സ്കൂളിൽ നിന്ന് എല്ലാം പഠിക്കുമെന്ന് കരുതരുതേ; വീട്ടിൽ വേണം പോസിറ്റീവ് പേരന്റിങ് ശൈലി
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്. കുട്ടികൾ ആരോഗ്യകരമായ ജീവിതശൈലി പഠിക്കേണ്ടതു സ്വന്തം കുടുംബത്തിൽ നിന്നാണ്. സുഹൃത്തുക്കളും അധ്യാപകരും ദൃശ്യമാധ്യമങ്ങളിലെ കാഴ്ചകളുമെല്ലാം കുട്ടികളെ സ്വാധീനിക്കാറുണ്ട്. എന്നാൽ കുടുംബത്തിൽ നിന്നു
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്. കുട്ടികൾ ആരോഗ്യകരമായ ജീവിതശൈലി പഠിക്കേണ്ടതു സ്വന്തം കുടുംബത്തിൽ നിന്നാണ്. സുഹൃത്തുക്കളും അധ്യാപകരും ദൃശ്യമാധ്യമങ്ങളിലെ കാഴ്ചകളുമെല്ലാം കുട്ടികളെ സ്വാധീനിക്കാറുണ്ട്. എന്നാൽ കുടുംബത്തിൽ നിന്നു
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്. കുട്ടികൾ ആരോഗ്യകരമായ ജീവിതശൈലി പഠിക്കേണ്ടതു സ്വന്തം കുടുംബത്തിൽ നിന്നാണ്. സുഹൃത്തുക്കളും അധ്യാപകരും ദൃശ്യമാധ്യമങ്ങളിലെ കാഴ്ചകളുമെല്ലാം കുട്ടികളെ സ്വാധീനിക്കാറുണ്ട്. എന്നാൽ കുടുംബത്തിൽ നിന്നു
ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതുണ്ട്. കുട്ടികൾ ആരോഗ്യകരമായ ജീവിതശൈലി പഠിക്കേണ്ടതു സ്വന്തം കുടുംബത്തിൽ നിന്നാണ്. സുഹൃത്തുക്കളും അധ്യാപകരും ദൃശ്യമാധ്യമങ്ങളിലെ കാഴ്ചകളുമെല്ലാം കുട്ടികളെ സ്വാധീനിക്കാറുണ്ട്. എന്നാൽ കുടുംബത്തിൽ നിന്നു പഠിക്കുന്ന ശീലങ്ങളാണു കുട്ടികളെ ജീവിതത്തിലുടനീളം സ്വാധീനിക്കുക. ആരോഗ്യകരമായ ജീവിതശൈലി, ഭക്ഷണശീലം ഇവ കഴിയുന്നതും നേരത്തെ തന്നെ കുട്ടികളെ ശീലിപ്പിക്കേണ്ടതു വളരെ പ്രധാനമാണ്. ചെറിയ പ്രായത്തിൽ ജീവിതത്തിന്റെ ഭാഗമാകുന്ന ആരോഗ്യകരമായ ശീലങ്ങൾ മുതിർന്ന വ്യക്തികളാകുമ്പോഴും അവർ പിന്തുടരും.
ജീവിതശൈലിയിൽ വേണ്ട അലംഭാവം
∙നേരത്തെ ഉറങ്ങാനും രാവിലെ നേരത്തെ ഉണരാനും കുട്ടികളെ ശീലിപ്പിക്കുക. കിടക്കുന്നതിന് രണ്ടു മണിക്കൂർ മുൻപ് ടിവി, മൊബൈൽ ഫോൺ തുടങ്ങിയ സ്ക്രീനുകളെല്ലാം ഒഴിവാക്കണം. ഉറങ്ങുന്നതിനു മുൻപ് ബെഡ് ടൈം സ്റ്റോറീസ് വായിച്ചു നൽകാം.
∙പ്രായത്തിനു യോജിച്ച വീട്ടു ജോലികളും ഉത്തരവാദിത്തങ്ങളും കുട്ടികളെ ഏൽപിക്കണം. കുടുംബമെന്നാൽ ഒരേ ടീമായാണു പ്രവർത്തിക്കേണ്ടതെന്നു കുട്ടികൾ പഠിക്കണം. ഉത്തരവാദിത്തങ്ങളും വീട്ടുജോലികളും പങ്കിടുന്നതിലൂടെ സഹകരണമനോഭാവം വളരെ പ്രധാനമാണെന്നും കുട്ടികൾ തിരിച്ചറിയും.
