കുട്ടികളെ വളർത്തുകയെന്നാൽ അത് വലിയൊരു യജ്ഞാനമാണെന്ന് തന്നെ പറയാം. ഒന്നോ രണ്ടോ വർഷങ്ങള്‍ കൊണ്ട് ആ ഉത്തരവാദിത്വങ്ങൾ തീരില്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ മാതാപിതാക്കൾക്കും അവർ കുട്ടികൾക്കായി ഒരുക്കി നൽകുന്ന സാഹചര്യങ്ങൾക്കും വലിയ പങ്കാണുള്ളത്. പലപ്പോഴും ശാരീരികമായ ആരോഗ്യം മുൻനിർത്തി

കുട്ടികളെ വളർത്തുകയെന്നാൽ അത് വലിയൊരു യജ്ഞാനമാണെന്ന് തന്നെ പറയാം. ഒന്നോ രണ്ടോ വർഷങ്ങള്‍ കൊണ്ട് ആ ഉത്തരവാദിത്വങ്ങൾ തീരില്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ മാതാപിതാക്കൾക്കും അവർ കുട്ടികൾക്കായി ഒരുക്കി നൽകുന്ന സാഹചര്യങ്ങൾക്കും വലിയ പങ്കാണുള്ളത്. പലപ്പോഴും ശാരീരികമായ ആരോഗ്യം മുൻനിർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളെ വളർത്തുകയെന്നാൽ അത് വലിയൊരു യജ്ഞാനമാണെന്ന് തന്നെ പറയാം. ഒന്നോ രണ്ടോ വർഷങ്ങള്‍ കൊണ്ട് ആ ഉത്തരവാദിത്വങ്ങൾ തീരില്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ മാതാപിതാക്കൾക്കും അവർ കുട്ടികൾക്കായി ഒരുക്കി നൽകുന്ന സാഹചര്യങ്ങൾക്കും വലിയ പങ്കാണുള്ളത്. പലപ്പോഴും ശാരീരികമായ ആരോഗ്യം മുൻനിർത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളെ വളർത്തുകയെന്നാൽ അത് വലിയൊരു യജ്ഞാനമാണെന്ന് തന്നെ പറയാം. ഒന്നോ രണ്ടോ വർഷങ്ങള്‍ കൊണ്ട് ആ ഉത്തരവാദിത്വങ്ങൾ തീരില്ല. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ മാതാപിതാക്കൾക്കും അവർ കുട്ടികൾക്കായി ഒരുക്കി നൽകുന്ന സാഹചര്യങ്ങൾക്കും വലിയ പങ്കാണുള്ളത്. പലപ്പോഴും ശാരീരികമായ ആരോഗ്യം മുൻനിർത്തി നല്ല ഭക്ഷണം , മരുന്ന് എന്നിവയെല്ലാം കുട്ടികൾക്ക് ലഭ്യമാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, പലപ്പോഴും മനസികാരോഗ്യത്തിന്റെ കാര്യം മറന്നു പോകുന്നു.

Representative image. Photo Credits: George Rudy/ Shutterstock.com

നല്ല തെളിഞ്ഞ ചിന്തയോടെ ഒരു കുട്ടി വളരണമെങ്കിൽ അതിനുള്ള സാഹചര്യം അനിവാര്യമാണ്. പോസിറ്റിവായി കുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കി നൽകാൻ മാതാപിതാക്കൾക്ക് കഴിയണം. എന്നാൽ പലപ്പോഴും തമാശയായും ഗൗരവമല്ലെന്ന ധാരണയിലും മാതാപിതാക്കൾ ചെയ്യുന്ന ചില തെറ്റുകൾ, ദീർഘകാലാടിസ്ഥാനനത്തിൽ കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം. കുട്ടികളിൽ ട്രസ്റ്റ് ഇഷ്യു, ആങ്സൈറ്റി, ഡിപ്രഷൻ തുടങ്ങിയ അവസ്ഥകളുണ്ടാക്കാൻ ഇത്തരം പെരുമാറ്റം ഇടയാക്കും.  മാതാപിതാക്കൾ മനഃപൂർവമല്ലാത്ത കുഞ്ഞുങ്ങളുടെ മാനസികാരോഗ്യം തകർക്കാനായി ചെയ്യുന്ന ആ തെറ്റുകൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.

