കുഞ്ഞിനോട് എപ്പോഴും പഠിക്ക് പഠിക്ക് എന്ന് പറയുന്ന രക്ഷിതാവാണോ നിങ്ങൾ?
ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ദിശ നിർണയിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണ്. നാലാം വയസിൽ തുടങ്ങുന്നു പഠനത്തിൽ മികവ് കാണിക്കുന്നതിനുള്ള അങ്കം. പിന്നീടുള്ള ഒരു പതിനാറ് വർഷക്കാലം മുഴുവൻ വിദ്യാഭ്യാസത്തിനായി മാറ്റിവച്ചുകൊണ്ടാണ് ഓരോ കുട്ടികളും വളരുന്നത്. മാതാപിതാക്കൾക്ക് ആണെങ്കിൽ കുട്ടികളെ

ഒരു വ്യക്തിയുടെ ജീവിതത്തിന്റെ ദിശ നിർണയിക്കുന്നതിൽ വിദ്യാഭ്യാസത്തിനുള്ള പങ്ക് വളരെ വലുതാണ്. നാലാം വയസിൽ തുടങ്ങുന്നു പഠനത്തിൽ മികവ് കാണിക്കുന്നതിനുള്ള അങ്കം. പിന്നീടുള്ള ഒരു പതിനാറ് വർഷക്കാലം മുഴുവൻ വിദ്യാഭ്യാസത്തിനായി മാറ്റിവച്ചുകൊണ്ടാണ് ഓരോ കുട്ടികളും വളരുന്നത്. മാതാപിതാക്കൾക്ക് ആണെങ്കിൽ കുട്ടികളെ ഒരു നിമിഷം പോലും പാഴാക്കാതെ മികച്ച രീതിയിൽ പഠനം പൂർത്തിയാക്കി കാണുന്നതിനുള്ള ആഗ്രഹവും ധൃതിയും ഒക്കെയാണ്. അതിനാൽ തന്നെ എൽകെജിയിൽ ചേർക്കേണ്ട താമസം പഠിക്കാൻ വേണ്ടിയുള്ള സമ്മർദ്ദം ആരംഭിക്കും. പഠിക്ക് പഠിക്ക് എന്ന് പറഞ്ഞു എപ്പോഴും നിർബന്ധിക്കുന്ന അച്ഛനമ്മമാരെ പറ്റി പരാതിയുള്ള കുട്ടികളുടെ എണ്ണം വർധിച്ചു വരികയാണ്.
ഇത്തരത്തിൽ ഏതു നേരവും പഠിക്കാൻ കുട്ടികളെ നിർബന്ധിക്കുന്ന മാതാപിതാക്കൾ ഒന്നറിയുക, ടെക്സ്റ്റുബുക്കുകളിലെ പാഠഭാഗങ്ങൾ കാണാതെ പഠിച്ച് ഉത്തരക്കടലാസുകളിൽ എഴുതി വയ്ക്കുന്നതല്ല യഥാർത്ഥ വിദ്യാഭ്യാസം. വിദ്യ അഭ്യസിക്കേണ്ടത് അതിന്റെ മൂല്യം മനസിലാക്കിയാണ്. എന്ത്, എപ്പോൾ, എവിടെ, എങ്ങനെ പ്രയോഗിക്കണം എന്ന അറിവോടെയാകണം ഒരു കുട്ടി പഠനം പൂർത്തിയാക്കേണ്ടത്. പാഠപുസ്തകങ്ങൾക്കൊപ്പം ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും പ്രകൃതിയിൽ നിന്നും പാഠങ്ങൾ പഠിച്ചെടുക്കാനും സാധിക്കണം. എല്ലാത്തിലും ഉപരിയായി നല്ല പഠനശീലങ്ങൾ വളർത്തിയെടുക്കുന്നതിനായി ചിട്ടയായ പരിശീലനം കുട്ടിക്ക് ആവശ്യമാണ്.
നല്ല പഠന ശീലങ്ങൾ വളർത്തിയെടുക്കാം
നിരന്തരം പഠിച്ചുകൊണ്ടിരിക്കുക, ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുക എന്നതൊന്നുമല്ല ശരിയായ പഠനരീതി. വിഷയത്തിലേക്ക് ഇറങ്ങിച്ചെന്നു കാര്യം മനസിലാക്കി പഠിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനം. അതിനായി മാതാപിതാക്കൾ വളരെ ചെറിയ പ്രായം മുതൽക്ക് തന്നെ മികച്ച പഠനാന്തരീക്ഷം സൃഷ്ടിച്ചു നൽകണം. വായിച്ചു വളരാൻ പുസ്തകങ്ങളും ഇരുന്നു പഠിക്കാനുള്ള സൗകര്യങ്ങളും നൽകുക എന്നത് മാത്രമല്ല മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പഠനത്തിനിടക്ക് ഇടവേളകൾ അനുവദിക്കുക
ഒറ്റയിരുപ്പിന് എല്ലാം കാണാതെ പഠിക്കുക എന്നതല്ല നല്ല പഠന രീതി. അരമണിക്കൂറിലധികം കുട്ടികൾക്ക് ഒരു കാര്യത്തിൽ ഫോക്കസ് ചെയ്യാൻ കഴിയില്ല. അതിനാൽ പഠനത്തിന് ഇടക്ക് ചെറിയ ഇടവേളകൾ പ്രോത്സാഹിപ്പിക്കുക. പഠന സെഷനുകളിൽ വിശ്രമിക്കാനും റീഫ്രഷ് ചെയ്യാനും കുട്ടികൾക്ക് അവസരം നൽകുക. ചെറിയ വ്യായാമങ്ങൾ, ഒരു പാട്ട് കേൾക്കൽ എന്നിവയെല്ലാം കുഞ്ഞു ഇടവേളകളിൽ ചെയ്യാം. ഇടവേള മതിയാക്കി പഠനത്തിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ കുട്ടിയെ സ്വയം സജ്ജമാക്കുക.
ആരോഗ്യകരമായ ശീലങ്ങൾ വളർത്തുക
സ്‌കൂളിൽ പഠിപ്പിക്കുന്നത് കാണാതെ പഠിക്കുക എന്നതല്ല ശരിയായ പഠനരീതി. മനസിലാക്കി പഠിക്കണമെങ്കിൽ മനസും ശരീരവും ശരിയായ ദിശയിൽ പ്രവർത്തിക്കണം. അതിന് ആരോഗ്യകരമായ ശീലങ്ങൾ ആവശ്യമാണ്. ശരിയായ ഉറക്കം, വേണ്ടത്ര പോഷകാഹാരം എന്നിവ ഉറപ്പാക്കുക. ശാരീരിക ആരോഗ്യം പഠനത്തെയും ഏകാഗ്രതയെയും സ്വാധീനിക്കുന്നു.
അക്കാദമിക് പുരോഗതി വിലയിരുത്തുക
കൃത്യമായ ഇടവേളകളിൽ കുട്ടിയുടെ അക്കാദമിക് പുരോഗതി വിലയിരുത്തുകയും ആവശ്യാനുസരണം പഠന ശീലങ്ങൾ ക്രമീകരിക്കുകയും ചെയ്യണം. പഠന കാര്യത്തിൽ കുട്ടിക്ക് ട്യൂഷൻ പോലുള്ള പിന്തുണ ആവശ്യമാണെങ്കിൽ അത് നൽകാനുള്ള സാഹചര്യം ഒരുക്കി നൽകുക