ഒരുപാട് വർഷങ്ങൾക്കു മുൻപ് ലിയോ കാനർ എന്ന ഒരു സൈക്യാട്രിസ്റ്റ് തന്റെ ക്ലിനിക്കിൽ വന്ന 11 കുട്ടികളിൽ ചില സ്വഭാവ വ്യത്യാസങ്ങൾ കണ്ടെത്തി. അവർ പറയുന്ന ഭാഷയിലും സ്വഭാവ രീതിയിയിലും ചെറിയ െചറിയ പോരായ്മകൾ. ചില കാര്യങ്ങൾ അവർ പലതവണ ആവർത്തിച്ച് ചെയ്തുകൊണ്ടേയിരിക്കുന്നു. അങ്ങനെ കണ്ടുപിടിച്ച കാര്യങ്ങളെല്ലാം ഒരു

ഒരുപാട് വർഷങ്ങൾക്കു മുൻപ് ലിയോ കാനർ എന്ന ഒരു സൈക്യാട്രിസ്റ്റ് തന്റെ ക്ലിനിക്കിൽ വന്ന 11 കുട്ടികളിൽ ചില സ്വഭാവ വ്യത്യാസങ്ങൾ കണ്ടെത്തി. അവർ പറയുന്ന ഭാഷയിലും സ്വഭാവ രീതിയിയിലും ചെറിയ െചറിയ പോരായ്മകൾ. ചില കാര്യങ്ങൾ അവർ പലതവണ ആവർത്തിച്ച് ചെയ്തുകൊണ്ടേയിരിക്കുന്നു. അങ്ങനെ കണ്ടുപിടിച്ച കാര്യങ്ങളെല്ലാം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരുപാട് വർഷങ്ങൾക്കു മുൻപ് ലിയോ കാനർ എന്ന ഒരു സൈക്യാട്രിസ്റ്റ് തന്റെ ക്ലിനിക്കിൽ വന്ന 11 കുട്ടികളിൽ ചില സ്വഭാവ വ്യത്യാസങ്ങൾ കണ്ടെത്തി. അവർ പറയുന്ന ഭാഷയിലും സ്വഭാവ രീതിയിയിലും ചെറിയ െചറിയ പോരായ്മകൾ. ചില കാര്യങ്ങൾ അവർ പലതവണ ആവർത്തിച്ച് ചെയ്തുകൊണ്ടേയിരിക്കുന്നു. അങ്ങനെ കണ്ടുപിടിച്ച കാര്യങ്ങളെല്ലാം ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷങ്ങൾക്കു മുൻപ്, ലിയോ കാനർ എന്ന സൈക്യാട്രിസ്റ്റ് തന്റെ ക്ലിനിക്കിൽ വന്ന 11 കുട്ടികളിൽ ചില സ്വഭാവ വ്യത്യാസങ്ങൾ കണ്ടെത്തി. അവരു‍ടെ ഭാഷയിലും സ്വഭാവ രീതിയിയിലും ചെറിയ പോരായ്മകൾ. ചില കാര്യങ്ങൾ അവർ ആവർത്തിച്ചുകൊണ്ടിരുന്നു. അങ്ങനെ കണ്ടുപിടിച്ച കാര്യങ്ങളെല്ലാം ഒരു പഠനമാക്കി അദ്ദേഹം പ്രസിദ്ധീകരിച്ചു. അതിൽ അദ്ദേഹം പറഞ്ഞത്, ഇത്തരത്തിലുള്ള കുട്ടികൾ ഓട്ടിസ്റ്റിക് ആണെന്നാണ്. ഇപ്പോൾ ഓട്ടിസം ഉള്ള കുട്ടികളിലെല്ലാം ഓട്ടിസം സ്പെക്ട്രം എന്നാണു പറയുന്നത്. ഈയിടെയാണ് ഓട്ടിസം എന്ന വാക്ക് കൂടുതലായി ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെയാകാം ഓട്ടിസം മുൻകാലങ്ങളെ അപേക്ഷിച്ച് കുറച്ചു കൂടി പ്രിവലന്റ് ആയ അവസ്ഥയായി മാറുന്നത്. 

