അവധിക്കാലം വെറുതെ കളയരുത്, ക്രിയേറ്റീവ് ആകാം ഓരോ ദിവസവും
വീണ്ടുമൊരു വേനൽ അവധിക്കാലം എത്തിയിരിക്കുകയാണ്. സ്കൂളുകൾ അടച്ചു. പുസ്തകങ്ങളോടും ക്ലാസ് മുറികളോടും വിട പറഞ്ഞ് കളിചിരികളുടെ ലോകത്ത് കൂട്ടുകാരുമൊത്ത് വിഹരിക്കുകയാണ് കുട്ടികൾ. ചിലർ മൊബൈൽ ഫോണിനും ടിവിക്കും പിന്നാലെ പോകും. എന്നാൽ പത്തു മാസത്തെ സ്കൂൾ ജീവിതം കഴിഞ്ഞ് വീണു കിട്ടുന്ന ഈ രണ്ടു മാസത്തെ അവധിക്കാലം
വീണ്ടുമൊരു വേനൽ അവധിക്കാലം എത്തിയിരിക്കുകയാണ്. സ്കൂളുകൾ അടച്ചു. പുസ്തകങ്ങളോടും ക്ലാസ് മുറികളോടും വിട പറഞ്ഞ് കളിചിരികളുടെ ലോകത്ത് കൂട്ടുകാരുമൊത്ത് വിഹരിക്കുകയാണ് കുട്ടികൾ. ചിലർ മൊബൈൽ ഫോണിനും ടിവിക്കും പിന്നാലെ പോകും. എന്നാൽ പത്തു മാസത്തെ സ്കൂൾ ജീവിതം കഴിഞ്ഞ് വീണു കിട്ടുന്ന ഈ രണ്ടു മാസത്തെ അവധിക്കാലം
വീണ്ടുമൊരു വേനൽ അവധിക്കാലം എത്തിയിരിക്കുകയാണ്. സ്കൂളുകൾ അടച്ചു. പുസ്തകങ്ങളോടും ക്ലാസ് മുറികളോടും വിട പറഞ്ഞ് കളിചിരികളുടെ ലോകത്ത് കൂട്ടുകാരുമൊത്ത് വിഹരിക്കുകയാണ് കുട്ടികൾ. ചിലർ മൊബൈൽ ഫോണിനും ടിവിക്കും പിന്നാലെ പോകും. എന്നാൽ പത്തു മാസത്തെ സ്കൂൾ ജീവിതം കഴിഞ്ഞ് വീണു കിട്ടുന്ന ഈ രണ്ടു മാസത്തെ അവധിക്കാലം
വീണ്ടുമൊരു വേനൽ അവധിക്കാലം എത്തിയിരിക്കുകയാണ്. സ്കൂളുകൾ അടച്ചു. പുസ്തകങ്ങളോടും ക്ലാസ് മുറികളോടും വിട പറഞ്ഞ് കളിചിരികളുടെ ലോകത്ത് കൂട്ടുകാരുമൊത്ത് വിഹരിക്കുകയാണ് കുട്ടികൾ. ചിലർ മൊബൈൽ ഫോണിനും ടിവിക്കും പിന്നാലെ പോകും. എന്നാൽ പത്തു മാസത്തെ സ്കൂൾ ജീവിതം കഴിഞ്ഞ് വീണു കിട്ടുന്ന ഈ രണ്ടു മാസത്തെ അവധിക്കാലം വെറുതെ കളയാനുള്ളതല്ല. അത് ഏറ്റവും ഫലപ്രദമായ രീതിയിൽ തന്നെ ഉപയോഗിക്കാൻ ശ്രമിക്കണം. മാതാപിതാക്കൾ ജോലിക്കാരാണെങ്കിൽ കുഞ്ഞിനോടൊപ്പം ചെലവഴിക്കാൻ വളരെ കുറച്ച് സമയം മാത്രമേ ലഭിക്കുകയുള്ളൂ. കഴിയുന്നതു പോലെ അവധിയെടുത്ത് കുട്ടികൾക്ക് ഈ അവധിക്കാലം ഒരു അവിസ്മരണീയ സമയമാക്കുവാൻ മാതാപിതാക്കളും തയ്യാറാകണം. അവധിക്കാലം രസകരമല്ലെങ്കിൽ കുട്ടികൾ ഫോണിലേക്കും ടിവിയിലേക്കും ഒതുങ്ങിക്കൂടും. അത് കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അത്ര നല്ലതല്ല. അതുകൊണ്ട് കുട്ടികളുടെ അവധിക്കാലം ഫലപ്രദമായി ചെലവഴിക്കാൻ ചില നുറുങ്ങുകൾ ഇതാ.
