ചോദ്യം : എന്റെ മകൾക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരമായ തലവേദനയാണ്. പല ഡോക്ടർമാരെയും കാണിച്ചു. എല്ലാ ടെസ്റ്റുകളും നോർമൽ ആണ്. അവളുടെ ടെൻഷൻ ആണ് ഇതിനു കാരണമായി പറയുന്നത്. ഇൗ വർഷം മോളുടെ സ്കൂളും മാറിയിരുന്നു. ഇപ്പോൾ പുതിയ സ്കൂളിൽ ഹോസ്റ്റലിൽ നിന്ന് ആറാം ക്ലാസിൽ പഠിക്കുന്നു. നല്ല സ്കൂളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : എന്റെ മകൾക്ക് കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരമായ തലവേദനയാണ്. പല ഡോക്ടർമാരെയും കാണിച്ചു. എല്ലാ ടെസ്റ്റുകളും നോർമൽ ആണ്. അവളുടെ ടെൻഷൻ ആണ് ഇതിനു കാരണമായി പറയുന്നത്. ഇൗ വർഷം മോളുടെ സ്കൂളും മാറിയിരുന്നു. ഇപ്പോൾ പുതിയ സ്കൂളിൽ ഹോസ്റ്റലിൽ നിന്ന് ആറാം ക്ലാസിൽ പഠിക്കുന്നു. നല്ല സ്കൂളും സൗകര്യങ്ങളുമുണ്ട് എന്നതാണ് സ്കൂൾ മാറാൻ കാരണം. അവൾക്കുണ്ടാകുന്ന ഇൗ പ്രയാസം മാറാൻ എന്താണു ചെയ്യേണ്ടത്?

ഉത്തരം:
സ്കൂൾ മാറുക എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വലിയ സ്ട്രെസ് ഉണ്ടാക്കുന്ന കാര്യമാണ്. പുതിയ അധ്യാപകർ, പുതിയ കൂട്ടുകാർ, പഠനരീതിയിലുള്ള വ്യത്യാസം ഇതൊക്കെ മിക്ക കുട്ടികളിലും മാനസിക സമ്മർദത്തിന് കാരണമായേക്കാം. സ്കൂൾ മാറ്റത്തിനോടൊപ്പം അതുവരെ അച്ഛനും അമ്മയ്ക്കും ഒപ്പം താമസിച്ചിരുന്നത് മാറി ഹോസ്റ്റലിലേക്കു താമസം മാറ്റുമ്പോൾ അതു കൂടുതൽ മാനസിക സമ്മർദത്തിന് കാരണമാകുന്നു. മാറിയ സാഹചര്യവുമായി പൊരുത്തപ്പെടുന്നതിന് എല്ലാ കുട്ടികൾക്കും ഒരുപോലെ സാധ്യമാകണമെന്നില്ല. സാഹചര്യവുമായി പൊരുത്തപ്പെടാൻ പറ്റാതിരിക്കുന്നത് അഡ്ജസ്റ്റ്മെന്റ് ഡിസോർഡർ (Adjustment Disorder) എന്ന മാനസിക പ്രശ്നത്തിലേക്കു നയിക്കാൻ സാധ്യതയുണ്ട്. തലവേദന, നെഞ്ചുവേദന, വയറുവേദന തുടങ്ങിയ ശാരീരിക വേദനകളിലൂടെ ‘എനിക്ക് കുറെ പ്രശ്നങ്ങൾ ഉണ്ട്, അവ പരിഹരിക്കണം’ എന്ന് കുട്ടി പറയാതെ പറയുകയാണ്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങളും ഉത്കണ്ഠാ രോഗത്തിന്റെ ലക്ഷണങ്ങളും ഒക്കെ അഡ്ജസ്റ്റ്മെന്റ് ഡിസോർ‌ഡറിന്റെ ഭാഗമായി ഉണ്ടാകാം. കാര്യമായ സാമ്പത്തിക പ്രയാസങ്ങളോ അതുപോലെ കുട്ടിയുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കു തടസ്സം ഉണ്ടാക്കുന്ന രീതിയിൽ കുടുംബപ്രശ്നങ്ങളോ ഒന്നും ഇല്ലെങ്കിൽ, കുട്ടികൾ കൗമാരപ്രായം കഴിയുന്നതു വരെ എങ്കിലും അച്ഛന്റെയും അമ്മയുടെയും കൂടെ വളരുന്നതാണു നല്ലത്. കുടുംബത്തിൽ നിന്നു കിട്ടുന്ന സ്നേഹവും പരിഗണനയും പെട്ടെന്ന് ഇല്ലാതാകുകയും ഹോസ്റ്റലിലെ പുതിയ അന്തരീക്ഷത്തിലേക്കു മാറുകയും ചെയ്യുന്നത് കുട്ടികളിൽ, പ്രത്യേകിച്ചും ചെറിയ കുട്ടികളിൽ, വലിയ പ്രയാസം ഉണ്ടാക്കാനാണു സാധ്യത. കുട്ടിക്കാലം എന്നത് ഒരിക്കൽ മാത്രം ഉണ്ടാകുന്നതാണ്. അതു പെട്ടെന്ന് കഴിഞ്ഞു പോകുകയും ചെയ്യും. കുട്ടികളുടെ കൂടെയുള്ള ജീവിതം അച്ഛനമ്മമാർക്കും ആവശ്യമാണല്ലോ.
(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)
കിഡ്നിയെ കാക്കാം കരുതലോടെ – വിഡിയോ

English Summary:

The psychological impact of sudden changing schools on children

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT