കുഞ്ഞുങ്ങൾക്ക് പൊതുവേ ഏറ്റവും ഇഷ്ടമുള്ള രുചി എന്നു പറയുന്നത് മധുരമാണ്. പലഹാരങ്ങളും ഐസ്ക്രീമും എത്ര ലഭിച്ചാലും അവർ യാതൊരു മടുപ്പുമില്ലാതെ കഴിച്ചു കൊള്ളും. ഇനി അതൊന്നുമില്ലെങ്കിലും പഞ്ചസാര ഭരണി കണ്ടാൽ ഇഷ്ടം പോലെ വെറുതെ വാരി കഴിച്ചോളും. എന്നാൽ, ഇതൊന്നും അത്ര നല്ല ശീലമല്ലെന്ന് മാതാപിതാക്കൾക്ക് അറിയാം.

കുഞ്ഞുങ്ങൾക്ക് പൊതുവേ ഏറ്റവും ഇഷ്ടമുള്ള രുചി എന്നു പറയുന്നത് മധുരമാണ്. പലഹാരങ്ങളും ഐസ്ക്രീമും എത്ര ലഭിച്ചാലും അവർ യാതൊരു മടുപ്പുമില്ലാതെ കഴിച്ചു കൊള്ളും. ഇനി അതൊന്നുമില്ലെങ്കിലും പഞ്ചസാര ഭരണി കണ്ടാൽ ഇഷ്ടം പോലെ വെറുതെ വാരി കഴിച്ചോളും. എന്നാൽ, ഇതൊന്നും അത്ര നല്ല ശീലമല്ലെന്ന് മാതാപിതാക്കൾക്ക് അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങൾക്ക് പൊതുവേ ഏറ്റവും ഇഷ്ടമുള്ള രുചി എന്നു പറയുന്നത് മധുരമാണ്. പലഹാരങ്ങളും ഐസ്ക്രീമും എത്ര ലഭിച്ചാലും അവർ യാതൊരു മടുപ്പുമില്ലാതെ കഴിച്ചു കൊള്ളും. ഇനി അതൊന്നുമില്ലെങ്കിലും പഞ്ചസാര ഭരണി കണ്ടാൽ ഇഷ്ടം പോലെ വെറുതെ വാരി കഴിച്ചോളും. എന്നാൽ, ഇതൊന്നും അത്ര നല്ല ശീലമല്ലെന്ന് മാതാപിതാക്കൾക്ക് അറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഞ്ഞുങ്ങൾക്ക് പൊതുവേ ഏറ്റവും ഇഷ്ടമുള്ള രുചി എന്നു പറയുന്നത് മധുരമാണ്. പലഹാരങ്ങളും ഐസ്ക്രീമും എത്ര ലഭിച്ചാലും അവർ യാതൊരു മടുപ്പുമില്ലാതെ കഴിച്ചു കൊള്ളും. ഇനി അതൊന്നുമില്ലെങ്കിലും പഞ്ചസാര ഭരണി കണ്ടാൽ ഇഷ്ടം പോലെ വെറുതെ വാരി കഴിച്ചോളും. എന്നാൽ, ഇതൊന്നും അത്ര നല്ല ശീലമല്ലെന്ന് മാതാപിതാക്കൾക്ക് അറിയാം. പക്ഷേ, കുഞ്ഞുങ്ങളുടെ ഈ പഞ്ചസാര കൊതി എങ്ങനെ നിയന്ത്രിക്കും. 