മുൻകാലങ്ങളിലൊക്കെ ബുദ്ധിക്കുറവുള്ള കുട്ടികളെയാണ് ഓട്ടിസ്റ്റിക് എന്ന് പറഞ്ഞിരുന്നത്. ഓട്ടിസ്റ്റിക് ആയ കുട്ടികൾക്കെല്ലാം ബുദ്ധിക്കുറവുണ്ടെന്ന് ധരിച്ച് അവരെ ഈ വിഭാഗത്തിലാണ് പെടുത്തിയത്. പക്ഷേ ഇപ്പോൾ നമുക്കറിയാം, ഓട്ടിസ്റ്റിക്കായ കുട്ടികൾക്ക് ചെറിയ സവിശേഷതകൾ ഉണ്ടെന്ന്. ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കിൽ മാത്രമേ ഇവർക്ക് ഓട്ടിസം സ്പെക്ട്രം ഡിസീസസ് എന്നൊരു രോഗാവസ്ഥ ഉണ്ടെന്ന് പറയാൻ സാധിക്കൂ. ഓട്ടിസത്തെക്കുറിച്ചു ജനങ്ങൾക്കിടയിൽ അവബോധമുണ്ടായിട്ടുണ്ട്. ഈ അസുഖം ഈ പണ്ടു മുതലേയുള്ളതാണ്. പക്ഷേ ഇപ്പോൾ നമ്മൾ അതിനെ തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നുവെന്നു മാത്രം.

ADVERTISEMENT

∙ രോഗാവസ്ഥകൾ എന്തൊക്കെ?
ആദ്യത്തെ ലക്ഷണം കുട്ടി സംസാരിക്കുന്നതിലെ ചെറിയ പൊരുത്തക്കേടുകളാണ്. സംസാരിക്കുന്ന രീതി രണ്ടു തരത്തിൽ ഉണ്ട്. ഒന്ന് വെർബൽ കമ്യൂണിക്കേഷൻ, രണ്ടാമത്തേത് നോൺ വെർബൽ കമ്യൂണിക്കേഷൻ. ഓട്ടിസ്റ്റിക്കായ കുട്ടികളില്‍ കൂടുതലും നോൺ വെർബൽ കമ്യൂണിക്കേഷനാണ് കണ്ടുവരുന്നത്. ഉദാഹരണത്തിന്, ഇവർക്ക് ഐ കോണ്ടാക്റ്റ് ഉണ്ടാകില്ല. അതായത് കുട്ടി സംസാരിക്കുമ്പോൾ മുഖത്തോ കണ്ണുകളിലോ നോക്കിയല്ല സംസാരിക്കുന്നത്. അച്ഛന്റെയോ അമ്മയുടെയോ മുഖഭാവങ്ങൾ കുട്ടിക്ക് ഗ്രഹിക്കാൻ സാധിക്കുന്നില്ല. അതിനനുസരിച്ചുള്ള വൈകാരിക പ്രതികരണം നൽകാനുമാവില്ല. മറ്റൊരു ലക്ഷണം, തന്റെ ആവശ്യങ്ങൾ കുട്ടി പോയിന്റ് ചെയ്ത് പറയുന്ന രീതി കുറവായിരിക്കും. നമ്മുടെ ശരീരഭാഷയിലുള്ള ആംഗ്യ രീതികള്‍ ഓട്ടിസ്റ്റിക്കായിട്ടുള്ള കുട്ടികളിൽ ഉണ്ടാകില്ല. മുഖത്തു മാറി മറിയുന്ന വികാരങ്ങൾ, ഭാവങ്ങൾ ആംഗ്യ രീതികള്‍ എന്നിവ ഇവരിൽ ഉണ്ടാകില്ല. 