∙മുതിർന്നവർക്കു മാത്രമല്ല കുട്ടികൾക്കും സമ്മർദമുണ്ടാകാം. സമ്മർദം ജീവിതത്തിന്റെ ഭാഗമാണെന്നും സമ്മർദമുണ്ടാകുന്ന സാഹചര്യങ്ങൾ അതിജീവിക്കാൻ കഴിയുമെന്നും കുട്ടികൾ പഠിക്കണം. ധ്യാനം, യോഗ എന്നിവ കുടുംബമൊന്നിച്ചു ശീലിക്കുക. എന്തു കാര്യവും അമ്മയോടും അച്ഛനോടും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കു നൽകണം. അവർ എന്തു പറയുമ്പോഴും ക്ഷമയോടെ കേൾക്കുക. സംയമനത്തോടെ തെറ്റുകൾ ചൂണ്ടിക്കാട്ടാം. എന്തു സംഭവിച്ചാലും തന്റെ കുടുംബം തനിക്കൊപ്പമുണ്ടാകുമെന്നു കുട്ടികൾ തിരിച്ചറിയണം. ഇതു സമ്മർദത്തെ അതിജീവിക്കാൻ കുട്ടികളെ സഹായിക്കും.
∙വ്യായാമത്തിനു സമയം കണ്ടെത്തണം. ക്രിക്കറ്റ്, ഫുട്ബോൾ, സൈക്ലിങ് ഇങ്ങനെ ഇഷ്ടമുള്ള കായിക ഇനം പരിശീലിക്കാം. കുടുംബാംഗങ്ങളെല്ലാവരും ചേർന്ന് ഏതെങ്കിലും കായിക ഇനം പരിശീലിക്കുന്നതു രസകരമായ നിമിഷങ്ങളാകും സമ്മാനിക്കുക.
വേണം ആരോഗ്യകരമായ ഭക്ഷണശീലം
∙കുടുംബാംഗങ്ങൾ എല്ലാവരും ആരോഗ്യകരമായ ഭക്ഷണശൈലി പിന്തുടരാൻ ശ്രദ്ധിക്കണം. നല്ല ഭക്ഷണശീലം വളർത്തുന്നവരിൽ മുതിർന്നവരാണു മാതൃകയാകേണ്ടതെന്നു മറക്കേണ്ട. മുതിർന്നവർ ജങ്ക് ഫൂഡ് പതിവാക്കുകയും കുട്ടികളോട് ആരോഗ്യകരമായ ഭക്ഷണം കഴിക്കണമെന്നു പറയുകയും ചെയ്യുന്നതു തെറ്റായ പ്രവണതയാണ്. അനാരോഗ്യകരമായ ഭക്ഷണം സമ്മാനിക്കുന്നതും നല്ലതല്ല. ആരോഗ്യകരമായ ഭക്ഷണം എന്തെല്ലാം ഗുണങ്ങളാണു ശരീരത്തിനു സമ്മാനിക്കുന്നതെന്നു പറഞ്ഞു മനസ്സിലാക്കാനാണു ശ്രമിക്കേണ്ടത്.
∙എപ്പോഴും വീട്ടിൽ ആരോഗ്യകരമായ ഭക്ഷണം കരുതാം. മധുരപലഹാരങ്ങൾക്കും ബേക്കറി പലഹാരങ്ങൾക്കും പകരം പഴങ്ങൾ സൂക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണം. ഇളംകാരറ്റ് പോലെയുള്ള പച്ചക്കറികളും പഴങ്ങളുമെല്ലാം ഫ്രിജിൽ സൂക്ഷിക്കാം.
∙കൊഴുപ്പ് നീക്കിയ തൈര്, പാൽ, ചീസ് എന്നിവ കുട്ടികളുടെ ഭക്ഷണത്തിലുൾപ്പെടുത്താം. സംസ്കരിക്കപ്പെടാത്ത ചീസ് ഉപയോഗിക്കുന്നതാണു നല്ലത്. ഇവ ചേർത്ത വിഭവങ്ങൾ കുട്ടികൾക്കു നൽകാം. സംസ്കരിച്ച ചീസിൽ അടങ്ങിയ പല ഘടകങ്ങളും അനാരോഗ്യകരമാണ്.
∙കുടുംബാംഗങ്ങളെല്ലാവരും ചേർന്നു ഭക്ഷണം പാകം ചെയ്യുക. പുതിയ പാചകക്കുറിപ്പുകൾ ഒരുമിച്ചു പരീക്ഷിക്കുന്നതും നല്ലതാണ്.
∙പതിവായി ഒരു നേരമെങ്കിലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുക. അടിക്കടി പുറത്തു നിന്നു ഭക്ഷണം കഴിക്കുന്നതു കുറയ്ക്കുക. ചെലവ് കൂടുമെന്നു മാത്രമല്ല അനാരോഗ്യകരവുമാണ് അത്തരം ഭക്ഷണശീലം.
∙സമീകൃതമായ ഭക്ഷണം പതിവാക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.
വളരട്ടെ ആരോഗ്യകരമായ ബന്ധങ്ങൾ
∙അമ്മയും അച്ഛനും തമ്മിലുള്ള ബന്ധം കുട്ടികളെയും സ്വാധീനിക്കാമെന്നോർക്കുക. ദമ്പതികൾ പരസ്പരം പോസിറ്റീവായ കാഴ്ചപ്പാട് പുലർത്താൻ ശ്രമിക്കണം. പതിവായി ഒരുമിച്ചു സമയം ചെലവഴിക്കുന്നതു ബന്ധത്തിന്റെ ഇഴയടുപ്പം വർധിക്കും. പരസ്പരം നല്ല വാക്കുകൾ പറയാൻ സമയം കണ്ടെത്തുക.
