പുതുവർഷദിനത്തിൽ ജപ്പാനെ ഞെട്ടിച്ചുകൊണ്ട് ഭൂകമ്പം നടന്നിരിക്കുകയാണ്. സുനാമി സാധ്യതയുമുണ്ട്. ഭൗമപ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമായതിനാൽ ജപ്പാനിൽ ഭൂകമ്പ സാധ്യതയേറെയാണ്. അഗ്നിപർവതങ്ങളും ധാരാളമുണ്ട്. ഇത്തരത്തിൽ സങ്കീർണമായ ഭൗമസാഹചര്യം കാരണം ജപ്പാനിൽ പ്രാചീന കാലങ്ങൾ മുതൽതന്നെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷദിനത്തിൽ ജപ്പാനെ ഞെട്ടിച്ചുകൊണ്ട് ഭൂകമ്പം നടന്നിരിക്കുകയാണ്. സുനാമി സാധ്യതയുമുണ്ട്. ഭൗമപ്ലേറ്റുകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹമായതിനാൽ ജപ്പാനിൽ ഭൂകമ്പ സാധ്യതയേറെയാണ്. അഗ്നിപർവതങ്ങളും ധാരാളമുണ്ട്. ഇത്തരത്തിൽ സങ്കീർണമായ ഭൗമസാഹചര്യം കാരണം ജപ്പാനിൽ പ്രാചീന കാലങ്ങൾ മുതൽതന്നെ പ്രകൃതിദുരന്തങ്ങൾ സാധാരണമായിരുന്നു. കൊടുങ്കാറ്റുകൾ, ചുഴലിക്കാറ്റുകൾ, സുനാമികൾ തുടങ്ങിയവയൊക്കെ രാജ്യത്തു സംഭവിച്ചിട്ടുണ്ട്.

ഒരിക്കലും തളരാത്ത ആത്മധൈര്യം ജപ്പാന്റെ പ്രത്യേകതയാണ്, അതേപോലെ തന്നെ അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാനുള്ള കഴിവും ഈ രാജ്യത്തിന്റെ മുഖമുദ്രയാണ്. ലോകത്തെ ഒരേയൊരു ആണവാക്രമണത്തെ അതിജീവിച്ച രാജ്യമാണ് ജപ്പാൻ. ദുരന്തസാധ്യതകളാൽ ചുറ്റപ്പെട്ടിട്ടും അവർ അതിനെ അതിജീവിക്കാനുള്ള പഠനങ്ങളും പ്രവർത്തനങ്ങളും ദീർഘകാലമായി നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി കുട്ടികളെയും ദുരന്തപ്രതിരോധം പഠിപ്പിക്കുന്നുണ്ട്. 2011ലെ ഭൂകമ്പ, സുനാമി വേളയിലും ജാപ്പനീസ് വിദ്യാർഥികൾ പ്രകടിപ്പിച്ച സമചിത്തതയും പരസ്പരമുള്ള കരുതലും ലോകശ്രദ്ധ നേടിയിരുന്നു.അടുത്തുള്ള സംഭവങ്ങളിൽ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു 2011ൽ ജപ്പാനിൽ സംഭവിച്ച ടൊഹോകു ഭൂകമ്പവും സുനാമിയും. 19759 പേരാണ് അന്ന് ഈ പ്രകൃതിദുരന്തത്തിൽ കൊല്ലപ്പെട്ടത്.സമീപകാലങ്ങളിൽ ഗറില്ല റെയ്ൻഫോൾ എന്ന പ്രതിഭാസവും ജപ്പാനിലുണ്ട്. ഒരു സ്ഥലത്ത് പെട്ടെന്ന് മഴപെയ്ത് ദുരിതം വിതയ്ക്കുന്നതാണ് ഇത്.

ADVERTISEMENT

ഡേ കെയർ സെന്ററുകൾ മുതൽ ജപ്പാൻ കുട്ടികളെ ദുരന്തപ്രതിരോധ പ്രവർത്തനങ്ങൾ പഠിപ്പിക്കാറുണ്ട്. പ്രൈമറി, ഹൈ സ്കൂൾ തലത്തിലും ദുരന്തനിവാരണ വിദ്യാഭ്യാസം ജപ്പാ‍ൻ നൽകുന്നു. സെപ്റ്റംബർ ഒന്ന് രാജ്യത്ത് ദുരന്ത നിവാരണദിനമായും അതെത്തുടർന്നുള്ള ഒരാഴ്ച ദുരന്ത നിവാരണ വാരമായും ആഘോഷിക്കുന്നുണ്ട്. ഹസാർഡ് മാപ്പുകൾ എന്നു പേരുള്ള ഭൂപടങ്ങൾ, സ്കൂളുകളിൽ സ്ഥാപിച്ചിട്ടുണ്ട്. എവിടെയൊക്കെയാണ് ദുരന്തമുണ്ടാകാൻ സാധ്യതയെന്ന വിവരം ഈ മാപ്പുകൾ കുട്ടികൾക്കു നൽകും. അതുകൂടാതെ തന്നെ ഒരു ദുരന്തമുണ്ടായാൽ ഏതു റൂട്ടുകളിലൂടെ രക്ഷപ്പെടാമെന്ന വിവരവും ഇവർക്കു നൽകുന്നുണ്ട്.

കൃത്യമായ ഇടവേളകളിൽ വരാൻ സാധ്യതയുള്ള പ്രകൃതിക്ഷോഭങ്ങളെപ്പറ്റിയും അവയെ തടുക്കേണ്ട മാർഗങ്ങളെക്കുറിച്ചുമെല്ലാം വിവരങ്ങൾ നൽകുന്ന ലഘുലേഖകൾ ജാപ്പനീസ് അധികൃതർ ആളുകളുടെ വീടുകളിലെത്തിക്കാറുണ്ട്.

ADVERTISEMENT

അനുദിനം മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ ഏതു സമയത്തും എവിടെയും ദുരന്തമുണ്ടാകാമെന്ന സ്ഥിതി സംജാതമാക്കിയിരിക്കുന്നു. പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്ന ചരിത്രമില്ലാത്ത സ്ഥലങ്ങളിൽ പോലും അവ സംഭവിക്കുന്ന ചിത്രങ്ങളാണ് ഇക്കാലത്ത് കാണാൻ സാധിക്കുന്നത്. ഈ സ്ഥിതിയിൽ ജപ്പാൻ നൽകുന്ന പാഠങ്ങൾക്ക് വലിയ വിലയുണ്ട്.

English Summary:

Children in Japan are not afraid of earthquakes, training at a young age