ചോദ്യം: കൗമാരപ്രായത്തിൽ കുട്ടികൾ ലഹരിയുടെ മാസ്മരിക വലയത്തിൽ നിന്നു മാറി നിൽക്കുന്നതിന് സഹായകരമാവുകയും ലഹരിയോടുള്ള അടിമത്തത്തിൽ നിന്നു രക്ഷ നേടുന്നതിനു അവർക്കു കഴിവുണ്ടാകുകയും ചെയ്യുന്ന ഘടകങ്ങളെക്കുറിച്ചു വിശദീകരിക്കാമോ? ഉത്തരം: ലഹരിയോട് അടിമത്തം ഉണ്ടാകുന്നതിന് ജനിതക (പാരമ്പര്യ) ഘടകങ്ങൾക്ക് വലിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം: കൗമാരപ്രായത്തിൽ കുട്ടികൾ ലഹരിയുടെ മാസ്മരിക വലയത്തിൽ നിന്നു മാറി നിൽക്കുന്നതിന് സഹായകരമാവുകയും ലഹരിയോടുള്ള അടിമത്തത്തിൽ നിന്നു രക്ഷ നേടുന്നതിനു അവർക്കു കഴിവുണ്ടാകുകയും ചെയ്യുന്ന ഘടകങ്ങളെക്കുറിച്ചു വിശദീകരിക്കാമോ?

ഉത്തരം: ലഹരിയോട് അടിമത്തം ഉണ്ടാകുന്നതിന് ജനിതക (പാരമ്പര്യ) ഘടകങ്ങൾക്ക് വലിയ പങ്കുണ്ട്. ജനിതക ഘടകങ്ങളെ നമുക്ക് ഇപ്പോഴത്തെ അറിവു വച്ച് മാറ്റാൻ കഴിയുകയില്ല. എന്നാൽ, ജീവിതസാഹചര്യങ്ങളെ അനുകൂലമായ രീതിയിൽ മാറ്റാൻ കഴിയും. കുടുംബവും സ്കൂളും ആണ് കൗമാര പ്രായത്തിലുള്ള കുട്ടികൾ പ്രധാനമായും ജീവിക്കുന്ന രണ്ടിടങ്ങൾ. ഇവ രണ്ടും കൗമാരപ്രായത്തിലുള്ളവരോട് സൗഹൃദം പുലർത്തുന്ന (adolescent friendly) ഇടങ്ങളായി മാറ്റുക എന്നതാണ് അവരുടെ ശാരീരിക / മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും ആവശ്യമായിട്ടുള്ളത്. പ്രശ്നകുടുംബങ്ങളിൽ നിന്നും രക്ഷിതാക്കൾ തമ്മിൽ സ്വരച്ചേർച്ച ഇല്ലാത്ത കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളിൽ ലഹരി ഉപയോഗം കൂടുതലാണ് എന്നു പഠനങ്ങൾ ഉണ്ട്. 

ADVERTISEMENT

അതുപോലെ കുട്ടികളും രക്ഷിതാക്കളും തമ്മിൽ നിരന്തരമായ സംഘർഷം ഉള്ള അവസ്ഥയും കുട്ടികളെ ലഹരിയിലേക്ക് അഭയം തേടാൻ കാരണമാകാറുണ്ട്. കുടുംബാംഗങ്ങളുടെ ലഹരി ഉപയോഗം, പ്രത്യേകിച്ചും ഏതെങ്കിലും പ്രശ്നം ഉണ്ടാകുമ്പോൾ അവയെ നേരിടാൻ ലഹരി ഉപയോഗിക്കുന്നത്, അല്ലെങ്കിൽ സന്തോഷം പ്രകടിപ്പിക്കാൻ ലഹരി ഉപയോഗിക്കുന്നത്, കുട്ടികൾക്ക് മാതൃകയാകാനും അതുവഴി കുട്ടികൾ ലഹരിയിലേക്കു തിരിയാനും സാധ്യതയുണ്ട്. കുട്ടികൾക്കു സ്നേഹവും പരിഗണനയും അംഗീകാരവും നൽകുന്ന തരത്തിലുള്ള ആരോഗ്യകരമായ കുടുംബാന്തരീക്ഷം, കുട്ടികളുടെ പ്രശ്നങ്ങൾ പറയാനും കേൾക്കാനും സമയവും സന്നദ്ധതയും ഉള്ള രക്ഷിതാക്കൾ, രക്ഷാകർത്തൃത്വം (parenting), ഉത്തരവാദിത്തത്തോടെ നിർവഹിക്കാൻ കഴിവുള്ള രക്ഷിതാക്കൾ ഇവയൊക്കെ കുട്ടികൾക്ക് ലഹരിയിൽ നിന്നു സംരക്ഷണം നൽകാൻ സഹായകരമായ ഘടകങ്ങൾ ആണ്. 

അതുപോലെ സ്കൂളുകളും കൗമാരപ്രായക്കാരോട് സൗഹൃദം ഉള്ളതാകണം. അവരുടെ പ്രശ്നങ്ങൾ പറയാനും കേൾക്കാനും പരിഹരിക്കാനുമുള്ള സൗകര്യങ്ങൾ സ്കൂളുകളിൽ ഉണ്ടാകണം. പഠനപ്രശ്നങ്ങളും മറ്റ് ശാരീരിക, മാനസിക പ്രയാസങ്ങളും ഉള്ള കുട്ടികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനു സ്കൂളുകൾക്കു കഴിയണം. കുട്ടികളിലെ മാനസിക, വൈകാരിക പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയുന്നതിനും അവ പരിഹരിക്കുന്നതും അധ്യാപകർക്കും രക്ഷിതാക്കൾക്കും കഴിവുണ്ടാകണം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉണ്ടായാൽ മാത്രം പോരാ, അവയെ ഉപയോഗപ്പെടുത്തുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുക കൂടി വേണം. 

English Summary:

How Parents Can Break the Chains of Addiction in Children