കുട്ടികൾ തോൽക്കട്ടെ, തോൽക്കാൻ ധൈര്യമുള്ളവരായി അവർ വളരട്ടെ
തോൽക്കാൻ ഒരിക്കലും ഭയക്കരുത്. കാരണം, തോൽവി ഭയന്ന് ഒന്നും ചെയ്യാതിരിക്കുന്നവരേക്കാൾ ഒരു വട്ടമെങ്കിലും പരിശ്രമം നടത്തുന്നവരാണ് ജീവിതത്തെ മനോഹരമാക്കുന്നത്. കുഞ്ഞുങ്ങളുമൊത്ത് ചെറിയ ചെറിയ മത്സരങ്ങളിൽ ഏർപ്പെടുമ്പോൾ വിട്ടു കൊടുക്കുന്നവരാണ് മുതിർന്നവർ. കാരണം, കുഞ്ഞുങ്ങളുടെ സന്തോഷമാണ് അവർക്ക് വലുത്. തോറ്റു
തോൽക്കാൻ ഒരിക്കലും ഭയക്കരുത്. കാരണം, തോൽവി ഭയന്ന് ഒന്നും ചെയ്യാതിരിക്കുന്നവരേക്കാൾ ഒരു വട്ടമെങ്കിലും പരിശ്രമം നടത്തുന്നവരാണ് ജീവിതത്തെ മനോഹരമാക്കുന്നത്. കുഞ്ഞുങ്ങളുമൊത്ത് ചെറിയ ചെറിയ മത്സരങ്ങളിൽ ഏർപ്പെടുമ്പോൾ വിട്ടു കൊടുക്കുന്നവരാണ് മുതിർന്നവർ. കാരണം, കുഞ്ഞുങ്ങളുടെ സന്തോഷമാണ് അവർക്ക് വലുത്. തോറ്റു
തോൽക്കാൻ ഒരിക്കലും ഭയക്കരുത്. കാരണം, തോൽവി ഭയന്ന് ഒന്നും ചെയ്യാതിരിക്കുന്നവരേക്കാൾ ഒരു വട്ടമെങ്കിലും പരിശ്രമം നടത്തുന്നവരാണ് ജീവിതത്തെ മനോഹരമാക്കുന്നത്. കുഞ്ഞുങ്ങളുമൊത്ത് ചെറിയ ചെറിയ മത്സരങ്ങളിൽ ഏർപ്പെടുമ്പോൾ വിട്ടു കൊടുക്കുന്നവരാണ് മുതിർന്നവർ. കാരണം, കുഞ്ഞുങ്ങളുടെ സന്തോഷമാണ് അവർക്ക് വലുത്. തോറ്റു
തോൽക്കാൻ ഒരിക്കലും ഭയക്കരുത്. കാരണം, തോൽവി ഭയന്ന് ഒന്നും ചെയ്യാതിരിക്കുന്നവരേക്കാൾ ഒരു വട്ടമെങ്കിലും പരിശ്രമം നടത്തുന്നവരാണ് ജീവിതത്തെ മനോഹരമാക്കുന്നത്. കുഞ്ഞുങ്ങളുമൊത്ത് ചെറിയ ചെറിയ മത്സരങ്ങളിൽ ഏർപ്പെടുമ്പോൾ വിട്ടു കൊടുക്കുന്നവരാണ് മുതിർന്നവർ. കാരണം, കുഞ്ഞുങ്ങളുടെ സന്തോഷമാണ് അവർക്ക് വലുത്. തോറ്റു പോകുമ്പോൾ കുട്ടി കരയുന്നത് കാണാൻ പലർക്കും ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് കുഞ്ഞ് തോൽവിയുടെ രുചി അറിയേണ്ടി വന്നാലും സ്വയം തോൽവി വരിക്കാൻ പല മാതാപിതാക്കളും ശീലിക്കുന്നത്. കുഞ്ഞിനെ എപ്പോഴും സംരക്ഷണ കവചത്തിനുള്ളിൽ നിർത്തി യാതൊരുവിധ പ്രശ്നങ്ങളെയും അഭിമുഖീകരിക്കാൻ ശീലിപ്പിക്കാതെ വളർത്തുമ്പോൾ കുഞ്ഞിനോട് നമ്മൾ ചെയ്യുന്ന ക്രൂരതയാണ് അത്.
