മാതാപിതാക്കളുടെ ഉത്കണ്ഠ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍
കുടുംബങ്ങളില്‍ സാധാരണയായി സംഭവിക്കാന്‍ സാധ്യതയുള്ള, കുട്ടികളുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും സാരമായി ബാധിക്കുന്ന ഒരു പ്രതിഭാസമാണ് മാതാപിതാക്കളുടെ ഉത്കണ്ഠ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യുന്നത്. കുറെയധികം മാതാപിതാക്കള്‍ മനപ്പൂര്‍വമല്ലെങ്കിലും ഈ അബദ്ധത്തില്‍ ചെന്ന് ചാടാറുണ്ട്. തങ്ങളുടെ ഓഫീസില്‍
കുടുംബങ്ങളില്‍ സാധാരണയായി സംഭവിക്കാന്‍ സാധ്യതയുള്ള, കുട്ടികളുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും സാരമായി ബാധിക്കുന്ന ഒരു പ്രതിഭാസമാണ് മാതാപിതാക്കളുടെ ഉത്കണ്ഠ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യുന്നത്. കുറെയധികം മാതാപിതാക്കള്‍ മനപ്പൂര്‍വമല്ലെങ്കിലും ഈ അബദ്ധത്തില്‍ ചെന്ന് ചാടാറുണ്ട്. തങ്ങളുടെ ഓഫീസില്‍
കുടുംബങ്ങളില്‍ സാധാരണയായി സംഭവിക്കാന്‍ സാധ്യതയുള്ള, കുട്ടികളുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും സാരമായി ബാധിക്കുന്ന ഒരു പ്രതിഭാസമാണ് മാതാപിതാക്കളുടെ ഉത്കണ്ഠ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യുന്നത്. കുറെയധികം മാതാപിതാക്കള്‍ മനപ്പൂര്‍വമല്ലെങ്കിലും ഈ അബദ്ധത്തില്‍ ചെന്ന് ചാടാറുണ്ട്. തങ്ങളുടെ ഓഫീസില്‍
കുടുംബങ്ങളില്‍ സാധാരണയായി സംഭവിക്കാന്‍ സാധ്യതയുള്ള, കുട്ടികളുടെ മാനസികാരോഗ്യത്തെയും ക്ഷേമത്തെയും സാരമായി ബാധിക്കുന്ന ഒരു പ്രതിഭാസമാണ് മാതാപിതാക്കളുടെ ഉത്കണ്ഠ കുട്ടികളിലേക്ക് കൈമാറ്റം ചെയ്യുന്നത്. പല മാതാപിതാക്കളും മനപ്പൂര്‍വമല്ലെങ്കിലും ഈ അബദ്ധത്തില്‍ ചെന്ന് ചാടാറുണ്ട്. തങ്ങളുടെ ഓഫിസില്‍ ഉണ്ടായ പ്രശ്‌നങ്ങളോ ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കങ്ങളോ സാമ്പത്തിക ഉത്കണ്ഠകളോ ഒക്കെ കുട്ടികളോട് തീര്‍ക്കുന്ന മാതാപിതാക്കളുണ്ട്. മാതാപിതാക്കളുടെ അകാരണമായ ഇത്തരം പൊട്ടിത്തെറികളും നിശ്ശബ്ദതയുമെല്ലാം കുട്ടികളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും.
