കുട്ടികളുടെ വിദ്യാഭ്യാസവും രക്ഷിതാക്കള്‍ നേരിടുന്ന വെല്ലുവിളികളും
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. രക്ഷിതാക്കളെന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് കുട്ടികളെ സഹായിക്കുക മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തവുമാണ്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. രക്ഷിതാക്കളെന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് കുട്ടികളെ സഹായിക്കുക മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തവുമാണ്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. രക്ഷിതാക്കളെന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് കുട്ടികളെ സഹായിക്കുക മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തവുമാണ്.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അഭിമുഖീകരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. രക്ഷിതാക്കളെന്ന നിലയില്‍ വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് കുട്ടികളെ സഹായിക്കുക മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്തവുമാണ്. വിദ്യാഭ്യാസ മേഖലയില്‍ രക്ഷിതാക്കള്‍ നേരിടുന്ന ചില പ്രധാന പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരനിര്‍ദേശങ്ങളും നോക്കാം.
മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസപ്രക്രിയ:
മത്സരാധിഷ്ഠിതമായ വിദ്യാഭ്യാസപ്രക്രിയയിലൂടെയാണ് ഇന്നത്തെ തലമുറ കടന്ന് പോകുന്നത്. വര്‍ധിച്ചു വരുന്ന പഠന സമ്മര്‍ദ്ദം കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. മാനസികാരോഗ്യ വെല്ലുവിളികള്‍ നേരിടാന്‍ മാതാപിതാക്കള്‍ക്ക് പിന്തുണാ സംവിധാനങ്ങള്‍ ആവശ്യമാണ്. സ്‌കൂളുകളില്‍ കൗണ്‍സിലിംഗ് സേവനങ്ങള്‍ നടപ്പിലാക്കുന്നതും ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ സംഘടിപ്പിക്കുന്നതും മാനസികാരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ-സയന്‍സസ് (NIMHANS, 2021) പറയുന്നു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലേക്കുള്ള പരിമിതമായ പ്രവേശനം:
ഉയര്‍ന്ന ഫീസ് അല്ലെങ്കില്‍ പരിമിതമായ സ്‌കൂള്‍ ഓപ്ഷനുകള്‍ പോലുള്ള ഘടകങ്ങള്‍ കാരണം പല മാതാപിതാക്കളും തങ്ങളുടെ കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കാന്‍ പാടുപെടുന്നു. ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള വഴി. വിദ്യാഭ്യസ പ്രക്രിയയെ ഏറ്റവും ഫലപ്രദമായി സഹായിക്കുന്ന നിരവധി സൈറ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രാപ്യമായ ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്ന പബ്ലിക് സ്‌കൂളുകള്‍, വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായ സ്‌കോളര്‍ഷിപ്പുകള്‍ ഉള്‍പ്പെടെ ലഭ്യമായ താങ്ങാനാവുന്ന വിദ്യാഭ്യാസ ഓപ്ഷനുകള്‍ കണ്ടെത്തി മുന്നോട്ടു പോകുന്നതും ഉപകാരപ്രദമാണ്.
അക്കാദമിക് സമ്മര്‍ദ്ദവും മാനസികാരോഗ്യവും:
കുട്ടികളുടെ അക്കാദമിക് പ്രകടനവുമായി ബന്ധപ്പെട്ട മാതാപിതാക്കളുടെ പ്രതീക്ഷകളും (അമിതപ്രതീക്ഷകള്‍) വിദ്യാര്‍ത്ഥികളുടെ ജീവിതത്തില്‍ സാരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കുട്ടികളിലെ വര്‍ധിച്ച മാനസിക പ്രശ്‌നങ്ങള്‍ക്ക് പോലും ഇത് കാരണമാകാറുണ്ട്. കുട്ടികള്‍ മാതാപിതാക്കളുടെ പ്രതീക്ഷകള്‍ക്കൊത്തു അക്കാദമിക് പ്രകടനം പുറത്തെടുക്കുന്നു എന്നതിലുപരിയായി കുട്ടികളുടെ അഭിരുചികള്‍ കണ്ടെത്തി പരിപോഷിപ്പിക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. വിദ്യാഭ്യാസത്തോടുള്ള സമതുലിതമായ സമീപനം പ്രോത്സാഹിപ്പിക്കുക, കുട്ടിയുടെ താല്‍പ്പര്യങ്ങളിലും ഇഷ്ടവിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക, പഠനത്തിന് സഹായകമായ അന്തരീക്ഷം സൃഷ്ടിക്കുക, അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു പ്രൊഫെഷനിലേക്ക് വളരാന്‍ അവര്‍ക്ക് സാധിക്കും.
മാതാപിതാക്കളുടെ സമയമില്ലായ്മ:
പലപ്പോഴും മാതാപിതാക്കളുടെ പലവിധ തിരക്കുകള്‍ മൂലം കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ സജീവമായി ഇടപെടാന്‍ അവര്‍ക്ക് കഴിയാറില്ല. വിദ്യാഭ്യാസ പ്രക്രിയയില്‍ മാതാപിതാക്കളുടെ പങ്കാളിത്തത്തെപ്പറ്റിയുള്ള അവബോധമില്ലായ്മയും ഇതിന് കാരണമാകാറുണ്ട്. എന്നാല്‍ വിദ്യാഭ്യാസപ്രക്രിയയില്‍ മാതാപിതാക്കളുടെ സജീവമായ ഇടപെടല്‍ ശരിയായ വഴിയിലൂടെ കുട്ടികള്‍ പഠിച്ചു വളരുന്നതിനും വിദ്യാഭ്യാസ കാലഘട്ടത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ കുട്ടികളെ സഹായിക്കുന്നതിനും മെച്ചപ്പെട്ട പ്രകടനം പുറത്തു കൊണ്ട് വരുന്നതിനു കുട്ടികളെ സഹായിക്കുകയും ചെയ്യും. രക്ഷാകര്‍തൃ-അധ്യാപക മീറ്റിംഗുകളില്‍ പങ്കെടുക്കുന്നതും അധ്യാപകരുമായി കൃത്യമായ ഇടവേളകളില്‍ ആശയവിനിമയം നടത്തുന്നതും കുട്ടികളുമായി സ്‌കൂളിലെ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതുമെല്ലാം മാതാപിതാക്കള്‍ക്ക് കുട്ടിയുടെ വിദ്യാഭ്യാസ പ്രക്രിയയില്‍ സജീവമായി ഇടപഴകാനുള്ള അവസരങ്ങള്‍ ഉണ്ടാക്കും.