്നതും മാത്രമല്ല സന്തോഷം
അവനവന്റെ സന്തോഷം എന്താണെന്ന് സ്വയം കണ്ടെത്താൻ കരുത്തുള്ളവരായി ഓരോ കുഞ്ഞിനെയും വളർത്തണം. പരസ്യമായി മദ്യപിക്കുന്നതും പുക വലിക്കുന്നതും എപ്പോഴും പാർട്ടിയും പബ്ബുമായി നടക്കുന്നതും മാത്രമല്ല സന്തോഷമെന്ന് അവർ അറിയണം. ഒരു പുസ്തകം വായിച്ച് അതിൽ മുഴുകിയിരിക്കുന്നതും രാത്രിയിൽ തനിച്ചിരിക്കുന്നതും തനിയെ ഒന്ന് നടക്കാൻ പോകുന്നതും പെയിന്റിംഗ്, എഴുത്ത് പോലെയുള്ള ക്രിയേറ്റിവിറ്റികളിൽ ഏർപ്പെടുന്നതും സംഗീതം ആസ്വദിക്കുന്നതും അവനവന്റെ ജോലി ചെയ്തു തീർക്കുന്നതുമെല്ലാം സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളാണ്. നമുക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾ ഏതാണെന്ന് തീരുമാനിക്കേണ്ടത് എപ്പോഴും നമ്മളായിരിക്കണം. അത് ഒരിക്കലും മറ്റൊരാൾ ആകരുത്.
4. സ്വന്തം കാലിൽ നിൽക്കുക, വിവാഹത്തിനു മുമ്പ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യുക
വിവാഹത്തിന് മുമ്പ് സ്വന്തം അദ്ധ്വാനം കൊണ്ട് ജീവിക്കാൻ ഓരോ പെൺകുട്ടിയും പഠിച്ചിരിക്കണം. ലഭിക്കുന്ന പണം കൃത്യമായി ചെലവഴിക്കാൻ ശീലിക്കുകയും വേണം. ദാമ്പത്യബന്ധം മുന്നോട്ട് കൊണ്ടു പോകാൻ സ്നേഹം മാത്രം മതിയാകില്ല. താമസിക്കുന്ന വീടിനും ഉപയോഗിക്കുന്ന വെള്ളത്തിനും വൈദ്യതിക്കും പണം നൽകണം. അതുകൊണ്ട് പണം പങ്കുവെയ്ക്കുന്ന കാര്യത്തിൽ കൃത്യമായ ധാരണ പങ്കാളിയുമായി വിവാഹത്തിന് മുമ്പ് ഉണ്ടാക്കിയെടുക്കണം. കുട്ടികൾ ഉണ്ടായാൽ അവരെ എങ്ങനെ നോക്കും ആര് നോക്കും എന്നീ കാര്യങ്ങളും ചർച്ച ചെയ്ത് തീരുമാനത്തിലെത്തണം. രണ്ടു മതവിശ്വാസങ്ങളിൽ ഉൾപ്പെട്ടവരാണ് വിവാഹിതരാകുന്നതെങ്കിൽ കുഞ്ഞിനെ ഏത് രീതിയിൽ വളർത്തണം എന്ന കാര്യത്തിലും മുൻകൂർ ധാരണ ഉണ്ടായിരിക്കണം. കുട്ടിക്കാലത്തെ ട്രോമകൾ എന്തെങ്കിലുമുണ്ടെങ്കിൽ അത്, ലൈംഗികപരമായുള്ള അഭിപ്രായങ്ങളും പ്രതീക്ഷകളും, സാമ്പത്തികമായി പ്രതീക്ഷിക്കുന്നത്, കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങൾ, കരിയർ, വിദ്യാഭ്യാസം എന്നീ കാര്യങ്ങളെല്ലാം വിവാഹത്തിനു മുമ്പ് ചർച്ച ചെയ്യുന്നത് സന്തുഷ്ടമായ ജീവിതത്തിന് ബലം നൽകും.
5. തെറ്റ് പറ്റിയാൽ ജീവിതം അവസാനിപ്പിക്കരുത്, ശരി തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുക
ജീവിതത്തിൽ തെറ്റു പറ്റാത്തവരായി ആരുമില്ല. ജീവിതത്തിലെ സുവർണ കാലഘട്ടമാണ് 15 വയസുമുതൽ 30 വരെയുള്ള സമയം. വിജയങ്ങളും പരാജയങ്ങളും പ്രണയവും പ്രണയപരാജയവും മോശം അനുഭവങ്ങളും ചില യാഥാർത്ഥ്യങ്ങൾ എന്താണെന്ന് തിരിച്ചറിയുന്നതും ഒക്കെ ഈ കാലഘട്ടത്തിലാണ്. മിന്നുന്നതെല്ലാം പൊന്നല്ലെന്നും ചിരിച്ചു കാണിക്കുന്ന എല്ലാവരും മിത്രങ്ങൾ അല്ലെന്നും മുഖത്ത് നോക്കി കാര്യം പറയുന്നവർ ശത്രുക്കൾ അല്ലെന്നും തിരിച്ചറിയുന്ന സമയം. ചില സമയങ്ങളിൽ ഒറ്റപ്പെട്ടു പോകും. ആൾക്കൂട്ടത്തിൽ തനിച്ചായി പോകും. പക്ഷേ, അതെല്ലാം മുന്നോട്ടുള്ള യാത്രയിൽ കൂടുതൽ നിങ്ങളെ കൂടുതൽ കരുത്തുള്ളവരാക്കും. നിങ്ങൾക്കുണ്ടാകുന്ന നല്ലതും മോശവുമായ അനുഭവങ്ങളെ മുന്നോട്ടുള്ള ജീവിതയാത്രയിൽ ഒരു പാഠമായി എടുക്കുക. അത് ഒരിക്കലും നിങ്ങളെ തകർത്തു കളയാൻ അനുവദിക്കരുത്.
6. കാലം മായ്ക്കാത്ത മുറിവുകളില്ല
വിവാഹിതയാകുന്നതിന് മുമ്പ് അതിന് സ്വയം സന്നദ്ധമാണോ എന്ന് ഓരോ പെൺകുട്ടിയും സ്വയം ചോദിക്കേണ്ടതുണ്ട്. ഏതെങ്കിലും തരത്തിലുള്ള ട്രോമകൾ മനസിലുണ്ടെങ്കിൽ നല്ലൊരു മനശാസ്ത്ര വിദഗ്ദയെ കണ്ട് കാര്യങ്ങൾ തുറന്നു പറഞ്ഞ് ആ ട്രോമയിൽ നിന്ന് മുക്തി നേടേണ്ടതാണ്. വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാകാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ തങ്ങൾ അതിന് ഒരുക്കമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. അവിവാഹിതരായി തനിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾ അവരുടെ ഇഷ്ടങ്ങൾ കണ്ടെത്തേണ്ടതാണ്. സ്വന്തം കാലിൽ നിൽക്കാനും ഏതു തരത്തിലുള്ള സാഹചര്യങ്ങളെ നേരിടാനുള്ള കരുത്തും ആർജിച്ചെടുക്കണം.