കബോർഡ് പോലെ മുറി, വെളിയിലേക്ക് ദ്വാരം മാത്രം! കൊറിയൻ രക്ഷിതാക്കൾ അതിൽ അടച്ചിരിക്കുന്നതെന്തിന്
സാമൂഹികമായി ഉൾവലിഞ്ഞ തങ്ങളുടെ കുട്ടികളുടെ മാനസിക വ്യാപാരങ്ങളും അവരുടെ ചിന്തകളുമൊക്കെ മനസ്സിലാക്കാനായി പുതിയൊരു മാർഗം പരീക്ഷിച്ച് ദക്ഷിണ കൊറിയയിലെ രക്ഷിതാക്കൾ. ഹാപ്പിനെസ് ഫാക്ടറി എന്ന സംവിധാനത്തിൽ ഒറ്റപ്പെട്ട നിലയിൽ അടച്ചിരിക്കുകയാണ് ഇതിനായി ഇവർ ചെയ്ത മാർഗം. ചെറിയ കുടുസ്സുമുറികളാണ് ഹാപ്പിനെസ്

സാമൂഹികമായി ഉൾവലിഞ്ഞ തങ്ങളുടെ കുട്ടികളുടെ മാനസിക വ്യാപാരങ്ങളും അവരുടെ ചിന്തകളുമൊക്കെ മനസ്സിലാക്കാനായി പുതിയൊരു മാർഗം പരീക്ഷിച്ച് ദക്ഷിണ കൊറിയയിലെ രക്ഷിതാക്കൾ. ഹാപ്പിനെസ് ഫാക്ടറി എന്ന സംവിധാനത്തിൽ ഒറ്റപ്പെട്ട നിലയിൽ അടച്ചിരിക്കുകയാണ് ഇതിനായി ഇവർ ചെയ്ത മാർഗം.
ചെറിയ കുടുസ്സുമുറികളാണ് ഹാപ്പിനെസ് ഫാക്ടറികൾ. ഇതിനുള്ളിലേക്ക് മൊബൈൽ ഫോണോ കംപ്യൂട്ടറുകളോ കൊണ്ടുപോകാൻ സാധ്യമല്ല. കബോർഡുകളുടെ വലുപ്പം മാത്രമുള്ള ഈ മുറികൾക്ക് പുറംലോകവുമായുള്ള ബന്ധം ഒരു ചെറിയ ദ്വാരം മാത്രമാണ്.
രക്ഷിതാക്കൾക്കുള്ള ഭക്ഷണം ലഭിക്കുന്നതും ഇതുവഴി തന്നെ. സാമൂഹികമായി പൂർണമായും ഉൾവലിഞ്ഞ കുട്ടികളുള്ള രക്ഷിതാക്കളാണ് ഹാപ്പിനെസ് ഫാക്ടറി പരീക്ഷിക്കാനെത്തുന്നതെന്ന് അധികൃതർ പറയുന്നു. സാമൂഹികമായി ഉൾവലിഞ്ഞ കുട്ടികളെയും യുവാക്കളെയും ഹികികോമോറി എന്നാണ് ദക്ഷിണ കൊറിയയിൽ വിശേഷിപ്പിക്കുന്നത്. കൊറിയയിലെ ആരോഗ്യമന്ത്രാലയം നടത്തിയ ഒരു സർവേ പ്രകാരം 19 മുതൽ 34 വയസ്സുവരെയുള്ളവരിൽ 5 ശതമാനം പേർ സാമൂഹികമായി ഉൾവലിഞ്ഞവരാണ്. കൃത്യം എണ്ണമെടുത്താൽ ഏകദേശം അഞ്ചരലക്ഷത്തോളം വരും ഇവരുടെ എണ്ണം.
വിവിധ സന്നദ്ധസംഘടനകളാണ് ഈ വർഷം ഏപ്രിൽ മുതൽ ഹാപ്പിനെസ് ഫാക്ടറികൾ സ്ഥാപിച്ച് രക്ഷിതാക്കൾക്ക് പങ്കെടുക്കാൻ അവസരമൊരുക്കിയത്. സാമൂഹികമായി ഉൾവലിഞ്ഞ തങ്ങളുടെ കുട്ടികളെ മനസ്സിലാക്കാനും അവരോട് കൂടുതൽ ഫലപ്രദമായി സംവദിക്കാനും ഈ ഫാക്ടറികളിലുള്ള അനുഭവം സഹായകമാകുമെന്നതാണ് ഇതിനു പിന്നിൽ തങ്ങൾക്കുണ്ടായ ചേതോവികാരമെന്ന് ഗവേഷകർ പറയുന്നു.