ആരോഗ്യകരമായ രീതിയിൽ ഭാവിതലമുറയെ വാർത്തെടുക്കുന്നതിനു കൗമാര പ്രായത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പത്തു മുതൽ 19 വയസ്സു വരെയുള്ള കാലഘട്ടമാണു കൗമാരപ്രായമായി കണക്കാക്കപ്പെടുന്നത്. ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങളാണ് ഈ കാലത്തു പ്രകടമാകുക. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ വ്യക്തിത്വ വികസനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആരോഗ്യകരമായ രീതിയിൽ ഭാവിതലമുറയെ വാർത്തെടുക്കുന്നതിനു കൗമാര പ്രായത്തിൽ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. പത്തു മുതൽ 19 വയസ്സു വരെയുള്ള കാലഘട്ടമാണു കൗമാരപ്രായമായി കണക്കാക്കപ്പെടുന്നത്. ശാരീരികവും മാനസികവുമായ ഒട്ടേറെ മാറ്റങ്ങളാണ് ഈ കാലത്തു പ്രകടമാകുക. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ വ്യക്തിത്വ വികസനവും ശാരീരികവും മാനസികവുമായ ആരോഗ്യവും ഉറപ്പു വരുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

ശരിയായ അറിവ് പ്രധാനം
പെൺകുട്ടികളിൽ ശാരീരികവും മാനസികവും വൈകാരികവുമായ കൂടുതൽ മാറ്റങ്ങൾ സംഭവിക്കുന്നതു കൗമാരത്തിന്റെ തുടക്കത്തിലാണ്. ആൺകുട്ടികളിൽ കൗമാരത്തിന്റെ മധ്യത്തിലാണ് ഇത്തരം മാറ്റങ്ങൾ പ്രകടമാകുക. പെട്ടെന്നുള്ള ശാരീരിക വളർച്ച ചില കുട്ടികളിൽ ആശങ്ക സൃഷ്ടിക്കാറുണ്ട്. ശരിയായ ലൈംഗിക വിദ്യാഭ്യാസം വീടുകളിൽ നിന്നുതന്നെ ലഭിക്കുന്നത് ഇത്തരം ആശങ്കകൾ അകറ്റാൻ ഗുണകരമാണ്. കൂട്ടുകാരിൽ നിന്നും മറ്റും ലഭിക്കുന്ന തെറ്റായതും അപക്വവുമായ അറിവുകൾ ശരിയെന്നു കരുതുന്നത് ഒഴിവാക്കാനും ഇതു സഹായിക്കും.

ADVERTISEMENT

ശാരീരിക സൗന്ദര്യത്തിൽ വളരെയധികം പ്രാധാന്യം നൽകുന്ന ഈ പ്രായത്തിൽ മുഖക്കുരു, അമിതവണ്ണം, ഭാരക്കുറവ്, ഉയരക്കുറവ്, ശരീരത്തിന്റെ നിറം തുടങ്ങിയവയെക്കുറിച്ച് പരിഹസിക്കപ്പെടുന്നതു കൗമാരക്കാരെ അലട്ടാറുണ്ട്. മറ്റുള്ളവരുടെ മോശം കമന്റുകളും ബോഡി ഷെയ്മിങ്ങും അവരുടെ ആത്മവിശ്വാസം തന്നെ തകർക്കാനിടയാക്കും. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികൾക്ക് ആത്മവിശ്വാസമേകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. സ്വന്തം ശരീരത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചു കുട്ടികളെക്കുറിച്ചു നേരത്തെ തന്നെ അറിവ് നൽകാനും ശ്രമിക്കുക.

