ഇഷ്ടപ്പെട്ടു ചെയ്തിരുന്ന കാര്യങ്ങളോട് കുട്ടികൾ വിമുഖത കാട്ടുന്നുണ്ടോ?; വിഷാദരോഗമാകാം
ചോദ്യം : എന്റെ മകൾ ഇത്തവണ പ്ലസ്ടു പാസായി. മാർക്ക് അത്രമോശം അല്ല എന്നാൽ ചില വിഷയങ്ങളിൽ അവൾ വിചാരിച്ച മാർക്ക് കിട്ടിയില്ല. അതുകൊണ്ടു വലിയ സങ്കടം ആണ്. പുറത്തേക്കൊന്നും അങ്ങനെപോകുന്നില്ല. ഇത് വിഷാദരോഗത്തിന്റെ തുടക്കം ആകുമോ? ഉത്തരം : പ്രിയപ്പെട്ടവരുടെ വേർപാടോ ആഗ്രഹങ്ങൾ സാധിക്കാതെ വരികയും പ്രതീക്ഷിക്കാതെ

ചോദ്യം : എന്റെ മകൾ ഇത്തവണ പ്ലസ്ടു പാസായി. മാർക്ക് അത്രമോശം അല്ല എന്നാൽ ചില വിഷയങ്ങളിൽ അവൾ വിചാരിച്ച മാർക്ക് കിട്ടിയില്ല. അതുകൊണ്ടു വലിയ സങ്കടം ആണ്. പുറത്തേക്കൊന്നും അങ്ങനെപോകുന്നില്ല. ഇത് വിഷാദരോഗത്തിന്റെ തുടക്കം ആകുമോ?
ഉത്തരം : പ്രിയപ്പെട്ടവരുടെ വേർപാടോ ആഗ്രഹങ്ങൾ സാധിക്കാതെ വരികയും പ്രതീക്ഷിക്കാതെ വരുന്ന നഷ്ടങ്ങളും പരീക്ഷയിൽ തോറ്റു പോകുന്നതുമൊക്കെ സങ്കടം ഉണ്ടാകും. അപ്രതീക്ഷിതമായ ഇത്തരം ജീവിതാനുഭവങ്ങളോടുള്ള സ്വാഭാവിക പ്രതികരണമാണ് വിഷാദം എന്നത്. ഓരോരുത്തരുടെയും സ്വഭാവവും മസ്തിഷ്ക പ്രത്യേകതകളും അനുസരിച്ച് ഇങ്ങനെയുള്ള വിഷാദം പ്രകടിപ്പിക്കുന്ന രീതിയിൽ വ്യത്യാസം ഉണ്ടായേക്കാം. എന്നാൽ, വിഷാദരോഗം എന്നത് ഇത്തരത്തിലുള്ള സ്വാഭാവിക പ്രതികരണമല്ല.
ജീവിതത്തിൽ പ്രതീക്ഷിക്കാതെ സംഭവിക്കുന്ന പ്രയാസങ്ങൾ ദിവസങ്ങളോ ആഴ്ചകളോ കഴിയുമ്പോൾ കുറഞ്ഞു വരും. വിഷാദരോഗത്തിൽ ഇത്തരം പ്രയാസങ്ങൾ അങ്ങനെ കുറയുന്നില്ല. സംഭവിച്ച നഷ്ടം അല്ലെങ്കിൽ തിരിച്ചടിയുടെ പ്രതികരണം ആയി സാധാരണ നിലയിൽ നാം പ്രതീക്ഷിക്കുന്നതിനെക്കാൾ ആഴത്തിലും പരപ്പിലുമാണ് വിഷാദരോഗത്തിന് പ്രയാസങ്ങളുണ്ടാകുന്നത്. സങ്കടാവസ്ഥ ദിവസം മുഴുവൻ തുടരുകയും ചെയ്യുന്നു. മുൻപു സന്തോഷം നൽകിയിരുന്ന കാര്യങ്ങളോടൊന്നും തീരെ താൽപര്യം കാണിക്കുന്നില്ല (ഉദാഹരണത്തിന് ടിവി പരിപാടികൾ കാണുന്നതിന്, കൂട്ടുകാരോടൊത്തു പുറത്തുപോകുന്നതിനും കളിക്കുന്നതിനുമൊന്നും താൽപര്യം ഇല്ല). ദൈനംദിന കാര്യങ്ങളിൽ ശ്രദ്ധ കുറയുന്നു. ഉറക്കക്കുറവും രുചിക്കുറവും ഉണ്ടാകുന്നു. അമിതമായ, അകാരണമായ കുറ്റബോധം, ‘താൻ ഒന്നിനും കഴിവില്ലാത്ത ആളാണ്. തന്നെ സഹായിക്കാൻ ആരും ഇല്ല, തനിക്ക് ഇനി ഒരു ഭാവിയും ഇല്ല’ തുടങ്ങിയ തോന്നലുകളാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ഇനിജീവിച്ചിരുന്നിട്ടു കാര്യമില്ല എന്ന ചിന്തയും ഉണ്ടായേക്കാം.
കുട്ടിയെ കുറ്റപ്പെടുത്തുകയും ‘ഇങ്ങനെ പഠിക്കണമായിരുന്നു’, ‘അന്നേ പറഞ്ഞതാണ്’, ‘ഇനി ഇപ്പോൾ എന്താണ് ചെയ്യുക?’ എന്നൊക്കെ പറയുന്നത് ഒഴിവാക്കുക. എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയില്ല എന്നതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല എന്നും അത് കുട്ടിയുടെ ഭാവിയെ ഒരു തരത്തിലും സ്വാധീനിക്കുന്നില്ല എന്നും കുട്ടിയെ ബോധ്യപ്പെടുത്തുക. ഏതെങ്കിലും ഒരു വിഷയത്തിൽ മാർക്ക് കുറച്ചു കുറഞ്ഞുപോയി എന്നതുകൊണ്ട് താൻ മോശക്കാരനാണ് അല്ലെങ്കിൽ കഴിവു കുറഞ്ഞ ആളാണ് എന്ന തോന്നൽ ഉണ്ടാകേണ്ടതില്ല എന്നും കുട്ടിയെ മനസ്സിലാക്കുക. ആവശ്യമായ മാനസിക പിന്തുണ നൽകുക. വലിയ പ്രയാസം ഉണ്ടെങ്കിൽ മനോരോഗ വിദഗ്ധന്റെ സഹായം തേടാൻ മടിക്കരുത്.