Representative image. Photo Credit: dragana991/istockphoto.com

രണ്ടാമത്തെ ലക്ഷണം, ആവർത്തന വിരസമായ കാര്യങ്ങൾ ഒരുപാട് തവണ ചെയ്തുകൊണ്ടേയിരിക്കുക. ഓട്ടിസ്റ്റിക്കായ കുട്ടികൾ എപ്പോഴും ഒരേ തരത്തിലുള്ള ദിനചര്യ വേണമെന്ന് നിർബന്ധം കാണിക്കാറുണ്ട്. ഒരേ തരത്തിലുള്ള ഭക്ഷണരീതി, കൃത്യസമയത്ത് ഭക്ഷണം വേണം, സ്കൂളിൽ പോകുന്ന വഴി പോലും സ്ഥിരമായിരിക്കണം. അതിൽ നിന്ന് വ്യതിചലിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

ADVERTISEMENT

∙എപ്പോഴാണ് ഓട്ടിസം കണ്ടുപിടിക്കാൻ പറ്റുന്നത്?
ഓട്ടിസം എന്ന അസുഖം ഒരു ന്യൂറോ ഡവലപ്മെന്റൽ ഡിസോർഡർ അതായത് കുട്ടികൾക്ക് ജന്മനാ കിട്ടുന്ന ഒന്നാണ്. അതുകൊണ്ട് വളരെ പെട്ടെന്നു തന്നെ രോഗലക്ഷണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും. കുട്ടിക്ക് ഒരു വയസ്സ് ആകും മുൻപുതന്നെ രോഗലക്ഷണങ്ങൾ കണ്ടുപിടിക്കാൻ സാധിക്കും. സാധാരണയായി 3 മാസമുള്ള ഒരു കുഞ്ഞ് അമ്മയുടെ മുഖത്തെ ചിരിയും സന്തോഷവും കാണുമ്പോൾ ചിരിക്കാൻ തുടങ്ങും. പക്ഷേ ഓട്ടിസ്റ്റിക്കായ കുട്ടിയിൽ ഈ ചിരി ചിലപ്പോൾ ഉണ്ടാവണമെന്നില്ല. രണ്ടാമത്തേത്, ഒരു വയസ്സിൽ താഴെയുള്ള കുട്ടികൾ പല തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഇതൊന്നും ഒരു വയസ്സായിട്ടും കുട്ടിയിൽ കാണുന്നില്ലെങ്കിൽ അതും ഓട്ടിസത്തിന്റെ ലക്ഷണങ്ങളാകാം. അച്ഛനും അമ്മയുമൊക്കെ ജോലി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ ‘എന്നെ എടുക്കണം’ എന്നു പറഞ്ഞ് കൈനീട്ടി പിടിക്കുക, മുഖത്തു നോക്കി സന്തോഷം കാണിക്കുക, മുഖത്തേക്കു നോക്കുക, ചില തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുക ഇതൊക്കെ ചെയ്യാറുണ്ട് കുട്ടികൾ. ഇതൊന്നും കാണിക്കുന്നില്ലെങ്കിൽ അതും ഓട്ടിസത്തിന്റെ ലക്ഷണമാകാം. 

∙എപ്പോഴാണ് ഓട്ടിസത്തിന്റെ ചികിത്സ തുടങ്ങുന്നത്?
ഓട്ടിസം ഉണ്ടെന്ന് സംശയിക്കുന്ന സമയത്തു തന്നെ തെറാപ്പി സെഷൻസ് തുടങ്ങുക. കുട്ടിക്ക് െചറിയ രീതിയിൽ പോരായ്മകളുണ്ടെന്ന് രക്ഷിതാവിനു സംശയം തോന്നുന്ന സമയത്തു തന്നെ ഒരു സൈക്യാട്രിസ്റ്റിനേയോ പീഡിയാട്രീഷനെയോ കാണിക്കുക. മൂന്നു വയസ്സിൽ താഴെ ഓട്ടിസത്തിന്റെ ചികിത്സ തുടങ്ങുകയാണെങ്കിൽ ഒരുപാട് മാറ്റം വരുത്താൻ സാധിക്കും. പല തരത്തിലുള്ള ട്രീറ്റ്മെന്റ് ഓപ്ഷൻസുണ്ട്. ഒരു മൾട്ടി മോഡൽ ട്രീറ്റ്മെന്റാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾക്കെല്ലാം ചെയ്യുന്നത്. ഏറ്റവും പ്രധാനപ്പെട്ടത് സ്പീച്ച് തെറപ്പിയാണ്. 