Representative image. Photo Credits: Tetyana Kaganska/ Shutterstock.com

കുട്ടികളിൽ പഞ്ചസാര ഉപയോഗത്തിന് തടയിടണം
മധുരം കുട്ടികൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന രുചികളിൽ ഒന്നാണ്. മധുരമുള്ള എന്ത് കിട്ടിയാലും അത് കഴിക്കാൻ അവർക്ക് യാതൊരു മടിയുമുണ്ടാകില്ല. എന്നാൽ, മധുരമുള്ള വസ്തുക്കൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് ഒരു വസ്തുത. പ്രത്യേകിച്ച് വളരുന്ന പ്രായത്തിലുള്ള കുട്ടികൾ അമിതമായി മധുരം കഴിക്കുന്നുണ്ടെങ്കിൽ അതിന് തടയിടേണ്ടത് വളരെ അത്യാവശ്യമാണ്. ഈ പ്രായത്തിൽ വളരാൻ ആവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണമാണ് കുട്ടികൾക്ക് നൽകേണ്ടത്. എന്നാൽ, കുട്ടികൾ അമിതമായി മധുരം കഴിക്കുന്നത് തടയാൻ  പലപ്പോഴും മാതാപിതാക്കൾക്ക് കഴിയാറില്ല. അതിന് ഇതാ ചില വഴികളുണ്ട്. ഒന്ന് പരീക്ഷിച്ച് നോക്കാം.

ADVERTISEMENT

ആരോഗ്യകരമായ ഭക്ഷണശീലം മാതാപിതാക്കൾ ശീലിക്കുക
കുട്ടികൾക്ക് മാതാപിതാക്കളാണ് എല്ലാ കാര്യത്തിലും ആദ്യ മാതൃകകൾ. അവർ എന്താണോ ചെയ്യുന്നത് അതുതന്നെ അനുകരിക്കാനാണ് കുട്ടികളും ശ്രമിക്കുക. ഇക്കാരണം കൊണ്ടുതന്നെ ആരോഗ്യകരമായ ഒരു ഭക്ഷണശീലം ആദ്യം തന്നെ മാതാപിതാക്കൾ ഉണ്ടാക്കിയെടുക്കണം. മാതാപിതാക്കൾ പഞ്ചസാര ഉപയോഗിക്കുന്നത് കുറയ്ക്കുമ്പോൾ കുഞ്ഞുങ്ങളും അത് പിന്തുടരും. കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്പോൾ പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുക. ഇത് കുട്ടിയിൽ ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കാൻ സഹായിക്കും.

ലേബലുകൾ വായിച്ച് ഭക്ഷണം തിരഞ്ഞെടുക്കുക
ഭക്ഷണസാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ലേബലുകൾ കൃത്യമായി വായിക്കുക. ലേബലുകളിൽ മിക്കപ്പോഴും 'ആഡഡ് ഷുഗർ' എന്നതിന് താഴെ ഹൈ ഫ്രക്ടോസ് കോൺ സിറപ്പ്, തേൻ, മേപൽ സിറപ്പ് എന്നീ പരാമർശങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കുക. മധുരമില്ലാത്ത ഭക്ഷണ വസ്തുക്കൾ വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കുക.

Representative image. Photo Credits: Yuliya D'yakova/ Shutterstock.com
ADVERTISEMENT

മധുരമുള്ള പാനീയങ്ങൾ നിയന്ത്രിക്കുക
മധുരപാനീയങ്ങളായ സോഡ, ജ്യൂസ്, സോഫ്റ്റ് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുക. കാരണം, ഇവയിലെല്ലാം അമിതമായി പഞ്ചസാരയുടെ അളവ് ഉണ്ടായിരിക്കും. ഇതിന് പകരമായി വെള്ളം, പാൽ, വെള്ളത്തിൽ ലയിപ്പിച്ച പഴച്ചാറുകൾ, കരിക്കിൻ വെള്ളം, മോര് എന്നിവ കുടിക്കാനായി ഉപയോഗിക്കാവുന്നതാണ്. 

