പഠനരീതി മാറിയെങ്കിലും ഫോണുകളിൽ നിന്നു കുട്ടികൾ മുക്തരാകുന്നില്ലേ? എന്താണു പോംവഴി
കോവിഡ് നാളുകൾ കഴിഞ്ഞെങ്കിലും അതിന്റെ അനന്തരഫലങ്ങൾ പലരീതിയിൽ സമൂഹത്തെ ബാധിക്കുന്നുണ്ട്. കുട്ടികളിൽ കണ്ടുവരുന്ന അമിതമായ മൊബൈൽ ഫോൺ ഉപയോഗം കോവിഡ് കാലത്തെ പഠനരീതിയുടെ തുടർച്ചയാണ്. പഠനരീതി മാറിയെങ്കിലും ഫോണുകളിൽനിന്നു കുട്ടികൾ മുക്തരാകുന്നില്ല. മാതാപിതാക്കളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നമാണിത്. ഇതിനു

കോവിഡ് നാളുകൾ കഴിഞ്ഞെങ്കിലും അതിന്റെ അനന്തരഫലങ്ങൾ പലരീതിയിൽ സമൂഹത്തെ ബാധിക്കുന്നുണ്ട്. കുട്ടികളിൽ കണ്ടുവരുന്ന അമിതമായ മൊബൈൽ ഫോൺ ഉപയോഗം കോവിഡ് കാലത്തെ പഠനരീതിയുടെ തുടർച്ചയാണ്. പഠനരീതി മാറിയെങ്കിലും ഫോണുകളിൽനിന്നു കുട്ടികൾ മുക്തരാകുന്നില്ല. മാതാപിതാക്കളെ ഏറ്റവുമധികം അലട്ടുന്ന പ്രശ്നമാണിത്. ഇതിനു പുറമേ പഠനവൈകല്യം, പെരുമാറ്റത്തിലെ വൈകല്യങ്ങൾ, വിഷാദരോഗം തുടങ്ങി ലഹരി വസ്തുക്കൾക്ക് അടിമപ്പെടുമ്പോഴുള്ള മാനസിക പ്രശ്നങ്ങളും അടുത്തകാലത്തു കൂടുതലായി കണ്ടുവരുന്നു. കോവിഡ് കാലത്തെ അടച്ചുപൂട്ടിയ ജീവിതത്തിന്റെ അലട്ടലിൽനിന്ന് ഇതുവരെ മുക്തരാകാനും കുട്ടികൾക്കു കഴിഞ്ഞിട്ടില്ല. മാനസിക പിരിമുറുക്കവും വിഷാദരോഗവും കൂടാൻ ഇതു കാരണമായി.
മാതാപിതാക്കൾക്കിടയിലെ അഭിപ്രായഭിന്നതകൾ, വിയോജിപ്പുകൾ എന്നിവയും കുട്ടികളുടെ മാനസികനിലയെ ബാധിക്കുന്നുണ്ട്. പല കാര്യങ്ങളും തുറന്നുപറയാൻ അവർക്കു സാധിക്കുന്നില്ല. വീടുകളിലെ അന്തരീക്ഷം സൗഹൃദപരമായാൽ മാത്രമേ ഇതിനു മാറ്റമുണ്ടാകു. ആരോഗ്യപരമായ ആശയവിനിമയത്തിന്റെ ബാലപാഠങ്ങളും ജീവിതനൈപുണ്യ പരിശീലനവും വീടുകളിൽനിന്നു വേണം തുടങ്ങാൻ.
വിമർശനങ്ങളെ ഉൾക്കൊള്ളാനും ക്രിയാത്മകമായി ചിന്തിക്കാനും മറ്റുള്ളവരുടെ സ്ഥാനത്തുനിന്നു ചിന്തിക്കാനും പ്രശ്നങ്ങൾ മനസിലാക്കാനും അവർക്കു കഴിയണം. മാതാപിതാക്കളുടെ വരുമാനത്തെക്കുറിച്ചുള്ള ബോധം, വീട്ടിലെ ഉത്തരവാദിത്തങ്ങൾ പങ്കിടൽ എന്നിവ കുട്ടികളിൽ വളർത്തിയെടുക്കണം. അതോടൊപ്പം അമിതമായ സംരക്ഷണവും വാത്സല്യവും വേണ്ട. അതു കുട്ടികളെ സ്വയംപര്യാപ്തരല്ലാതാക്കി മാറ്റും.
ഇവ ശ്രദ്ധിക്കണം
കുട്ടികളുടെ മേൽ അടിച്ചേൽപിക്കപ്പെടുന്ന അക്കാദമിക്, നോൺ അക്കാദമിക് മികവുകളെപ്പറ്റിയുള്ള പ്രതീക്ഷകൾ അവരെ വ്യാകുലരാക്കുന്നു. തങ്ങൾക്കു നേടാൻ കഴിയാതിരുന്നതു കുട്ടികളെക്കൊണ്ടു നേടിയെടുപ്പിക്കാം എന്നു കരുതുന്നവരുണ്ട്. ഒപ്പം സ്കൂളിലും വീട്ടിലുമുള്ള മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തുന്നതും പഴയ കഥയല്ല. സമൂഹം എത്ര വളർന്നിട്ടും ഇത്തരം പ്രവണതകൾ മാതാപിതാക്കളിൽനിന്നു വിട്ടുപോകുന്നില്ല എന്നതാണു ദുഃഖകരമായ വാസ്തവം.