അണിഞ്ഞൊരുങ്ങാനും മേക്കപ്പിടാനുമുള്ള കുട്ടികളുടെ വാസന അവരുടെ വികാസത്തിന്റെ ബഹുമുഖവും കൗതുകകരവുമായ ഒരു വശമാണ്. മേക്കപ്പിനോടുള്ള കുട്ടികളുടെ ഈ താൽപര്യം ചില രക്ഷിതാക്കള്‍ക്ക് ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കുമൊക്കെ കാരണമാകാറുണ്ട്. അതിനാല്‍ കുട്ടികളുടെ ഇത്തരം താൽപര്യത്തെ തുറന്ന മനസ്സോടെ സമീപിക്കുന്നതും

അണിഞ്ഞൊരുങ്ങാനും മേക്കപ്പിടാനുമുള്ള കുട്ടികളുടെ വാസന അവരുടെ വികാസത്തിന്റെ ബഹുമുഖവും കൗതുകകരവുമായ ഒരു വശമാണ്. മേക്കപ്പിനോടുള്ള കുട്ടികളുടെ ഈ താൽപര്യം ചില രക്ഷിതാക്കള്‍ക്ക് ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കുമൊക്കെ കാരണമാകാറുണ്ട്. അതിനാല്‍ കുട്ടികളുടെ ഇത്തരം താൽപര്യത്തെ തുറന്ന മനസ്സോടെ സമീപിക്കുന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അണിഞ്ഞൊരുങ്ങാനും മേക്കപ്പിടാനുമുള്ള കുട്ടികളുടെ വാസന അവരുടെ വികാസത്തിന്റെ ബഹുമുഖവും കൗതുകകരവുമായ ഒരു വശമാണ്. മേക്കപ്പിനോടുള്ള കുട്ടികളുടെ ഈ താൽപര്യം ചില രക്ഷിതാക്കള്‍ക്ക് ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കുമൊക്കെ കാരണമാകാറുണ്ട്. അതിനാല്‍ കുട്ടികളുടെ ഇത്തരം താൽപര്യത്തെ തുറന്ന മനസ്സോടെ സമീപിക്കുന്നതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അണിഞ്ഞൊരുങ്ങാനും മേക്കപ്പിടാനുമുള്ള കുട്ടികളുടെ വാസന അവരുടെ വികാസത്തിന്റെ ബഹുമുഖവും കൗതുകകരവുമായ ഒരു വശമാണ്. മേക്കപ്പിനോടുള്ള കുട്ടികളുടെ ഈ താൽപര്യം ചില രക്ഷിതാക്കള്‍ക്ക് ആശയക്കുഴപ്പത്തിനും ആശങ്കയ്ക്കുമൊക്കെ കാരണമാകാറുണ്ട്. അതിനാല്‍ കുട്ടികളുടെ ഇത്തരം താൽപര്യത്തെ തുറന്ന മനസ്സോടെ സമീപിക്കുന്നതും അത്തരം പെരുമാറ്റത്തിന് കാരണമായേക്കാവുന്ന മാനസികനിലയെപ്പറ്റി അറിയുന്നതും നിര്‍ണായകമാണ്.

മേക്കപ്പിനോടുള്ള കുട്ടികളുടെ താൽപര്യം അപകടമാണോ?
കുട്ടികള്‍ക്ക് മേക്കപ്പിനോടുള്ള ആകര്‍ഷണം സാധാരണവും പ്രായത്തിനനുസരിച്ചുള്ളതുമായ ഒരു കൗതുകമാണ്. പല കുട്ടികളും പ്രായത്തിനനുസരിച്ചു സ്വയം പ്രകടിപ്പിക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ പരീക്ഷിക്കാറുണ്ട്. ഇക്കാര്യത്തില്‍ മേക്കപ്പ് അവര്‍ക്ക് എളുപ്പത്തില്‍ ചെയ്യാവുന്നതും സര്‍ഗ്ഗാത്മകവുമായ ഒരു സാധ്യത തുറന്നിടുന്നു. കുട്ടികളുടെ ഈ പെരുമാറ്റം പലപ്പോഴും ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള അവരുടെ ജിജ്ഞാസയുടെയും മുതിര്‍ന്നവരുടെ പെരുമാറ്റം അനുകരിക്കാനുള്ള ആഗ്രഹത്തിന്റെയും ഭാഗമാണ്. അതിനാല്‍ ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം.