കുഞ്ഞുങ്ങളെ തോൽക്കാൻ പഠിപ്പിക്കണം. കാരണം, അത് ജീവിതത്തിലെ ഒരു വലിയ പാഠമാണ് എന്നതു തന്നെ. വിജയം പഠിപ്പിക്കുന്നതിനേക്കാൾ ഇരട്ടി കാര്യങ്ങളാണ് പരാജയം ഒരു വ്യക്തിയെ പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ചെറിയ പരാജയങ്ങളും വീഴ്ചകളും ഉണ്ടാകുമ്പോൾ അത് ജീവിതത്തിന്റെ ഭാഗമാണെന്ന് കുട്ടിയെ പഠിപ്പിക്കാൻ നമുക്ക് കഴിയണം. ജീവിതത്തെ ധീരതയോടെ നേരിടാൻ ഇത് കുട്ടികളെ സഹായിക്കും,
കുട്ടികൾ കൂടുതൽ ഉത്തരവാദിത്തമുള്ളവരാകും
ഏതെങ്കിലും അവസരത്തിൽ കുട്ടികൾ പരാജയത്തിന്റെ രുചി അറിഞ്ഞാൽ എന്തുകൊണ്ട് അത് സംഭവിച്ചു എന്നുള്ളത് വ്യക്തമാക്കി കൊടുക്കുക എന്നതാണ് മാതാപിതാക്കളുടെ ഉത്തരവാദിത്തം. എന്ത് പിഴവ് സംഭവിച്ചതു കൊണ്ടാണ് കുട്ടിക്ക് തോൽവി നേരിടേണ്ടി വന്നതെന്ന് കുട്ടിയെ മനസിലാക്കാൻ മാതാപിതാക്കൾക്ക് കഴിയണം. ഈ തിരിച്ചറിവ് ഉണ്ടാകുമ്പോൾ തങ്ങളുടെ പ്രവൃത്തിയിൽ കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറാൻ കുട്ടികൾക്ക് കഴിയും.
പ്രശ്നങ്ങളെ കൂളായി നേരിടാൻ കുട്ടിയെ പ്രാപ്തമാക്കും
വിജയം മാത്രം ശീലിച്ചു വന്ന ഒരു കുട്ടിക്ക് പരാജയത്തിന്റെ രുചി കൂടി അറിഞ്ഞുവന്ന ഒരു കുട്ടിയെ അപേക്ഷിച്ച് പ്രതിസന്ധികളെ നേരിടാൻ കഴിവ് കുറവ് ആയിരിക്കും. അതുകൊണ്ട് തന്നെ പരാജയപ്പെടാൻ കുട്ടികളെ ധൈര്യമായി അനുവദിക്കുക. അതിന്റെ പേരിൽ അവർക്കു നേരെ ക്ഷോഭിക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. കാരണം പരാജയം സംഭവിക്കുന്നത് ജീവിതത്തിൽ വളരെ സ്വാഭാവികമായ ഒരു കാര്യമാണ്. നിരന്തരം പരാജയപ്പെടുന്നത് കുട്ടിയെ മാനസികമായി കരുത്തുള്ളവരാക്കുക മാത്രമല്ല ചെയ്യുന്നത് ജീവിതത്തിലെ ഏത് പ്രതിസന്ധി ഘട്ടങ്ങളെയും ധൈര്യപൂർവം തരണം ചെയ്യാനും അവരെ പ്രാപ്തരാക്കും.
ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരംഭിക്കും
പരാജയത്തിന്റെ ഒപ്പം വരുന്ന ഒരു കാര്യമാണ് ഉത്തരവാദിത്തം. പഠനത്തിന്റെ കാര്യത്തിലോ മറ്റെന്തെങ്കിലും കലാപരമായ കാര്യത്തിലാണെങ്കിലും വിചാരിക്കുന്ന റിസൾട്ട് കിട്ടുന്നില്ലെങ്കിൽ അവർ സ്വയം മെച്ചപ്പെടുത്താനുള്ള വഴികൾ തേടും. സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുമ്പോഴാണ് ഒരു കുട്ടി ഉത്തരവാദിത്തമുള്ള വ്യക്തിയായി മാറുന്നതും.
