പരസ്യമായി കുട്ടിയെ ശാസിക്കാറുണ്ടോ? മാർക്ക് അല്ല, ഈ മൂന്ന് വാക്കുകളാണ് പ്രധാനം!
കുട്ടികൾ ബഹുമാനമില്ലാതെ പെരുമാറുന്നുവെന്നു പല മാതാപിതാക്കളും പരാതി പറയാറുണ്ട്. ശിക്ഷിച്ചും പേടിപ്പിച്ചുമെല്ലാം കുട്ടികളെ ബഹുമാനം പഠിപ്പിക്കാനാണു മുതിർന്നവർ ശ്രമിക്കാറ്. അടിയും ശിക്ഷയുമെല്ലാം കുട്ടികളിൽ പേടിയാണു നിറയ്ക്കുക. പേടിയാലല്ല, മനസ്സോടെയാവണം ബഹുമാനം. അൽപം ക്ഷമയുണ്ടെങ്കിൽ അടിയും

കുട്ടികൾ ബഹുമാനമില്ലാതെ പെരുമാറുന്നുവെന്നു പല മാതാപിതാക്കളും പരാതി പറയാറുണ്ട്. ശിക്ഷിച്ചും പേടിപ്പിച്ചുമെല്ലാം കുട്ടികളെ ബഹുമാനം പഠിപ്പിക്കാനാണു മുതിർന്നവർ ശ്രമിക്കാറ്. അടിയും ശിക്ഷയുമെല്ലാം കുട്ടികളിൽ പേടിയാണു നിറയ്ക്കുക. പേടിയാലല്ല, മനസ്സോടെയാവണം ബഹുമാനം. അൽപം ക്ഷമയുണ്ടെങ്കിൽ അടിയും ഭീഷണിയുമില്ലാതെ ബഹുമാനത്തോടെ പെരുമാറാൻ കുട്ടികളെ പഠിപ്പിക്കാം.
∙എങ്ങനെയാണു ബഹുമാനം നൽകേണ്ടതെന്ന മാതൃക കാട്ടേണ്ടതു മുതിർന്നവരാണ്. ചെറിയ പ്രായം മുതൽ മുതിർന്നവർ മറ്റുള്ളവരെ ബഹുമാനിക്കുന്നതു കണ്ടുവളരുന്ന കുട്ടികളുടെ സ്വഭാവത്തിലും ഈ രീതി പ്രതിഫലിക്കും. വ്യക്തിയെന്ന നിലയിൽ പ്രായഭേദമില്ലാതെ എല്ലാവരും ബഹുമാനം അർഹിക്കുന്നുണ്ടെന്നു കുട്ടികളെ പഠിപ്പിക്കുക.
∙കുട്ടികൾ സംസാരിക്കുമ്പോൾ അവരുടെ കണ്ണുകളിൽ നോക്കി ശ്രദ്ധയോടെ കേൾക്കുകയാണു വേണ്ടത്. പൂർണ ശ്രദ്ധയിലൂടെ മാതാപിതാക്കൾ തനിക്കു മൂല്യവും ബഹുമാനവും നൽകുന്നുണ്ടെന്നു കുട്ടികൾ തിരിച്ചറിയും. കുട്ടികൾ തങ്ങളുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുമ്പോൾ കുടുംബമൊന്നിച്ചു കേട്ടിരിക്കാനും ശ്രദ്ധിക്കണം. കുട്ടികളോട് അലിവോടെ ഇടപെടുക.
∙തിരിച്ചറിവാകാത്ത ചെറിയ കുട്ടികളിൽ നിന്നു ബഹുമാനം പ്രതീക്ഷിച്ചിട്ടു കാര്യമില്ലല്ലോ. പക്ഷേ, തന്റെ അധികാരത്തിന്റെ പരിധി എവിടെ വരെയെന്നു കുരുന്നുകൾ പരീക്ഷിക്കും. അതു സ്വാഭാവികമാണ്. ഇത്തരം സാഹചര്യമുണ്ടാകുമ്പോൾ കുട്ടികളുടെ പ്രായത്തിനു യോജിച്ച രീതിയിൽ അതിർവരമ്പ് എവിടെയാണെന്നു വ്യക്തമാക്കാം. ചെറിയ കുഞ്ഞുങ്ങളോടു നോ പറഞ്ഞാൽ മതിയാകും. തിരിച്ചറിവായ കുട്ടികളോടു ശാന്തതയോടെ വ്യക്തവും ഉറച്ചതുമായ ശബ്ദത്തിൽ കാര്യങ്ങൾ വ്യക്തമാക്കുക.
∙ആശയവിനിമയത്തിൽ പ്ലീസ്, താങ്ക്‌യൂ, സോറി ഈ വാക്കുകൾ പ്രയോഗിക്കാൻ കുട്ടികളെ പഠിപ്പിക്കാം. ആവശ്യമുള്ളപ്പോൾ മര്യാദയോടെ നോ പറയാനും ഇഷ്ടക്കേട് പ്രകടിപ്പിക്കാനും അവർ പഠിക്കണം. വ്യത്യസ്ത സാഹചര്യങ്ങളിൽ ബഹുമാനം പ്രകടിപ്പിക്കുമ്പോൾ കുട്ടിയുടെ പ്രവൃത്തിയെ അഭിനന്ദിക്കാം.
∙കുട്ടികൾ തങ്ങളുടേതിനു വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിക്കുമ്പോഴോ യുക്തിസഹമായ കാര്യങ്ങൾ പറയുമ്പോഴോ തർക്കുത്തരം പറയുന്നുവെന്നു കരുതേണ്ടതില്ല. അഭിപ്രായങ്ങളും വികാരങ്ങളും ആരോഗ്യകരമായി പ്രകടിപ്പിക്കാൻ കുട്ടികൾക്ക് അവസരം നൽകണം. കുട്ടിയുടെ കാഴ്ചപ്പാട് തെറ്റാണെന്നു തോന്നിയാൽ സംയമനത്തോടെ തിരുത്താം. പരസ്യമായി കുട്ടിയെ ശാസിക്കരുത്. പകരം മാറ്റി നിർത്തി കുട്ടിയോടു മാത്രമായി സംസാരിക്കുകയും തിരുത്തുകയും ചെയ്യാം.