ഭംഗിയും വിലയും നോക്കല്ലേ, കുഞ്ഞിന്റെ വളർച്ചക്കിണങ്ങുന്ന കളിപ്പാട്ടം വാങ്ങാം
കുട്ടികളുടെ ബുദ്ധിവികാസൃത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവര്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരുടെ ശ്രദ്ധ കവരാനും നോട്ടം കൊണ്ടോ ചിരി കൊണ്ടോ ചലനം കൊണ്ടോ അവരുടെ പ്രതികരണങ്ങള്‍ അറിയാനും ഉപകരിക്കുന്ന, കിലുക്കാംപെട്ടി പോലെ നിറവും ശബ്ദവുമുള്ള
കുട്ടികളുടെ ബുദ്ധിവികാസൃത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവര്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരുടെ ശ്രദ്ധ കവരാനും നോട്ടം കൊണ്ടോ ചിരി കൊണ്ടോ ചലനം കൊണ്ടോ അവരുടെ പ്രതികരണങ്ങള്‍ അറിയാനും ഉപകരിക്കുന്ന, കിലുക്കാംപെട്ടി പോലെ നിറവും ശബ്ദവുമുള്ള
കുട്ടികളുടെ ബുദ്ധിവികാസൃത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവര്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരുടെ ശ്രദ്ധ കവരാനും നോട്ടം കൊണ്ടോ ചിരി കൊണ്ടോ ചലനം കൊണ്ടോ അവരുടെ പ്രതികരണങ്ങള്‍ അറിയാനും ഉപകരിക്കുന്ന, കിലുക്കാംപെട്ടി പോലെ നിറവും ശബ്ദവുമുള്ള
കുട്ടികളുടെ ബുദ്ധിവികാസത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ് അവര്‍ക്ക് കളിക്കാന്‍ ലഭിക്കുന്ന കളിപ്പാട്ടങ്ങള്‍. കൈക്കുഞ്ഞുങ്ങളായിരിക്കുമ്പോള്‍ അവരുടെ ശ്രദ്ധ കവരാനും നോട്ടം കൊണ്ടോ ചിരി കൊണ്ടോ ചലനം കൊണ്ടോ അവരുടെ പ്രതികരണങ്ങള്‍ അറിയാനും ഉപകരിക്കുന്ന, കിലുക്കാംപെട്ടി പോലെ നിറവും ശബ്ദവുമുള്ള കളിപ്പാട്ടങ്ങള്‍ മതിയാകും. എന്നാല്‍ കുറച്ച് കൂടി വളരുമ്പോള്‍ അവരുടെ ധാരണാശേഷിപരവും യുക്തിപരവുമായ വികാസത്തിനു സഹായിക്കുന്ന തരം കളിപ്പാട്ടങ്ങളാണ് ലഭ്യമാക്കേണ്ടത്.
വിവിധ ഡിസൈനുകളിലും രൂപത്തിലും പലതരം സാമഗ്രികള്‍ കൊണ്ട് നിര്‍മച്ച കളിപ്പാട്ടങ്ങള്‍ ഇന്ന് ലഭ്യമാണ്. സ്‌പൈഡര്‍മാനും സൂപ്പര്‍മാനും മുതല്‍ മിനിയണും മിക്കിമൗസും ഡിസ്‌നി പ്രിന്‍സസും ഛോട്ടാ ഭീമും വരെ നിരവധി സൂപ്പര്‍ ഹീറോകളുടെ രൂപത്തിലുള്ള കളിപ്പാട്ടങ്ങള്‍ വിപണിയിലുണ്ട്. ബ്രാന്‍ഡുകള്‍ നോക്കുകയാണെങ്കില്‍ ഹാംലീസും മിതാഷിയും ഫിഷര്‍ പ്രൈസും മീമീയും ഫണ്‍സ്‌കൂളും ഫാബ് എന്‍ ഫങ്കിയും ഹോട് വീല്‍സും സിംബയും സ്‌കില്ലോഫണ്ണും ബാര്‍ബിയും എന്നിങ്ങനെ ലോകോത്തര കമ്പനികളാണ് ഈ രംഗത്തുള്ളത്.
കുടുംബാംഗങ്ങള്‍ എല്ലാവര്‍ക്കും കുട്ടിയോടൊപ്പം കളിക്കാന്‍ കൂടാവുന്ന ചെസ്, ലൂഡോ, മോണോപോളി പോലുള്ള ബോര്‍ഡ് ഗെയിമുകള്‍, സര്‍ഗ്ഗാത്മകതയെയും കൈകളുടെയും കണ്ണുകളുടെയും ഏകോപനത്തെയും പ്രോത്സാഹിപ്പിക്കുന്ന ബില്‍ഡിങ് ബ്ലോക്കുകള്‍, റോള്‍ പ്ലേകള്‍ക്ക് ഇടമൊരുക്കുന്ന ഡോള്‍ ഹൗസുകള്‍, അതില്‍ നിറയുന്ന കുട്ടികളുടെ സങ്കല്‍പ ലോകത്തിലെ കഥാപാത്രങ്ങളാകുന്ന ബാര്‍ബി പോലുള്ള പാവകള്‍, കീബോര്‍ഡും ഗിറ്റാറും ഡ്രമ്മും സൈലോഫോണും അടങ്ങുന്ന കുട്ടി സംഗീതോപകരണങ്ങള്‍, പ്രശ്‌നപരിഹാര ശേഷി ഉണര്‍ത്തുന്ന പസിലുകള്‍, റിമോട്ട് വഴി നിയന്ത്രിക്കാവുന്ന കാറുകള്‍, റോബട്ടുകള്‍, ഹെലികോപ്റ്ററുകള്‍, ഡോക്ടറും ഷെഫുമൊക്കെയായി വേഷമിടാന്‍ കുട്ടികളെ സഹായിക്കുന്ന ഡോക്ടര്‍, കിച്ചന്‍ സെറ്റുകള്‍, വെറുതെ കെട്ടിപ്പിടിച്ച് ഉറങ്ങാനും കൊഞ്ചിക്കാനുമൊക്കെ കുട്ടികള്‍ക്ക് ഇഷ്ടമുള്ള സോഫ്ട് പാവകള്‍ എന്നിങ്ങനെ പറഞ്ഞാലും പറഞ്ഞാലും തീരില്ല കളിപ്പാട്ട ലോകത്തിലെ വൈവിധ്യം.
കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോള്‍ പ്രഥമ പരിഗണന നല്‍കേണ്ടത് അവ കുട്ടിയുടെ പ്രായത്തിന് അനുയോജ്യമാണോ എന്നതാണ്. സുരക്ഷാമാനദണ്ഡങ്ങല്‍ പാലിക്കുന്നുണ്ടോ എന്നും ഉയര്‍ന്ന നിലവാരമുള്ള സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണോ എന്നും പ്രത്യേകം ശ്രദ്ധിക്കണം. ചെറിയ കുട്ടികള്‍ക്കുള്ളതാണെങ്കില്‍ അവര്‍ വായിലിട്ട് ശ്വാസം മുട്ടല്‍ ഉണ്ടാക്കുന്ന തരം ചെറിയ ഭാഗങ്ങള്‍ കളിപ്പാട്ടത്തില്‍ ഇല്ലെന്നും ഉറപ്പു വരുത്തണം. കുട്ടികളുടെ പഠനശേഷി പ്രോത്സാഹിപ്പിക്കുന്നതും അവരുടെ പ്രശ്‌നപരിഹാര ശേഷിയും സര്‍ഗ്ഗാത്മകതയും ഭാവനയും സാമൂഹിക ശേഷിയും ഉണര്‍ത്തിവിടുന്നതുമാകണം കളിപ്പാട്ടങ്ങള്‍. നിത്യവും ഉപയോഗിക്കുമെന്നതിനാല്‍ ദീര്‍ഘകാലം ഈട് നില്‍ക്കുന്നതാണോ എന്നതും നോക്കേണ്ടതാണ്. കുട്ടികളുടെ താൽപര്യവും അവര്‍ക്ക് ഇഷ്ടമുള്ള സൂപ്പര്‍ഹീറോകളെയുമൊക്കെ കളിപ്പാട്ടം തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കണം. കുട്ടി വളരുന്നതിനൊപ്പം ഉപയോഗിക്കാവുന്നതാണ് കളിപ്പാട്ടമെങ്കില്‍ അത്രയും നല്ലത്. കളിപ്പാട്ടം വാങ്ങുമ്പോള്‍ അവയ്ക്ക് ഓണ്‍ലൈനിലെ പല പ്ലാറ്റ്‌ഫോമുകളിലടക്കം എന്ത് വിലയാകുമെന്ന് താരതമ്യം ചെയ്യുന്നത് മികച്ച വിലയില്‍ അത് സ്വന്തമാക്കാന്‍ സഹായകമാകും.
ഓണ്‍ലൈനില്‍ വാങ്ങുമ്പോള്‍ വിവിധ വിഭാഗത്തിലും തരത്തിലും പെട്ട കളിപ്പാട്ടങ്ങള്‍ എളുപ്പത്തില്‍ ബ്രൗസ് ചെയ്തും സേര്‍ച്ച് ചെയ്തും കണ്ടെത്താവുന്നതാണ്. വിശദമായ ഉൽപന്ന വിവരണങ്ങള്‍ വായിച്ചു നോക്കി വേണം തീരുമാനമെടുക്കാന്‍. ഫില്‍റ്ററുകള്‍ ഉപയോഗിച്ച് പ്രായത്തിനും വിലയ്ക്കും ബ്രാന്‍ഡിനും തരത്തിനുമനുസരിച്ച് കളിപ്പാട്ടങ്ങള്‍ കണ്ടെത്താന്‍ ഓണ്‍ലൈനില്‍ സാധിക്കും. മുന്‍പ് കളിപ്പാട്ടം വാങ്ങിയ ഉപഭോക്താക്കള്‍ നല്‍കിയിരിക്കുന്ന റിവ്യൂകളും റേറ്റിങ്ങുകളും കളിപ്പാട്ടത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കാന്‍ സഹായിക്കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിങ്, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിങ്ങനെ സുരക്ഷിത പേയ്‌മെന്റ് ഓപ്ഷനുകള്‍ ഉപയോഗിച്ച് പണം നല്‍കാം. വളരെ വേഗത്തില്‍ ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങള്‍ നമ്മുടെ വീട്ടു പടിക്കലെത്തിക്കാനും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ സാധിക്കും.