ADVERTISEMENT

∙പങ്കാളിയെ കുറിച്ച് മോശമായി സംസാരിക്കുക
മാതാപിതാക്കൾ പരസ്പരം വഴക്കുണ്ടാക്കുന്നതും അവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതും സ്വാഭാവികമാണ്. എന്നാൽ കുട്ടികളെ ഈ പ്രശ്നങ്ങൾക്ക് ഇടയിലേക്ക് വലിച്ചിഴക്കരുത്. അവരെ സംബന്ധിച്ചിടത്തോളം അച്ഛനും അമ്മയ്ക്കും തുല്യസ്ഥാനമാണുള്ളത്. അച്ഛനമ്മമാർ പരസ്പരം കുറ്റം പറയുമ്പോഴും പഴി ചാരുമ്പോഴും അത് കുട്ടികളുടെ മനസിനെ സമ്മർദ്ദത്തിലാക്കുന്നു. “നിന്റെ അച്ഛൻ ഒരിക്കലും എന്നെ സ്നേഹിക്കുന്നില്ല, ഒരു കാര്യവുമില്ല അദ്ദേഹത്തോട് സംസാരിച്ചിട്ട്'' എന്നെല്ലാമുള്ള പ്രയോഗങ്ങൾ നിങ്ങൾ മറന്നാലും കുട്ടികളുടെ മനസ്സിൽ അടിവരയിട്ടു കിടക്കും. ''നിന്റെ അമ്മ ഭയങ്കര സെൽഫിഷ് ആണ്, നീ അമ്മയെ പോലെ ആകരുത് ''തുടങ്ങിയ പ്രയോഗങ്ങൾ കുട്ടികളിൽ വലിയ രീതിയിലുള്ള ട്രസ്റ്റ് ഇഷ്യു ഉണ്ടാക്കും. മാതാപിതാക്കളെപ്പറ്റി കുട്ടികളിൽ നെഗറ്റീവായ കാഴ്ചപ്പാട് ഉണ്ടാക്കാൻ മാത്രമേ ഇത് സഹായിക്കൂ. 

Representative image. Photo Credits: Studio Romantic/ Shutterstock.com

∙ ഇടനിലക്കാരായി കുട്ടികൾ വേണ്ട
മാതാപിതാക്കൾ തമ്മിൽ അഭിപ്രായ വ്യത്യസ്തങ്ങളും വഴക്കുകളും ഉണ്ടാകുമ്പോൾ , പരസ്പരം സംസാരിക്കാൻ വിമുഖത കാണിച്ചു കൊണ്ട് കാര്യങ്ങൾ പരസ്പരം ആശയവിനിമയം ചെയ്യുന്നതിനായി കുട്ടികളെ ഇടനിലക്കാരായി മാറ്റുന്ന മാതാപിതാക്കൾ ധാരാളമാണ്.അച്ഛനോട് നീ ചോദിക്ക്, അമ്മയോട് പോയി പറ... തുടങ്ങിയ രീതിയിൽ കുട്ടികളെ പല കാര്യങ്ങളും ചട്ടം കെട്ടി ഇടനിലക്കാരാക്കി മാറ്റുന്നത് കുട്ടികളുടെ മനസിലുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. മാതാപിതാക്കളുടെ വഴക്ക് കണ്ട് കുട്ടികളിൽ അമിതമായ ഉത്കണ്ഠ, ആശങ്ക എന്നിവ രൂപപ്പെടുന്നു. ഇത്തരം അവസ്ഥകളിൽ നിന്നും കുട്ടികളെ ഒഴിവാക്കുന്നതാണ് ഉത്തമം.

ADVERTISEMENT

∙ കുട്ടികൾ നിങ്ങളുടെ ചരന്മാരല്ല 
അച്ഛനമ്മമാർ തമ്മിൽ പിണങ്ങി ഇരിക്കുമ്പോൾ പരസ്പരം ചെയ്തികൾ നിരീക്ഷിക്കുന്നതിനായി കുട്ടികളെ ഉപയോഗിക്കുന്ന മാതാപിതാക്കളുണ്ട്. അച്ഛന്റെ ഫോണിൽ എന്താണെന്നു നോക്ക്, 'അമ്മ ആരെയാ വിളിക്കുന്നത് എന്ന് നോക്ക്, തുടങ്ങിയ രീതിയിലുള്ള ചട്ടം കെട്ടലുകൾ കുട്ടികളുടെ നിഷ്കളങ്കതയെ  ഇല്ലാതാക്കുന്നവയാണ്. കുട്ടികളുടെ തലച്ചോറിൽ അച്ഛനമ്മാരെക്കുറിച്ചുള്ള വികലമായ സങ്കൽപ്പങ്ങൾ ഉടലെടുക്കാൻ ഇത് സഹായിക്കും.

∙ കുട്ടികളെ രഹസ്യങ്ങൾ ഏൽപ്പിക്കുന്നത് 
അച്ഛൻ അറിയാതെ അല്ലെങ്കിൽ അമ്മയറിയാതെ ഒരു  രഹസ്യം  സൂക്ഷിക്കാൻ കുട്ടികളോട്  പറയുന്നത് വലിയ തെറ്റാണ്. ഇത് കുട്ടികളുണ്ടാക്കുന്ന കുറ്റബോധം വളരെ വലുതാണ്. മാത്രമല്ല, കുട്ടികളെ കാര്യങ്ങൾ ഒളിപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്. ഇത്തരത്തിൽ ശീലിപ്പിക്കപ്പെടുന്ന കുട്ടികൾ അവരിൽ നിന്നുണ്ടാകുന്ന തെറ്റുകളും വീഴ്ചകളും ഒളിപ്പിക്കാനുള്ള സന്നദ്ധത കാണിക്കും.

English Summary:

Are You Accidentally Ruining Your Child's Mental Health? These Mistakes Are More Common Than You Think.