കുട്ടികളുടെ വളർച്ചയിൽ നിർണായകമായ ഒന്നാണ് നല്ല പഠന ശീലങ്ങൾ വളർത്തിയെടുക്കുക എന്നത്. അടിയുറച്ചു മുന്നോട്ട് പോയാൽ മാത്രമേ ആഗ്രഹിക്കുന്ന രീതിയിൽ ചിട്ടയായും ഉറച്ച ചിന്തകളോടും കൂടി വളരാൻ കഴിയൂ. എന്നാൽ പലപ്പോഴും മാതാപിതാക്കൾക്ക് തെറ്റുപറ്റുന്ന ഒരു കാര്യം കുട്ടികളിൽ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ വളർച്ചയിൽ നിർണായകമായ ഒന്നാണ് നല്ല പഠന ശീലങ്ങൾ വളർത്തിയെടുക്കുക എന്നത്. അടിയുറച്ചു മുന്നോട്ട് പോയാൽ മാത്രമേ ആഗ്രഹിക്കുന്ന രീതിയിൽ ചിട്ടയായും ഉറച്ച ചിന്തകളോടും കൂടി വളരാൻ കഴിയൂ. എന്നാൽ പലപ്പോഴും മാതാപിതാക്കൾക്ക് തെറ്റുപറ്റുന്ന ഒരു കാര്യം കുട്ടികളിൽ അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും അടിച്ചേൽപ്പിക്കുന്നു എന്നതാണ്. ഓരോ കുട്ടിയും മറ്റൊരാളിൽ നിന്നും കഴിവിലും ചിന്തയിലും വ്യത്യസ്തമായിരിക്കും. അത് മനസിലാക്കി വേണം ഓരോ കുട്ടികളെയും സമീപിക്കുവാൻ. 

നല്ല വിദ്യാഭ്യാസം മക്കൾക്ക് ലഭിക്കണം എന്ന ആഗ്രഹത്തോട് കൂടി ഏറ്റവും മികച്ച സ്‌കൂളിൽ അവരെ ചേർക്കുന്നത് കൊണ്ട് മാത്രമായില്ല. വിദ്യാഭ്യാസ കാലഘട്ടത്തെ നേരിടുന്നതിൽ അവരെ എങ്ങനെ സജ്ജരാക്കുന്നു എന്നതാണ് പരമപ്രധാനം. അക്കാദമിക് വിഷയങ്ങളിൽ കുട്ടിക്ക് താല്പര്യം ജനിപ്പിക്കും വിധം വേണം കുട്ടിയെ ഓരോ പുതിയ വിഷയങ്ങളുമായി പരിചയപ്പെടുത്തുവാൻ. എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകുന്നത് കൊണ്ട് മാത്രം കാര്യമില്ല, കൃത്യമായ ഫോളോ അപ്പ് ആവശ്യമാണ്.

Representative Image. Photo Credit: Stock Image Factory / Shutterstock.com
ADVERTISEMENT

കൃത്യമായ  ഇടവേളകൾ നൽകുക
പഠനം ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ നിർണായകമായ കാര്യമാണെന്ന് കരുതി, അതുമാത്രമാണ് ജീവിതം എന്ന ധാരണ വേണ്ട. പഠനത്തിനപ്പുറം കൃയാത്മകമായ കാര്യങ്ങൾ പറയാനും ചിന്തിക്കാനും പ്രവർത്തിക്കാനും കുട്ടികൾക്ക് അവസരം ലഭിക്കണം. കേവലം പുസ്തകപ്പുഴുക്കൾ മാത്രമായി മാറുന്ന അവസ്ഥ ഉണ്ടാക്കരുത്. പഠനത്തിൽ ഫോക്കസ് നിലനിർത്തുന്നതിനും വിരസത ഒഴിവാക്കുന്നതിനും ഇടവേളകൾ അത്യാവശ്യമാണ്. പഠന സെഷനുകളിൽ വിശ്രമിക്കാനും ആരോഗ്യകരമായ കാര്യങ്ങൾ ചിന്തിക്കാനും പ്രവർത്തിക്കാനും കുട്ടിയെ പ്രോത്സാഹിപ്പിക്കുക. 

Representative Image. Photo Credit : Muralinath / iStockPhoto.com

ആരോഗ്യകരമായ ശീലങ്ങൾ 
പഠനത്തിൽ ഒരു കുട്ടി മികവ് കാണിക്കണമെങ്കിൽ ശരിയായ ചിന്തയും അനുബന്ധ പ്രവർത്തിയും അനിവാര്യമാണ്. ഇതിനായി കുട്ടിക്ക് വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടെന്നും പോഷകസമൃദ്ധമായ ഭക്ഷണം കുട്ടി കഴിക്കുന്നുവെന്നും പതിവായി വ്യായാമം ചെയ്യുന്നുണ്ടെന്നും ഉറപ്പാക്കുക. ശാരീരിക ആരോഗ്യം ബുദ്ധിപരമായ പ്രവർത്തനത്തെയും അക്കാദമിക് പ്രകടനത്തെയും നേരിട്ട് ബാധിക്കുന്നുവെന്ന തിരിച്ചറിവ് മാതാപിതാക്കൾക്ക് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്.

ADVERTISEMENT

പഠന പുരോഗതി വിലയിരുത്തുക 
കുട്ടിയുടെ അക്കാദമിക് പുരോഗതിയുടെ ട്രാക്ക് കൃത്യമായി സൂക്ഷിക്കുകയും ആവശ്യാനുസരണം പഠന ശീലങ്ങൾ ക്രമീകരിക്കുകയും ചെയ്യണം. പഠനത്തിൽ പിന്നോക്കമാണെങ്കിൽ അനിവാര്യമായ അനന്തര നടപടികൾ സ്വീകരിക്കണം. പഠനം മെച്ചപ്പെടുത്തുന്നതിനായുള്ള ട്യൂഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ കുട്ടിയുടെ ആവശ്യാനുസരണം  ചെയ്യണം. പഠന രീതികൾ, സമയക്രമം എന്നിവ കുട്ടിയുടെ സൗകര്യം മുൻനിർത്തി ചിട്ടപ്പെടുത്തണം. 

Representative image. Photo Credits: Phynart Studio/ istock.com

ആവശ്യമെങ്കിൽ  പിന്തുണ തേടുക
ശാരീരികമോ മാനസികമോ ആയ ഏതെങ്കിലും പ്രശ്നങ്ങൾ പഠനത്തിൽ കുട്ടി നേരിടുന്നുണ്ടെങ്കിൽ പരിഹാരം കാണുക. അധ്യാപകർ, ഡോക്ടർമാർ എന്നിവരിൽ നിന്നും ആവശ്യമെങ്കിൽ അഭിപ്രായങ്ങൾ എടുക്കുക. താരതമ്യങ്ങൾ ഒഴിവാക്കി കുട്ടിയുടെ മുകളിലുള്ള സമ്മർദം കുറയ്ക്കുക. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT