മക്കൾക്ക് പോക്കറ്റ് മണി കൊടുക്കാറുണ്ടോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ
കുട്ടികൾക്ക് പണം നൽകുകയും സമ്പാദ്യശീലം വളർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പണത്തിന്റെ വിലയറിയാതെയാണ് കുഞ്ഞുങ്ങൾ വളരുന്നതെങ്കിൽ അവർ ഭാവിയിൽ അമിതമായി പണം ചെലവഴിക്കുന്നവരും ധൂർത്തന്മാരുമാകാൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണെങ്കിൽ പോലും കുഞ്ഞുങ്ങൾക്ക് പണം

കുട്ടികൾക്ക് പണം നൽകുകയും സമ്പാദ്യശീലം വളർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. പണത്തിന്റെ വിലയറിയാതെയാണ് കുഞ്ഞുങ്ങൾ വളരുന്നതെങ്കിൽ അവർ ഭാവിയിൽ അമിതമായി പണം ചെലവഴിക്കുന്നവരും ധൂർത്തന്മാരുമാകാൻ സാധ്യത വളരെ കൂടുതലാണ്. എന്നാൽ സമ്പാദ്യശീലം വളർത്തുക എന്ന ഉദ്ദേശത്തോടെയാണെങ്കിൽ പോലും കുഞ്ഞുങ്ങൾക്ക് പണം നൽകുന്ന കാര്യത്തിൽ മാതാപിതാക്കളും മുതിർന്നവരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
പോക്കറ്റ് മണിയായി ലഭിക്കുന്ന പണം എങ്ങനെ വിനിയോഗിക്കാം എന്ന കാര്യത്തിൽ ഒരു ബോധം കുഞ്ഞുങ്ങൾക്കുണ്ടാകണം. ഏഴു വയസു മുതല്‍ കുട്ടികള്‍ക്ക് പോക്കറ്റ് മണി നല്‍കി തുടങ്ങാം. കുട്ടിയുടെ പ്രായം കൂടുന്നതിനനുസരിച്ച് നല്‍കുന്ന തുകയിലും മാറ്റം വരുത്താം. ചെറിയ കുട്ടികള്‍ക്ക് മിഠായിയോ മധുരമോ വാങ്ങാനുള്ള പണമാണ് ആവശ്യമെങ്കില്‍ ടീനേജുകാര്‍ക്ക് സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി ഭക്ഷണം കഴിക്കുക പാർക്കിലും മറ്റും ഉല്ലസിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കാണ് പണം ആവശ്യമായി വരുന്നത്.
കിട്ടുന്ന തുക മുഴുവനും ആവശ്യങ്ങൾക്കായി വിനിയോഗിക്കാതെ അതിൽ നിന്നും കുറച്ചു തുക ശേഖരിച്ച് വയ്ക്കാൻ കുട്ടികളെ ശീലിപ്പിക്കണം. ഇതിനായി കാശുകുടുക്കയോ പിഗ്ഗി ബാങ്കോ നൽകാം. ഇത് ഭാവിയില്‍ സാമ്പത്തിക സുരക്ഷിതത്വം നൽകും. പിഗ്ഗി ബാങ്കിൽ പണം നിക്ഷേപിക്കുന്നതിനായി പ്രോത്സാഹനവും നൽകാം. സ്വന്തമായി സ്വരുക്കൂട്ടിയ പണം കൊണ്ട് എന്തെങ്കിലും വാങ്ങിക്കാം എന്ന ചിന്ത പണം സമ്പാദിക്കാനുള്ള മനസ്സ് വർധിപ്പിക്കുന്നു.
പോക്കറ്റ് മണി നല്‍കുന്നതിലൂടെ കുട്ടികള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുകയും, പണം കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവിനെ വളർത്തുകയുമാണ് ചെയ്യുന്നത്. ഹ്രസ്വകാല, ദീർഘകാല നിക്ഷേപങ്ങൾ ആരംഭിക്കുന്നതിനു ഇത് കുട്ടികളെ സഹായിക്കും. പണം സൂക്ഷിക്കുന്നത് കുട്ടികളാണെങ്കിലും അത് എങ്ങനെയെല്ലാം ചെലവഴിക്കുന്നു എന്ന കാര്യത്തിൽ മാതാപിതാക്കളുടെ ശ്രദ്ധ തുടക്കത്തിൽ അനിവാര്യമാണ്.
പോക്കറ്റ് മണി അധികമായി ലഭിക്കുന്നതിലൂടെ കുട്ടികളിൽ ഷോപ്പിംഗ് ഭ്രമം വർധിക്കാൻ ഇടയുണ്ട്. അതിനാൽ അക്കാര്യത്തിൽ ഒരു ശ്രദ്ധ വേണം. മാത്രമല്ല ലഹരിയുടെ ഉപയോഗം, കടം കൊടുക്കൽ - വാങ്ങൽ തുടങ്ങിയ കാര്യങ്ങളിലേയ്ക്ക് പണത്തിന്റെ ലഭ്യത ടീനേജ് കുട്ടികളെ നയിക്കും. അതിനാൽ ഇതൊഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. വെറുതെ പണം നൽകാലത്തെ കുട്ടികൾക്ക് അവർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ നൽകി അതിനു പ്രതിഫലമായി പണം നൽകാം. ഇത് പണത്തിന്റെ മൂല്യം അറിയുന്നതിന് സഹായിക്കും