Representative image. Photo Credits: Inspiration GP/ Shutterstock.com

ആരോഗ്യകരമായിരിക്കണം ലഘുഭക്ഷണങ്ങൾ
കുട്ടികൾക്ക് മിക്കപ്പോഴും സ്കുളുകളിലേക്ക് പോകുമ്പോൾ ലഞ്ച് ബോക്സിന് ഒപ്പം ഒരു സ്നാക്സ് ബോക്സ് കൂടി കൊടുത്തു വിടേണ്ടതായി വരും. ഈ സ്നാക്സ് ബോക്സ് എപ്പോഴും ആരോഗ്യകരമായിരിക്കണം. ബിസ്ക്കറ്റ് പോലെയുള്ള മധുരപലഹാരങ്ങൾക്ക് പകരം പഴങ്ങളും ഡ്രൈ ഫ്രൂട്സുകളും നട്സുകളും നൽകാവുന്നതാണ്. നിലക്കടല, പിസ്ത, ബദാം, ഈന്തപ്പഴം എന്നിവയൊക്കെ ഉൾപ്പെടുത്താവുന്നതാണ്. ഓട്സും മറ്റും ഉപയോഗിച്ച് വീട്ടിൽ ഉണ്ടാക്കുന്ന എനർജി ബോളുകളും കുട്ടികൾക്ക് സ്നാക്സ് ആയി കൊടുത്തു വിടാവുന്നതാണ്.

ADVERTISEMENT

അതിരുകൾ നിശ്ചയിക്കുക
മധുരപലഹാരങ്ങൾ കഴിക്കുന്നതിന് കൃത്യമായ നിയന്ത്രണം ഏർപ്പെടുത്തുക. എന്തെങ്കിലും ആഘോഷവേളകളിലോ, ആഴ്ചയിൽ ഒരിക്കൽ മാത്രമോ മധുരപലഹാരങ്ങൾ കഴിക്കാം എന്നത് ശീലമാക്കുക. പഠിക്കുന്നതിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുന്നതിനോ മധുരപലഹാരങ്ങൾ പാരിതോഷികമായി നൽകുന്നത് നിർത്തുക. കുട്ടികളെ ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് നയിക്കുന്നതിൽ മാതാപിതാക്കൾക്കും വലിയ പങ്കുണ്ട്.

അമിതമായാൽ വിഷമാണെന്ന് കുട്ടികളെ പഠിപ്പിക്കുക
അമിതമായി മധുരവും മധുരപലഹാരങ്ങളും കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് കുട്ടികളെ പഠിപ്പിക്കുക. മധുരമുള്ള ലഘുഭക്ഷണങ്ങൾക്ക് പകരം എന്ത് കഴിക്കാം എന്നതിന് ബദലുകൾ കണ്ടെത്താൻ കുട്ടികളെ പഠിപ്പിക്കുക. സ്കൂൾ കഴിഞ്ഞ് വരുമ്പോൾ പലഹാരങ്ങൾക്ക് പകരം പഴങ്ങൾ കഴിക്കാൻ ശീലിപ്പിക്കുക. അല്ലെങ്കിൽ വീട്ടിൽ ഉണ്ടാക്കുന്ന സ്നാക്കുകൾ നൽകാവുന്നതാണ്.

Photo Credit: im a photographer and an artist/ Istockphoto

ഐസ്ക്രീമിന് പകരം തൈര് കഴിക്കാൻ കുട്ടികളെ ശീലിപ്പിക്കാം. തേൻ ഉപയോഗിച്ച് ആരോഗ്യകരമായ മധുരപലഹാരങ്ങൾ വീട്ടിൽ ഉണ്ടാക്കാം. പഞ്ചസാര ഉൾപ്പെട്ട പലഹാരങ്ങൾ, ബേക്കറി സാധനങ്ങൾ എന്നിവ വീട്ടിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക. നല്ല ആരോഗ്യകരമായ ഭക്ഷണശീലങ്ങളുമായി നമ്മുടെ കുട്ടികൾ വളരട്ടെ..

English Summary:

Raising Healthy Eaters: Expert Guide to Limiting Sugar and Building Good Habits