സാമൂഹികവും സാംസ്‌കാരികവുമായ സ്വാധീനങ്ങള്‍
കുട്ടികള്‍ അവരുടെ ചുറ്റുപാടുകളാല്‍ വളരെയധികം സ്വാധീനിക്കപ്പെടുന്നു. കുടുംബത്തിലും സമപ്രായക്കാര്‍ക്കിടയിലും സൗന്ദര്യ വര്‍ധക വസ്തുക്കളോടുള്ള താൽപര്യം അത്തരം കാര്യങ്ങള്‍ പരീക്ഷിക്കുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുന്നു. സമൂഹ മാധ്യമങ്ങളുടെയും മറ്റും അതിപ്രസരമുള്ള ഈ കാലഘട്ടത്തില്‍ സൗന്ദര്യത്തെക്കുറിച്ചുള്ള കുട്ടികളുടെ ധാരണകളെ ഇവ സാരമായി സ്വാധീനിക്കുകയും ഇത്തരം ഉൽപന്നങ്ങളുമായി ഇടപഴകാനുള്ള ആഗ്രഹത്തിന് കാരണമാവുകയും ചെയ്യും. മാധ്യമങ്ങളില്‍നിന്നു ലഭിക്കുന്ന, സൗന്ദര്യ വര്‍ധക വസ്തുക്കളെക്കുറിച്ചുള്ള അറിവും തന്റെ സംസ്‌കാരത്തിലെ മേക്കപ്പിന്റെ വ്യാപനവും ഈ ഉൽപന്നങ്ങളുമായി ഇടപഴകാനുള്ള കുട്ടിയുടെ ആഗ്രഹം വര്‍ധിപ്പിക്കും.

ADVERTISEMENT

മേക്കപ്പും വ്യക്തിത്വ രൂപീകരണവും
വളര്‍ച്ചയുടെ കാലഘട്ടത്തില്‍ കുട്ടികള്‍ അവരുടെ വ്യക്തിത്വം പ്രകടിപ്പിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനുമുള്ള വഴികള്‍ തേടുന്നു. മേക്കപ്പ്, ഈ സന്ദര്‍ഭത്തില്‍, കുട്ടികള്‍ക്ക് സ്വയം കണ്ടെത്തുന്നതിനും ഐഡന്റിറ്റി രൂപീകരണത്തിനുമുള്ള ഏറ്റവും എളുപ്പമുള്ള ഒരു ഉപാധിയായി മാറുന്നു. മേക്കപ്പുമായി ഇടപഴകുന്നത് കുട്ടികളെ അവരുടെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങള്‍ പരീക്ഷിക്കാനും ദൃശ്യപരമായും ക്രിയാത്മകമായും മറ്റുള്ളവര്‍ക്കു മുന്നില്‍ സ്വയം പ്രകടിപ്പിക്കാനും സഹായിക്കുന്നു.

മേക്കപ്പ് പരീക്ഷണങ്ങളുടെ മനഃശാസ്ത്രപരമായ നേട്ടങ്ങള്‍
മേക്കപ്പ് പരീക്ഷിക്കുന്നത് പോലെയുള്ള സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് കുട്ടികളെ പോസിറ്റീവ് ആയി സ്വാധീനിക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. ഇത് കുട്ടികളുടെ ഭാവനയെ വളര്‍ത്തുകയും ആത്മാഭിമാനവും വൈജ്ഞാനിക, മാനസിക കഴിവുകളും വർധിപ്പിക്കുന്നു. മാതാപിതാക്കളുടെ മേല്‍നോട്ടത്തില്‍ മേക്കപ്പ് പരീക്ഷണങ്ങൾക്ക് ചെയ്യാന്‍ കുട്ടികളെ അനുവദിക്കുന്നത് അവരുടെ സമഗ്രമായ വികസനത്തിന് സഹായിക്കും.

Representative Image. Photo Credit : PeopleImages / iStockPhoto.com
ADVERTISEMENT

മേക്കപ്പിന്റെ കാര്യത്തില്‍ ആശങ്കകള്‍ വേണ്ടത് എപ്പോള്‍?
മേക്കപ്പിലുള്ള കുട്ടിയുടെ താൽപര്യത്തെ അനുവദിക്കുമ്പോൾത്തന്നെ, അനുചിതമായ ഉൽപന്നങ്ങളോടും പ്രായത്തിന് അനുയോജ്യമല്ലാത്ത രീതിയിലുള്ള മേക്കപ്പ് രീതികളോടും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണം. മേക്കപ്പ് ഉപയോഗത്തിന് വ്യക്തമായ അതിരുകളും പ്രായത്തിനനുയോജ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും മേക്കപ്പിന്റെ നല്ല ഫലങ്ങള്‍ ഉണ്ടാകാനും സഹായിക്കും.

ഇത് മറന്നു പോകരുത്
ലെഡ്, ആസ്ബറ്റോസ്, പിഎഫ്എഎസ്, താലെയ്ഡ്‌സ് (Phthalates), ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയേക്കാവുന്ന മേക്കപ്പ് ഉൽ‌പന്നങ്ങള്‍ ഇന്ന് സുലഭമാണ്. ലോഹങ്ങള്‍ ഉള്‍പ്പെടെയുള്ള ഇത്തരം വിഷ പദാർഥങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തിന് അപകടമാണ്. അതിനാല്‍ മേക്കപ്പ് ഉൽപന്നങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. മേക്കപ്പിലുള്ള ആകര്‍ഷണത്തെ അംഗീകരിക്കുന്നതോടൊപ്പം ചര്‍മം ശരിയായി പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും മാതാപിതാക്കള്‍ കുട്ടികളെ പഠിപ്പിക്കണം. അവരുടെ മേക്കപ്പ് ഉപയോഗങ്ങള്‍ ചര്‍മ സംരക്ഷണത്തെ പരിപോഷിപ്പിക്കുന്ന തരത്തിലായിരിക്കണം.

കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ


English Summary:

Why you should allow your kids to wear makeup

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT