പറഞ്ഞു കേള്‍ക്കുന്നത്ര എളുപ്പമാണോ പേരന്റിങ്? സങ്കീര്‍ണ്ണതകളിലേക്ക് ഒരെത്തി നോട്ടമായാലോ?
രക്ഷാകര്‍തൃത്വം ആനന്ദകരമായ ഒരവസ്ഥയാണെന്നും ജീവിതത്തിലെ ഒരു സാധാരണ കാര്യമാണെന്നും പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ സങ്കീര്‍ണ്ണമായൊരു യാത്രയാണ് രക്ഷാകര്‍തൃത്വം എന്നൊരു മറുവശം കൂടിയുണ്ട്. സാമൂഹികവും ശാരീരികവും മനഃശാസ്ത്രപരവുമായ നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ്

രക്ഷാകര്‍തൃത്വം ആനന്ദകരമായ ഒരവസ്ഥയാണെന്നും ജീവിതത്തിലെ ഒരു സാധാരണ കാര്യമാണെന്നും പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞ സങ്കീര്‍ണ്ണമായൊരു യാത്രയാണ് രക്ഷാകര്‍തൃത്വം എന്നൊരു മറുവശം കൂടിയുണ്ട്. സാമൂഹികവും ശാരീരികവും മനഃശാസ്ത്രപരവുമായ നിരവധി വെല്ലുവിളികള്‍ നിറഞ്ഞതാണ് പേരന്റിംഗ് എന്ന് മറന്നു പോകരുത്. രക്ഷാകര്‍തൃത്വത്തിലുണ്ടാകുന്ന പാളിച്ചകളെ അംഗീകരിക്കാനും അപൂര്‍ണതയെ സ്വീകരിക്കാനും മാതാപിതാക്കള്‍ തയ്യാറാകണം. രക്ഷാകര്‍ത്താക്കളെ കുറേക്കൂടെ അനുകമ്പയോടെ കാണാന്‍ സമൂഹവും ശ്രമിക്കണം.
ഉറക്കമിളക്കുന്ന രക്ഷാകര്‍തൃത്വം
രക്ഷാകര്‍തൃത്വത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്ക് കാലെടുത്തു വെക്കുമ്പോള്‍ പലപ്പോഴും ഏറ്റവുമാദ്യം താറുമാറാകുന്നത് മാതാപിതാക്കളുടെ ഉറക്കമാണ്. പ്രത്യേകിച്ച്, തീരെ ചെറിയ കുഞ്ഞുങ്ങളുള്ള മാതാപിതാക്കള്‍ക്ക് പലപ്പോഴും അവരുടെ ഉറക്കത്തിന്റെ ക്രമം തന്നെ നഷ്ടപ്പെട്ടേക്കാം. രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്നു പകലുറങ്ങുന്ന കുഞ്ഞുങ്ങള്‍ അത്യാവശ്യമുള്ള ഉറക്കം പോലും മാതാപിതാക്കളുടെ വിദൂര സ്വപ്നമാക്കാറുണ്ട്. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ (2020) പഠനങ്ങള്‍ ഉറക്കമില്ലായ്മ ശാരീരികവും മാനസികവുമായി മാതാപിതാക്കളിലുണ്ടാക്കുന്ന ദോഷഫലങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ അവസ്ഥ രക്ഷാകര്‍തൃത്വം പലപ്പോഴും ശ്രമകരമാക്കുന്നു.
ജോലിയും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നത്
ജോലിയും രക്ഷാകര്‍തൃത്വവും ഒരുമിച്ചു കൊണ്ട് പോകുന്നത് പുതിയ മാതാപിതാക്കള്‍ക്ക് പലപ്പോഴും വലിയ വെല്ലുവിളിയാണ്. ജോലിയും കുടുംബജീവിതവും സന്തുലിതമാക്കുന്നതിനു വേണ്ടി മാതാപിതാക്കള്‍ നടത്തുന്ന പോരാട്ടം ചെറുതൊന്നുമല്ല. ജോലിയുമായി ബന്ധപ്പെട്ട വിവിധങ്ങളായ ആവശ്യങ്ങള്‍ സങ്കീര്‍ണ്ണത വര്‍ധിപ്പിക്കുന്നു. പ്രൊഫഷണലും കുടുംബപരവുമായ ഉത്തരവാദിത്തങ്ങളുടെ ഭാരം മാതാപിതാക്കളെ വലിയ സങ്കീര്‍ണ്ണതയിലേക്ക് തള്ളിവിടുന്നു.
രക്ഷാകര്‍തൃത്വം പരിണാമത്തില്‍
പരിണാമ മനഃശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ രക്ഷാകര്‍തൃത്വം മനുഷ്യ വര്‍ഗ്ഗത്തില്‍ വേരൂന്നിയ ഒരു അഡാപ്റ്റീവ് പോരാട്ടമായി കണക്കാക്കപ്പെടാറുണ്ട്. കുട്ടികള്‍ക്ക് പരിചരണം നല്‍കുന്നതും അതിലൂടെ അവരുടെ അതിജീവനം ഉറപ്പ് വരുത്തുന്നതും എല്ലാം പരിണാമത്തിന്റെ പ്രക്രിയയിലൂടെ നോക്കുമ്പോള്‍ പ്രതിസന്ധികള്‍ നിറഞ്ഞതാണെന്ന് വ്യക്തമാണ്.
സങ്കീര്‍ണ്ണതയിലേക്ക് നീളുന്ന താരതമ്യപ്പെടുത്തലുകള്‍
സോഷ്യല്‍ മീഡിയയുടെ വ്യാപകമായ സ്വാധീനമുള്ള ഈ കാലഘട്ടത്തില്‍ മറ്റ് കുട്ടികളുമായുള്ള സാമൂഹിക താരതമ്യപ്പെടുത്തലുകള്‍ രക്ഷാകര്‍തൃത്വം സങ്കീര്‍ണ്ണമാക്കുന്നുവെന്ന് ഗവേഷങ്ങള്‍ തെളിയിക്കുന്നു. ഈ താരതമ്യപ്പെടുത്തലുകള്‍ മാതാപിതാക്കളുടെ യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. അപ്രാപ്യമായ ഈ ലക്ഷ്യങ്ങള്‍ മാതാപിതാക്കളില്‍ വലിയ മാനസിക സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇതിനെയെല്ലാം അതിജീവിക്കാനും ബാലന്‍സ് ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനും മാതാപിതാക്കള്‍ക്ക് കഴിയുന്നു എന്നതിലാണ് വിജയം.