കുട്ടിയുടെ സ്വഭാവത്തിൽ ഏതെങ്കിലും തരത്തിലുണ്ടാകുന്ന മാറ്റങ്ങൾ തിരിച്ചറിയാൻ മാതാപിതാക്കൾക്കു കഴിയണം. എന്തുകാര്യവും തുറന്നു പറയുന്നതിനുള്ള അന്തരീക്ഷം ഒരുക്കി നൽകുക. പേടിയും അകൽച്ചയും കുറ്റപ്പെടുത്തലും കാരണമാകാം കുട്ടി മനസ്സ് തുറന്നു സംസാരിക്കാൻ മടി കാണിക്കുന്നത്. മാതാപിതാക്കളോട് എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കു നൽകുക. തെറ്റുപറ്റിയാൽ തുറന്നു പറയാൻ കുട്ടികൾക്കു കഴിയണം. സ്വന്തം അഭിപ്രായങ്ങൾ കുട്ടികൾ പ്രകടിപ്പിക്കുമ്പോൾ അവരെ അവഗണിക്കുകയോ അടിച്ചമർത്തുകയോ ചെയ്യാതെ അവരെ കേൾക്കാനും പരിഗണിക്കാനും മാതാപിതാക്കൾ തയാറാകണം. കുട്ടികൾ തെറ്റുകൾ തുറന്നു പറയുമ്പോൾ അത് അംഗീകരിക്കാനും നേർവഴി കാട്ടാനും മാതാപിതാക്കൾ ശ്രമിക്കുക. കുടുംബത്തിൽ സൗഹാർദപരമായ അന്തരീക്ഷം ഒരുക്കുന്നതാണു ഗുണകരം.

Representative image. Photo Credits: Phynart Studio/ istock.com
ADVERTISEMENT

ശരിതെറ്റുകൾ വേർതിരിച്ചറിയാനും യുക്തിപൂർവം ചിന്തിക്കാനും അവരെ പ്രാപ്തരാക്കുകയാണു നല്ലത്. അമിതമായ ലാളനയോ നിയന്ത്രണങ്ങളോ അല്ല കൃത്യമായ ആശയവിനിമയമാണു വേണ്ടത്. ഈ പ്രായത്തിൽ കുട്ടികൾ വൈകാരികമായി ചിന്തിക്കാൻ തുടങ്ങുമെന്നും പെരുമാറ്റത്തിലും സ്വഭാവത്തിലും മാറ്റങ്ങൾ വരുമെന്ന തിരിച്ചറിവ് രക്ഷിതാക്കൾക്കുണ്ടാകണം. സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിനു മുൻപേ രക്ഷിതാക്കളുമായി ചർച്ച ചെയ്യുന്നതു നല്ലതാണെന്ന ബോധ്യം കുട്ടികളിൽ വളർത്തുകയും വേണം. അമിതമായ നിയന്ത്രണങ്ങൾ, ശകാരം, കഠിനമായ ശിക്ഷ ഇവ മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധം കൂടുതൽ പ്രശ്നത്തിലാക്കാനേ ഉപകരിക്കൂ. പോസിറ്റിവ് രക്ഷാകർതൃശൈലി പിന്തുടരുന്നതാണ് ഉത്തമം. രക്ഷിതാക്കൾ കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കണം. ഒഴിവുസമയം ഒന്നിച്ചിരുന്നു സംസാരിക്കാം. കുട്ടിയുടെ മാനസികാരോഗ്യത്തിനു വേണ്ടത്ര പ്രാധാന്യം നൽകിയാൽ കൗമാരപ്രായക്കാർക്കിടയിലെ ആത്മഹത്യാപ്രവണ ഒരു പരിധിവരെ തടയാൻ കഴിയും.

വിവരങ്ങൾക്ക് കടപ്പാട് :
ഡോ. അഖിൽ എസ്. കുമാർ
മെഡിക്കൽ ഓഫിസർ
എ. സി. ഷൺമുഖദാസ് മെമ്മോറിയൽ
ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്റർ,
പുറക്കാട്ടിരി, കോഴിക്കോട്.

English Summary:

Teenage Mental Health: A Parent's Guide to a Smooth Adolescence