ആർട്ടിലൂടെയും ക്രാഫ്റ്റിലൂടെയും കുട്ടികൾ ക്രിയേറ്റീവ് ആകട്ടെ
വേനൽക്കാലമായതിനാലും ചൂട് അസഹ്യമായതിനാലും പകൽ സമയങ്ങളിൽ പുറത്തിറങ്ങി കളികളിൽ ഏർപ്പെടുന്നത് ആരോഗ്യകരമല്ല. അതുകൊണ്ടു തന്നെ ചെറിയ കരകൗശല പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നത് അവരിലെ സർഗാത്മകത ഉയർത്തുന്നതിനും അവധിക്കാലം ഫലപ്രദമായി ഉപയോഗിക്കുന്നതിനും സഹായിക്കും. കലാപ്രവർത്തനങ്ങളും കരകൗശല പ്രവർത്തനങ്ങളുമാണ് അവധിക്കാല പ്രവർത്തനങ്ങളിൽ ഏറ്റവും ഫലപ്രദമായ ഒന്ന്. ഫിംഗർ പെയിന്റിംഗും ബ്ലോ പെയിന്റിംഗും മുതൽ കടലാസ് കൊണ്ടുള്ള ക്രാഫ്റ്റ് വർക്കുകളും സ്വയം ചെയ്യാൻ കഴിയുന്ന പ്രൊജക്റ്റുകളും എല്ലാം ഇതിൽ ഉൾപ്പെടും. അവധിക്കാലത്ത് നടത്തപ്പെടുന്ന ആർട്, ക്രാഫ്റ്റ് വർക് ഷോപ്പുകളിൽ കുട്ടികളെ ചേർക്കുന്നത് അവർക്ക് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ ധാരണ ഉണ്ടാക്കിയെടുക്കാൻ സഹായിക്കും. ഇത്തരം പ്രവർത്തനങ്ങൾ ചെയ്യാൻ കുട്ടികൾക്കൊപ്പം മാതാപിതാക്കളും കുറച്ചു സമയം ഇരിക്കുന്നത് കുട്ടികളെ കൂടുതൽ ആത്മവിശ്വാസമുള്ളവരും സന്തോഷമുള്ളവരുമാക്കി തീർക്കും.
കുറച്ച് അവധിക്കാല വിനോദമാകാം
പൊള്ളുന്ന ചൂടിൽ പുഴയിലോ കുളത്തിലോ ഒക്കെ നീന്തിക്കുളിക്കാൻ പോകുന്നത് കുട്ടികൾക്ക് രസകരമായ ഒരു അനുഭവം ആയിരിക്കും. വീടിനു സമീപം പുഴയും കുളവും ഒന്നുമില്ലെങ്കിൽ സമീപത്തുള്ള പാർക്കുകളിലെ നീന്തൽക്കുളങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകാം. വൈകുന്നേരങ്ങളിൽ ബീച്ചുകളിൽ പോകുന്നതും കുട്ടികൾക്ക് കൂടുതൽ ഉന്മേഷവും സന്തോഷവും നൽകും. ഇതിനൊന്നും കഴിയുന്നില്ലെങ്കിൽ വീട്ടിൽ തന്നെ ടാർപോളിൻ ഷീറ്റ് വിരിച്ച് ചെറിയ രീതിയിലുള്ള ഒരു നീന്തൽക്കുളം സെറ്റ് ചെയ്തെടുക്കാം. കൂടാതെ വാഹനങ്ങൾ കഴുകുന്ന സമയത്തും ചെടികൾ നനയ്ക്കുന്ന സമയത്തും സഹായത്തിനായി കുട്ടികളെയും ഒപ്പം കൂട്ടാം.