പരാജയം ആണ് ഏറ്റവും വലിയ ഗുരു
നമ്മൾ എപ്പോഴും കേൾക്കുന്ന ഒരു പഴമൊഴിയാണ് പരാജയമാണ് ഏറ്റവും വലിയ ഗുരു എന്നത്. അത് സത്യവുമാണ്. കാരണം, ജീവിതത്തിൽ തോൽവി സംഭവിക്കുമ്പോഴാണ് ഒരു വ്യക്തി കാര്യങ്ങൾ പഠിക്കുന്നത്. എത്രയും നേരത്തെയാണോ ജീവിതത്തിൽ ഒരു പരാജയം സംഭവിക്കുന്നത് അത്രയും നേരത്തെ കാര്യങ്ങൾ പഠിക്കാനും ജീവിതവിജയം സ്വന്തമാക്കാനും ആ വ്യക്തി പഠിക്കും. അതുകൊണ്ടു തന്നെ നിങ്ങളുടെ കുട്ടി എപ്പോഴെങ്കിലും പരാജയപ്പെടുകയാണെങ്കിൽ അത് ഒരു സാധാരാണകാര്യമായി മാത്രം കാണുക. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കി മുന്നോട്ട് പോകാൻ കുട്ടിയെ സഹായിക്കുക.
പരാജയഭീതിയെ മറികടക്കാൻ കുട്ടി പഠിക്കും
പരാജയം സംഭവിക്കുന്നതിനേക്കാൾ പരാജപ്പെടാൻ ഭയപ്പെടുന്ന നിരവധി പേരെ നമുക്ക് ജീവിതത്തിൽ കാണാൻ കഴിയും. അതുകൊണ്ട് തന്നെ പുതിയ കാര്യങ്ങൾ പരീക്ഷിക്കാൻ ഇവർക്ക് ഭയമായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങളുടെ കുട്ടിക്ക് എവിടെയെങ്കിലും പരാജയപ്പെട്ടാൽ അതിന് വലിയ പ്രാധാന്യം നൽകാതിരിക്കുക. കാരണം, തോൽവിയിൽ നിന്ന് പുതിയ ജീവിതപാഠങ്ങളാണ് കുട്ടികൾ പഠിക്കുന്നത്. ഇത് ജീവിതത്തിലുടനീളം അവരെ സഹായിക്കുകയും ചെയ്യും.
പരാജയം കുട്ടിയെ സഹാനുഭൂതിയുള്ളവരായി വളർത്തുന്നു
പരാജയത്തെ നേരിടുന്ന ഒരു കുട്ടി സഹാനുഭൂതിയുള്ള വ്യക്തിയായി വളരുക കൂടിയാണ് ചെയ്യുന്നത്. കാരണം ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും പ്രശ്നങ്ങളും വിവിധ തലത്തിലുള്ള വികാരങ്ങളിലൂടെയാണ് ഒരു കുട്ടിയെ കടത്തി വിടുന്നത്. അതുകൊണ്ടു തന്നെ സങ്കടങ്ങളും പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നവരെ കാണുമ്പോൾ അവരോടൊപ്പം ചേർന്നു നിൽക്കാനും അവരോട് അനുകമ്പയോടെ പെരുമാറാനും കുഞ്ഞിന് സാധിക്കും.
ചുരുക്കത്തിൽ പരീക്ഷയിൽ മാർക്ക് കുറയുന്നതിനും ഏതെങ്കിലും വിഷയത്തിൽ തോറ്റു പോകുന്നതിനും കുട്ടികളെ ശകാരിക്കുന്നവർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. ജീവിതത്തിലെ എല്ലാ ഘട്ടത്തിലും കുഞ്ഞുങ്ങൾക്കൊപ്പം നിൽക്കാൻ മാതാപിതാക്കൾക്ക് കഴിയില്ല. ഒരു നിശ്ചിതപ്രായം കഴിഞ്ഞാൽ കാര്യങ്ങളെ തനിയെ നേരിടേണ്ടവരാണ് ഇന്നത്തെ കുട്ടികൾ. ചെറിയ പ്രായത്തിൽ തന്നെ തോൽവികളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ പഠിക്കുന്ന കുട്ടികൾ വലുതാകുമ്പോഴും പ്രശ്നങ്ങളെ ധീരമായി നേരിടും.