ഈ സമയങ്ങളിൽ ഡിജിറ്റൽ മീഡിയ ഉപയോഗം ഒഴിവാക്കണേ; വിദഗ്ധരുടെ മാർഗനിർദേശങ്ങൾ
ആരോഗ്യകരമായ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ശിശുരോഗ വിദഗ്ധരുടെ സംഘടന) നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ ഇവയാണ്. 18 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളിൽ ദൂരെയുള്ള മാതാപിതാക്കളുമായുള്ള വിഡിയോ ചാറ്റിങ് ഒഴികെ മറ്റ് ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് പൂർണമായി ഒഴിവാക്കുക. 18 മാസം

ആരോഗ്യകരമായ ഡിജിറ്റൽ മീഡിയ ഉപയോഗത്തിന് അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ശിശുരോഗ വിദഗ്ധരുടെ സംഘടന) നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ ഇവയാണ്. 18 മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളിൽ ദൂരെയുള്ള മാതാപിതാക്കളുമായുള്ള വിഡിയോ ചാറ്റിങ് ഒഴികെ മറ്റ് ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് പൂർണമായി ഒഴിവാക്കുക. 18 മാസം മുതൽ 24 മാസം വരെയുള്ള പ്രായത്തിൽ ഡിജിറ്റൽ മീഡിയ ഇടപെടലുകൾ കുട്ടികളിൽ നടക്കുന്നുവെങ്കിൽ അവർക്കായി നിലവാരമുള്ള പരിപാടികൾ തിരഞ്ഞെടുക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. ഒരു ദിവസം ഒരു മണിക്കൂറിൽ താഴെയായി സമയം പരിമിതപ്പെടുത്തുക.
രണ്ടു മുതൽ 5 വയസ്സു വരെയുള്ള കുട്ടികളിലും സ്ക്രീൻ ടൈം, കൂടിയത് ഒരു മണിക്കൂർ മാത്രമായി പരിമിതപ്പടുത്തണം. ഭക്ഷണസമയത്തും ഉറങ്ങുന്നതിനു മുൻപും ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് ഒഴിവാക്കണം. 6 വയസ്സിനു മുകളിലുള്ള കുട്ടികളിൽ സ്ക്രീൻ സമയം കഴിയുന്നത്ര കുറയ്ക്കുക. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപും ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് ഈ പ്രായത്തിലുള്ളവരും ഒഴിവാക്കണം. ഈ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ വീട്ടിലെ സൗകര്യങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് എവിടെ വച്ച്, എങ്ങനെ, എപ്പോഴൊക്കെ ഡിജിറ്റൽ മീഡിയ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് കുട്ടികളും മറ്റു കുടുംബാംഗങ്ങളുമായി ചർച്ച ചെയ്ത് അഭിപ്രായ സമന്വയം ഉണ്ടാക്കണം.
ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഡിജിറ്റൽ മീഡിയ ഒഴിവാക്കുന്നതു പോലെ കിടപ്പു മുറിയിൽ ടിവിയോ ഇന്റർനെറ്റോ ഉപയോഗിക്കുന്നതും ഒഴിവാക്കണം. രക്ഷിതാക്കളും ഈ മീഡിയ പ്ലാൻ അനുസരിച്ച് പ്രവർത്തിക്കണം. കുട്ടികളോടൊപ്പം ദൃശ്യമാധ്യമങ്ങൾ കാണുന്നതും പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതും ശീലമാക്കുക. വീടിനു പുറത്ത് ശരീരമിളക്കി ചെയ്യുന്ന കളികളും മറ്റു പ്രവൃത്തികളും പ്രോത്സാഹിപ്പിക്കണം. ആരോഗ്യകരമായ രീതിയിൽ ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുവാൻ പ്രേരിപ്പിക്കുക. കുട്ടികൾ സമൂഹമാധ്യമങ്ങൾ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് രക്ഷിതാക്കൾ അറിഞ്ഞിരിക്കണം.