സ്വയം പ്രതിരോധിക്കാൻ പഠിക്കട്ടെ
അവധിക്കാല പ്രവർത്തനങ്ങളിൽ വീടിനു പുറത്തുള്ള പ്രവർത്തനങ്ങൾ പോലെ തന്നെ പ്രധാനമാണ് വീടിന് അകത്തുള്ള പ്രവർത്തനങ്ങളും. ഇന്നത്തെ കാലത്ത് കുട്ടികളെ സംബന്ധിച്ച് സ്വയം പ്രതിരോധം അറിഞ്ഞിരിക്കുന്നത് വളരെ ആവശ്യമാണ്. പണ്ട് സ്വയം പ്രതിരോധത്തിനായി എന്തെങ്കിലും പഠിക്കുന്നത് ഒരു അലങ്കാരമായിരുന്നെങ്കിൽ ഇന്ന് അതൊരു ആവശ്യമായി മാറിയിരിക്കുകയാണ്. ഈ വേനലവധിക്കാലത്ത് കുട്ടികളെ കരാട്ടെ, കളരി, കുങ്ഫു, ജൂഡോ പോലുള്ള ഏതെങ്കിലും ഒന്ന് പഠിക്കാൻ കുട്ടികളെ പ്രേരിപ്പിക്കാം. എന്നാൽ അവധിക്കാലത്ത് മിക്ക കുട്ടികൾക്കും ഇത്തരം ക്ലാസുകളിൽ ഒന്നും പോകാൻ താൽപര്യം ഉണ്ടാകില്ല. അതുകൊണ്ടു തന്നെ അച്ഛനോ അമ്മയോ കുട്ടിക്കൊപ്പം ഇത്തരം ക്ലാസുകളിൽ ചേരുന്നത് നന്നായിരിക്കും.
മൺപാത്ര നിർമാണത്തിൽ പരിശീലനം
രസകരവും എന്നാൽ ആത്മവിശ്വാസം നൽകുന്നതുമായ ഒന്നാണ് മൺപാത്ര നിർമാണം. കുട്ടികൾക്കുള്ള പോട്ടറി മേക്കിംഗ് കിറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്. മൺപാത്ര നിർമാണം അത്രയേറെ ശാന്തത വേണ്ടതും ശ്രദ്ധ വേണ്ടതുമാണ്. വെറുമൊരു അവധിക്കാല പ്രവർത്തനം എന്നതിന് അപ്പുറത്തേക്ക് കുട്ടികളുടെ കൈകളുടെയും കണ്ണുകളുടെയും പ്രവർത്തനം ഏകോപിപ്പിക്കാനും കുട്ടികളിൽ ക്ഷമ വളരാനും സഹായിക്കും. ഇത്തരത്തിൽ നിർമിക്കുന്ന മൺപാത്രങ്ങൾ അവധിക്കാല പ്രവർത്തനങ്ങളുടെ ഓർമയ്ക്കായി സൂക്ഷിച്ചു വെക്കാവുന്നതാണ്. അത് മാത്രമല്ല, മണ്ണിൽ കളിക്കുന്നതും ദേഹത്ത് മണ്ണ് പറ്റുന്നതുമെല്ലാം കുട്ടികൾക്ക് ഇഷ്ടമുള്ള കാര്യമാണ്. അത് മാതാപിതാക്കളുടെ സമ്മതത്തോടു കൂടിയാകുമ്പോൾ അവരത് നന്നായി ആസ്വദിക്കുകയും ചെയ്യും.
കുട്ടികളെ ലിറ്റിൽ ഷെഫ് ആക്കി മാറ്റാം
അടുക്കളയിൽ പുതിയ പാചക പരീക്ഷണങ്ങളുടെ തിരക്കിലാണോ നിങ്ങൾ. എങ്കിൽ കുട്ടിയെയും ഒപ്പം കൂട്ടാം. ഷെഫിന്റെ ഒരു തൊപ്പി കൂടി അവരുടെ തലയിൽ വെച്ച് കൊടുത്താൽ കുട്ടികൾക്ക് കൂടുതൽ സന്തോഷമാകും. കുട്ടിയെ കൊണ്ട് ചെയ്യിക്കാൻ കഴിയുന്ന കാര്യങ്ങളെല്ലാം ശ്രദ്ധയോടെ ചെയ്യിക്കാം. ഇത് അവർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുകയും ഭക്ഷണം പാചകം ചെയ്യാനുള്ള താൽപര്യം ഉണ്ടാക്കാൻ സഹായിക്കുകയും ചെയ്യും. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ അവധിക്കാലത്ത് വളർത്തിയെടുക്കാനും ശ്രദ്ധിക്കണം. അവധിക്കാലം കഴിഞ്ഞ് സ്കൂളിലേക്ക് മടങ്ങിയെത്തുമ്പോൾ രസകരമായ നിരവധി കഥകൾ കൂട്ടുകാരോട് പറയാൻ കുട്ടികളുടെ കൈവശം ഉണ്ടായിരിക്കും.
