ആൾകൂട്ടത്തിൽ കുഞ്ഞുങ്ങൾ പിൻവലിയുന്ന സ്വഭാവം കാണിക്കുന്നുണ്ടോ? തിരുത്താൻ വഴിയുണ്ട്
മനുഷ്യനെ ഒരു സാമൂഹിക ജീവിയെന്നാണ് വിശേഷിപ്പിക്കുന്നത്. കൂട്ടായി ജീവിക്കേണ്ട വ്യക്തിയായ മനുഷ്യന് ഒറ്റക്കൊരു ജീവിതം സാധ്യമല്ല. സാമൂഹികമായ ഇടപെടലുകൾ, കൂട്ടായ്മകൾ, ആശയങ്ങൾ പങ്കുവയ്ക്കൽ എന്നിവയെല്ലാം തന്നെ മനുഷ്യന്റെ വ്യക്തിപരമായ വികസനത്തിന് അനിവാര്യമാണ്. എന്നാൽ നിലവിൽ കുട്ടികൾ സാമൂഹിക ജീവിതത്തിൽ

മനുഷ്യനെ ഒരു സാമൂഹിക ജീവിയെന്നാണ് വിശേഷിപ്പിക്കുന്നത്. കൂട്ടായി ജീവിക്കേണ്ട വ്യക്തിയായ മനുഷ്യന് ഒറ്റക്കൊരു ജീവിതം സാധ്യമല്ല. സാമൂഹികമായ ഇടപെടലുകൾ, കൂട്ടായ്മകൾ, ആശയങ്ങൾ പങ്കുവയ്ക്കൽ എന്നിവയെല്ലാം തന്നെ മനുഷ്യന്റെ വ്യക്തിപരമായ വികസനത്തിന് അനിവാര്യമാണ്. എന്നാൽ നിലവിൽ കുട്ടികൾ സാമൂഹിക ജീവിതത്തിൽ നിന്നും അകലം പാലിക്കുന്നതായാണ് കണ്ടു വരുന്നത്. ആൾകൂട്ടത്തിൽ കുട്ടികൾ വിഭ്രാന്തികാണിക്കുകയും പിൻവലിയുകയും ചെയ്യുന്നു. സമൂഹം, സാമൂഹ്യ ജീവിതം തുടങ്ങിയ വ്യവസ്ഥകളെ ശരിയായ രീതിയിൽ പരിചയപ്പെടുത്താത്തതിന്റെ ഭാഗമായാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. സമൂഹവുമായി അടുത്തിടപഴകുക എന്നത് കുട്ടികളുടെ സമഗ്ര വികസനത്തിന്റെ ഭാഗമാണ്. നല്ല സാമൂഹിക ബന്ധങ്ങൾ വളർത്തിയെടുക്കാൻ കുട്ടികളെ ശീലിപ്പിക്കാൻ ഇതാ 6 വഴികൾ ...
സാമൂഹിക സമ്പർക്ക ചട്ടങ്ങൾ പഠിപ്പിക്കാം
നേത്ര സമ്പർക്കം പുലർത്തുക, മാന്യമായ ഭാഷ ഉപയോഗിക്കുക, സംഭാഷണങ്ങളിൽ നിന്നും ആവശ്യമുള്ള കാര്യങ്ങൾ മാത്രം സ്വീകരിക്കുക, നല്ലൊരു ശ്രോതാവ് ആകുക തുടങ്ങിയ സാമൂഹിക ഇടപെടലിന്റെ അടിസ്ഥാനകാര്യങ്ങൾ കുട്ടികളെ പറഞ്ഞു മനസിലാക്കുക.
ആശയവിനിമയം പ്രോത്സാഹിപ്പിക്കുക
കുട്ടികളെ ചെറുപ്പം മുതൽക്ക് അവരുടെ ആശയങ്ങൾ തുറന്നു പറയാനും സംസാരിക്കാനും പ്രോത്സാഹിപ്പിക്കുക. അതേസമയം മറ്റുള്ളവർക്ക് പറയാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് വളർത്തുക. വിചാരവികാരങ്ങൾ തുറന്നു പറയുന്നതിലൂടെ കുട്ടികൾ കൂടുതൽ മിടുക്കരായി വളരും.
സഹാനുഭൂതി പ്രോത്സാഹിപ്പിക്കുക:
മറ്റുള്ളവരുടെ വികാരങ്ങളും കാഴ്ചപ്പാടുകളും മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുക. വ്യത്യസ്ത ആളുകൾക്ക് എങ്ങനെ വ്യത്യസ്ത അനുഭവങ്ങളും വികാരങ്ങളും ഉണ്ടായിരിക്കാം എന്നതിനെക്കുറിച്ച് സംസാരിക്കുക.വീടുകളികൾ ഇത് സംബന്ധിച്ച ചർച്ചകൾ നടത്തുക. ദയയും പരിഗണനയും ഉള്ളവരായിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക. കുട്ടികൾ സഹാനുഭൂതി പ്രകടിപ്പിക്കുമ്പോൾ അവരെ അഭിനന്ദിക്കുക.
ചങ്ങാത്തങ്ങൾ പ്രോത്സാഹിപ്പിക്കുക
നല്ല ചങ്ങാതിമാരെ ഉണ്ടാക്കുന്നത് ശ്രമകരമാണെന്നും സുഹൃത്തിനു ജീവിതത്തിൽ നിർണായകമായ പങ്കുണ്ടെന്നും മനസിലാക്കിപ്പിക്കുക.
പോസിറ്റീവ് സോഷ്യൽ ബിഹേവിയർ മാതൃക സൃഷ്ടിക്കുക
കുട്ടികൾ പലപ്പോഴും മാതാപിതാക്കളെയും പരിചരിക്കുന്നവരെയും നിരീക്ഷിച്ചാണ് പഠിക്കുന്നത്. ഫലപ്രദമായ ആശയവിനിമയം, സഹാനുഭൂതി, സഹകരണം എന്നിവ ഉൾപ്പെടെയുള്ള പോസിറ്റീവ് സാമൂഹിക ഇടപെടലുകൾ കുട്ടികളെ പഠിപ്പിക്കണം എങ്കിൽ അവർക്ക് മാതൃകയായി ജീവിക്കുക.
സ്‌ക്രീൻ സമയം നിരീക്ഷിക്കുക:
കൂടുതൽ നേരം കുട്ടികൾ മൊബൈലിലും ടിവിക്കും മുന്നിലും ചെലവഴിക്കുന്നത് കുറയ്ക്കുക, സ്‌ക്രീൻ സമയം പരിമിതപ്പെടുത്തുക, ഓരോ കുട്ടിയും അദ്വിതീയമാണെന്ന് ഓർക്കുക