ADVERTISEMENT

സംസാരശേഷി ഇല്ല എന്നുള്ളത് ഇതുവരെ ഓട്ടിസത്തിന്റെ ലക്ഷണമായി പറയാറില്ല. എന്നാൽക്കൂടി എങ്ങനെയാണ് സംസാരിക്കേണ്ടതെന്നും നോൺവേർബൽ കമ്യൂണിക്കേഷനിൽ ജെസ്റ്റേഴ്സും പോയിന്റിങ്ങും ഫേഷ്യൽ എക്സ്പ്രഷൻസും ഇമോഷൻസുമൊക്കെ എങ്ങനെയാണ് കൊണ്ടു വരേണ്ടതെന്നുമൊക്കെ സ്പീച്ച് തെറാപ്പിയിൽ പറഞ്ഞു കൊടുക്കാറുണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കഥ പറച്ചിൽ. കഥയും പാട്ടുകളും റൈംസുമൊക്കെ ‌ഒരുപാട് ഭാവങ്ങള്‍ ഇട്ടു പറഞ്ഞുകൊടുക്കുക. ഓട്ടിസ്റ്റിക്കായ കുട്ടിക്ക് എക്സ്പ്രഷൻസ് അല്ലെങ്കിൽ ഇമോഷൻസ് മനസ്സിലാക്കാനും അതിനനുസരിച്ച് പെരുമാറാനും പരിധിയുണ്ട്. എക്സ്പ്രഷൻസിട്ടു കഥ പറയുമ്പോഴും പാട്ടു പാടുമ്പോഴും കുട്ടിക്ക് കുറച്ചൊക്കെ ഇമോഷണൽ എക്സ്പ്രഷൻസ് മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും പറ്റും. 

Representative image. Photo credit: aquaArts studio/ istock.com

പിക്ചർ ബുക്ക് വാങ്ങി കുട്ടിക്കു കൊടുക്കുക. എല്ലാ ദിവസവും അതിനായി ഒരു സമയം മാറ്റിവയ്ക്കുക. അവൻ പോകുന്ന വഴിയിലൊക്കെ അത് ഒട്ടിച്ചു വയ്ക്കുക. കുട്ടി അതിലേക്കു നോക്കുകയും പേരു പറയാനുള്ള ശ്രമം നടത്തുകയും ചെയ്യും. കുട്ടി പേരു പറയുകയാണെങ്കിൽ മിടുക്കനാണെന്ന് പറഞ്ഞു തോളില്‍ തട്ടിക്കൊടുത്താൽ വീണ്ടും  ആ പേരുകള്‍ പറയാനുള്ള ശ്രമങ്ങൾ കുട്ടിയുടെ ഭാഗത്തു നിന്നുണ്ടാകും. ഇത്തരത്തിലുള്ള തെറാപ്പിയും നല്ലതാണ്.

Representative image. Photo credit: FatCamera/ istock.com

സ്പീച്ച് തെറാപ്പി കൂടാതെ ഒക്യുപ്പേഷണൽ തെറാപ്പിയും ബിഹേവിയറൽ തെറാപ്പിയും കുട്ടികൾക്ക് കൊടുക്കാറുണ്ട്. ഇതെല്ലാം മൂന്നു വയസ്സിനു താഴെവച്ചു തുടങ്ങുകയാണെങ്കിൽ നല്ല രീതിയിൽ മാറ്റം കാണാറുണ്ട്.