വായന ഒരു ശീലമാക്കാൻ ഈ അവധിക്കാലം ഉപയോഗിക്കുക
കുട്ടികൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും നല്ലതും മികച്ചതുമായ ശീലങ്ങളിൽ ഒന്നാണ് വായന. ഈ അവധിക്കാലത്ത് കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യാം. എല്ലാ ദിവസവും വൈകുന്നേരം കുട്ടികൾക്കൊപ്പം വായനയ്ക്കായി അൽപസമയം ചെലവഴിക്കുക. കുട്ടികൾക്ക് വായിച്ചു നൽകുമ്പോൾ അക്ഷരങ്ങൾ അവരെ ചൂണ്ടി കാണിക്കുകയും ഭാവിയിൽ സ്വന്തമായി വായിക്കാൻ ആവശ്യമായ പരിശീലനം നൽകുകയും ചെയ്യുക. രസകരമായ ചിത്രങ്ങൾ നിറഞ്ഞ ചിത്രകഥാപുസ്തകങ്ങൾ വിപണിയിൽ ലഭ്യമാണ്. വായനയുടെ ആദ്യകാലഘട്ടങ്ങളിൽ ഇത്തരം പുസ്തകങ്ങൾ വേണം നൽകാൻ. തുടർന്ന് ബാല്യസാഹിത്യ കൃതികൾ പരിചയപ്പെടുത്താം. അങ്ങനെ ലോക ക്ലാസിക്കുകളിലേക്കും മികച്ച പുസ്തകങ്ങളുടെ ലോകത്തിലേക്കും കുട്ടിയെ വഴി നടത്താം.
പ്രകൃതിയുമായി കുട്ടികളെ കൂടുതൽ ഇണക്കിയെടുക്കാനും അവധിക്കാലം ഉപയോഗിക്കാം. പൂന്തോട്ട നിർമാണത്തിലും പച്ചക്കറി തോട്ടത്തിലും കുട്ടികളെ സജീവമായി പങ്കെടുപ്പിക്കാം. സമീപത്തുള്ള ഒരു നഴ്സറിയിലേക്ക് കുട്ടിയെ കൊണ്ടു പോയി ഇഷ്ടമുള്ള ചെടികൾ തിരഞ്ഞെടുക്കാൻ പറയുക. വീട്ടിൽ എത്തിക്കഴിഞ്ഞാൽ ചെടി പരിപാലനത്തിനുള്ള ഉത്തരവാദിത്വം കുട്ടികൾക്ക് കൈമാറുക. സംഗീത ക്ലാസുകളിൽ ചേരുന്നതും ഏതെങ്കിലും ഒരു വാദ്യോപകരണം ഉപയോഗിക്കാൻ കഴിയുന്നതും കുട്ടികൾക്ക് കൂടുതൽ നല്ല അനുഭവങ്ങൾ സമ്മാനിക്കും. പാട്ടിൽ താൽപര്യമില്ലാത്തവർക്ക് നൃത്തം പഠിക്കാവുന്നതാണ്. കലാപരമായ ഏതെങ്കിലും കാര്യങ്ങൾ പഠിക്കുന്നത് കുട്ടികൾക്ക് കൂടുതൽ ആത്മവിശ്വാസം നൽകും. അവധിക്കാലം അവസാനിക്കുന്നതിന് മുമ്പ് കുട്ടികളുമായി ഒരു യാത്ര പോകുന്നത് വളരെ നല്ലതാണ്. യാത്രയിൽ കണ്ടും കേട്ടും കുട്ടികൾ ഒരുപാട് കാര്യങ്ങൾ പഠിക്കുന്നുണ്ട്. മാതാപിതാക്കൾക്കൊപ്പം രസകരമായ ഒരു വാരാന്ത്യം ചെലവഴിക്കുന്നതും കുട്ടികളെ ഉല്ലാസഭരിതരാക്കും. ഏതായാലും അവധിക്കാലം കുട്ടികൾക്ക് ഒരു അവിസ്മരണീയമായ അനുഭവമാക്കി നൽകാൻ ശ്രദ്ധിക്കാം.