രക്ഷിതാക്കളുടെ പ്രശ്‌നങ്ങള്‍ കുട്ടികള്‍ ഏറ്റെടുക്കേണ്ട അവസ്ഥ
മാതാപിതാക്കളുടെ ഉത്കണ്ഠകള്‍ ഏറ്റെടുക്കേണ്ടി വരുന്നത് കുട്ടികളെ അതിഭീകരമായി ബാധിക്കും. സങ്കീര്‍ണ്ണമായ ഈ അവസ്ഥ അവരെ അതിവേഗം സ്വാധീനിക്കും. കുട്ടികള്‍ മാതാപിതാക്കളുടെ വൈകാരികാവസ്ഥകളുമായി വളരെയധികം ഇണങ്ങിച്ചേരുന്നുവെന്നും വാക്കാലുള്ള ആശയവിനിമയം, നോണ്‍-വെര്‍ബല്‍ സൂചകങ്ങള്‍, നിരീക്ഷണ പഠനം എന്നിവയുള്‍പ്പെടെ വിവിധ മാര്‍ഗങ്ങളിലൂടെ മാതാപിതാക്കള്‍ കൈമാറ്റം ചെയ്യുന്ന ഉത്കണ്ഠ സ്വന്തം ജീവിതത്തിലേക്ക് അവര്‍ക്ക് ഏറ്റെടുക്കുമെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതെങ്ങനെ?മാതാപിതാക്കളുടെ ഉത്കണ്ഠ കൈമാറ്റം കുട്ടിയുടെ മാനസികാരോഗ്യത്തില്‍ ആഴത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. മാതാപിതാക്കള്‍ എന്തിനാണ് തങ്ങളോടു ദേഷ്യപ്പെട്ടതെന്നു പോലും മനസ്സിലാക്കാനാവാത്ത കുട്ടികള്‍ അനുഭവിക്കേണ്ടി വരുന്ന മാനസികാവസ്ഥ ദയനീയമാണ്. ഉയര്‍ന്ന അളവില്‍ കൈമാറ്റം ചെയ്യപ്പെടുന്ന മാതാപിതാക്കളുടെ ഉത്കണ്ഠയും കുട്ടികളില്‍ ഉത്കണ്ഠാ രോഗങ്ങളുടെ അപകടസാധ്യതയും തമ്മിലുള്ള പരസ്പര ബന്ധത്തെ എസ്.എം. ടര്‍ണര്‍, ഡി.സി. ബീഡല്‍, എ. കോസ്റ്റെല്ലോ തുടങ്ങിയവരുടെ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മാതാപിതാക്കളുടെ ഉത്കണ്ഠ കൈമാറ്റം ചെയ്യപ്പെടുന്ന അന്തരീക്ഷത്തില്‍ വളരുന്ന കുട്ടികള്‍ക്ക് മാനസികവും വൈകാരികവും പെരുമാറ്റപരവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ പഠനങ്ങള്‍.
മാതാപിതാക്കള്‍ ചെയ്യേണ്ടതെന്ത്?
തിരിച്ചറിവുകളില്‍നിന്ന് ആരംഭിക്കുന്ന തിരുത്തലുകള്‍
ഉത്കണ്ഠ കൈമാറ്റത്തിന്റെ കണ്ണി തകര്‍ക്കുന്നതിനുള്ള ആദ്യപടി മാതാപിതാക്കള്‍ തങ്ങളുടെ ഈ അവസ്ഥയെക്കുറിച്ചു അവബോധമുള്ളവരാകുക എന്നതാണ്. സ്വന്തം ഉത്കണ്ഠ തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ, അത് ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ മാതാപിതാക്കള്‍ക്ക് സാധിക്കും. ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ എന്നിവ പോലുള്ള മൈന്‍ഡ്ഫുള്‍നെസ് പരിശീലനങ്ങള്‍ മാതാപിതാക്കള്‍ക്ക് സ്വന്തം വികാരങ്ങളെ നിയന്ത്രിക്കാൻ ഉപയോഗിക്കാം. കുട്ടികളോട് ഇടപെടുമ്പോള്‍ തങ്ങളുടെ പ്രശ്‌നങ്ങളുടെ പങ്കിടലല്ല നടക്കുന്നത് എന്ന് രക്ഷിതാക്കള്‍ ഉറപ്പ് വരുത്തണം.
പ്രതികരണങ്ങള്‍ സ്ഥിരതയുള്ളതായിരിക്കട്ടെ
ഒരേ കാര്യത്തോട് മാതാപിതാക്കളുടെ മാനസിക സ്ഥിതി അനുസരിച്ചു വ്യത്യസ്തമായല്ല പ്രതികരിക്കുന്നത് എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം. ഒരേ കാര്യത്തോട് വ്യത്യസ്തമായി പ്രതികരിച്ചാല്‍ മാതാപിതാക്കള്‍ എങ്ങനെയാണ് പ്രതികരിക്കുന്നത് എന്ന കാര്യത്തില്‍ കുട്ടികള്‍ക്ക് യാതൊരു ധാരണയും ഉണ്ടാകില്ല. അതേസമയം, മാതാപിതാക്കളുടെ അപ്പോഴത്തെ മാനസിക നിലയ്ക്കുപരിയായി ഒരേ കാര്യത്തോട് ഒരേ രീതിയില്‍ മാതാപിതാക്കള്‍ പ്രതികരിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ എങ്ങനെ പ്രതികരിക്കും എന്നതിനെപ്പറ്റി ഒരു ധാരണ ലഭിക്കും എന്ന് മാത്രമല്ല, മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രശ്‌നങ്ങളും ഉത്കണ്ഠകളും കുട്ടികളിലേക്ക് പകരാതിരിക്കാനും സാധിക്കും. ബുദ്ധിമുട്ടേറിയതെങ്കിലും മാതാപിതാക്കളുടെ ഭാഗത്തു നിന്നുള്ള കര്‍ക്കശമായ ഈ തീരുമാനം കുട്ടികളിലേക്ക് മാതാപിതാക്കളുടെ പ്രശ്‌നങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് തടയാന്‍സഹായിക്കും.