ഭക്ഷണക്രമം
ഭക്ഷണക്രമം നിയന്ത്രിച്ചാൽ കുട്ടിയുടെ ഓട്ടിസം മാറ്റിയെടുക്കും എന്നുള്ള ഒരു പഠനവും ഇതുവരെ തെളിയിച്ചിട്ടില്ല. Gluten-free casein-free [GFCF] diet എന്നൊക്കെ പറയുന്നുണ്ട്. ചില പഠനങ്ങളിൽ അത് നല്ലതാണെന്ന് പറയുന്നുണ്ട്. ഒരു തരത്തിലുള്ള ഭക്ഷണ നിയന്ത്രണവും ഇപ്പോൾ ഓട്ടസ്റ്റിക്കായ കുട്ടികൾക്ക് നമ്മൾ ചെയ്യാറില്ല. പ്രിസർവേറ്റീവുകള്‍ ചേർത്തതോ ഒരുപാട് കളർ ചേർത്തതോ ആയിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക.

∙സ്റ്റെം സെൽ തെറപ്പി, ജനറ്റിക് ടെസ്റ്റിങ്
ചില കുട്ടികൾക്ക് മാത്രമേ സജസ്റ്റ് ചെയ്യാറുള്ളൂ. ഇത്തരത്തിലുള്ള ചെലവേറിയ ടെസ്റ്റുകളൊന്നും ഒരിക്കലും ഒരു സൈക്യാട്രിസ്റ്റോ പീഡിയാട്രീഷനോ പറയാറില്ല. കുട്ടിയെ കണ്ടതിനു ശേഷം മാത്രമമേ പറയാറുള്ളൂ.

Representative Image. Photo Credit: Veeja / iStockPhoto.com

∙ ഏതുതരത്തിലുള്ള സ്കൂളിലാണ് വിടേണ്ടത്?
ഓട്ടിസ്റ്റിക് അല്ലെങ്കിൽ ന്യൂറോ ഡലപ്മെന്റൽ ഡിസോർഡേഴ്സ്, എഡിച്ചുള്ള കുട്ടികൾ, പഠനവൈകല്യമുള്ള കുട്ടികൾ, ഐക്യുവിൽ പോരായ്മകളുള്ള കുട്ടികളെയൊക്കെയാണ് ന്യൂറോ ഡെവലപ്മെന്റ്ൽ ഡിസോർഡേഴ്സ് എന്നു പറയുന്നത്. അത്തരത്തിലുള്ള കുട്ടികൾക്കെല്ലാം ഒരുപരിധി വരെ അവരുടെ ലക്ഷണങ്ങളുടെ തീവ്രത അനുസരിച്ച് ഇൻക്ലൂസീവ് സ്കൂളിങ് ആണ് സജസ്റ്റ് ചെയ്യുന്നത്, ഒരു പ്രൈമറി ടീച്ചറും ഷാഡോ ടീച്ചറും. കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കാനും തെറാപ്പി സെഷൻ ഓഫർ ചെയ്യുന്ന സ്കൂളാണ് സാധാരണയായി വേണ്ടത്. എന്നിരുന്നാലും ചില പേരന്റ്സിന് റെഗുലർ സ്കൂളിൽ വിടണമെന്നുണ്ടെങ്കിൽ ചില മൈൽഡ് കേസാണെങ്കിൽ റഗുലർ സ്കൂൾ സജസ്റ്റ് ചെയ്യാറുണ്ട്. സിവിയർ, മോഡറേറ്റ് കേസാണെങ്കിൽ റഗുലർ സ്കൂളിൽ ഉച്ചവരെയും അതിനുശേഷം ഒരു ഇൻക്ലൂസീവ് സ്കൂളുമാണ് എപ്പോഴും നല്ലത്. ഇതൊക്കെയാണ് ഓട്ടിസം സ്പെക്ട്രം ഡിസോഡറിന്റെ രോഗലക്ഷണങ്ങളും ചികിത്സാ രീതികളും.
വിവരങ്ങൾക്ക് കടപ്പാട് : ഡോ. ചിക്കു മാത്യു കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് കാരിത്താസ്, കോട്ടയം

English Summary:

 Understanding Autism Spectrum Disorder in Children: Dr. Chiku Mathew's Insights