∙കുടുംബമൊന്നിച്ചു ഗുണപരമായ സമയം ഒന്നിച്ചു ചെലവഴിക്കാൻ സമയം കണ്ടെത്തണം. ഈ നേരത്തു മൊബൈലും മറ്റു ഗാഡ്ജറ്റ്സും മാറ്റി വയ്ക്കാം. ഒന്നിച്ചിരുന്നു സംസാരിക്കാനും ഏതെങ്കിലും ആക്ടിവിറ്റി ചെയ്യാനും ഈ സമയം പ്രയോജനപ്പെടുത്തുക. ഫാമിലി റിച്വൽ എന്ന പേരിൽ കുട്ടികളിൽ മൂല്യബോധവും വ്യക്തിത്വവും മെച്ചപ്പെടുത്താൻ ഉപകരിക്കുന്ന ആക്ടിവിറ്റികൾ ചെയ്യാം. ദിവസവും കുറച്ചു സമയം മാറ്റി വയ്ക്കുന്നതു കൂടാതെ ആഴ്ചയിലൊരിക്കലും മാസത്തിലൊരിക്കലും കുടുംബമൊന്നിച്ച് ഏതെങ്കിലും തരത്തിലുള്ള ആക്ടിവിറ്റിയിലേർപ്പെടാം. പ്രകൃതിയിൽ സമയം ചെലവഴിക്കുക. ഒരുമിച്ചു നടക്കാൻ പോകാം. യാത്രകൾക്കായി സമയം കണ്ടെത്തുക.
∙കുടുംബമൊന്നിച്ചു പിന്തുടരേണ്ട ലക്ഷ്യങ്ങൾ തീരുമാനിക്കുക. ഓരോരുത്തർക്കും വ്യക്തിപരമായ ലക്ഷ്യവും വേണം. അവ നിറവേറ്റാൻ പരസ്പരം തുണയാകാം.
∙ബന്ധങ്ങളിൽ ബഹുമാനം പുലർത്താൻ മറക്കരുത്. കുടുംബാംഗങ്ങളിൽ ഓരോരുത്തരുടെയും വ്യക്തിത്വം വ്യത്യസ്തമാകാം. കുറവുകളോടെ അവരെ അംഗീകരിക്കാൻ പഠിക്കുക. പരസ്പരം സ്നേഹവും കരുതലുമേകാം. ആവശ്യമുള്ള ഘട്ടങ്ങളിൽ പിന്തുണയേകുക. ബന്ധങ്ങളിൽ അതിർവരമ്പുകൾ നിശ്ചയിക്കാനും മടിക്കേണ്ട. ഓരോ കുടുംബാംഗവും വ്യക്തിയെന്ന നിലയിൽ സ്വാതന്ത്ര്യം അർഹിക്കുന്നുവെന്നു തിരിച്ചറിയുക.
∙കുടുംബത്തിനു പുറത്തും നല്ല ബന്ധങ്ങൾ സൃഷ്ടിക്കാൻ കുട്ടികളെ സഹായിക്കുക. ഇതു സമ്മർദത്തെ നിയന്ത്രിക്കാൻ പ്രയോജനകരമാണ്.
∙ആശയവിനിമയം വളരെ പ്രധാനമാണ്. ആരോഗ്യകരമായ ആശയവിനിമയം മുതിർന്നവരിൽ നിന്നാണു കുട്ടികൾ പഠിക്കേണ്ടത്. ആരോഗ്യകരമായ രീതിയിൽ തുറന്നു സംസാരിക്കുക. കുടുംബാംഗങ്ങൾ തുറന്നു സംസാരിക്കുമ്പോൾ ക്ഷമയോടെ കേൾക്കുകയും വേണം. ആവശ്യമായ സാഹചര്യങ്ങളിൽ വിദഗ്ധ സഹായം തേടാൻ മറക്കേണ്ട.
∙പോസിറ്റീവ് പേരന്റിങ് ശൈലി പിന്തുടരുന്നതാണ് ഉത്തമം. അടി, ശിക്ഷ ഇതെല്ലാം ഒഴിവാക്കി അതിർവരമ്പുകളും കുടുംബത്തിലെ നിയമങ്ങളും പാലിക്കാൻ കുട്ടികളെ പഠിപ്പിക്കണം. സ്വന്തമായി തീരുമാനങ്ങളെടുക്കാനും ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും അവരെ പിന്തുണയ്ക്കുക. ഏതു പ്രതിസന്ധിയും ആത്മവിശ്വാസത്തോടെ തരണം ചെയ്യാൻ അവർക്കു കരുത്തേകാം.