പിടിവാശിയല്പം കൂടുതലാണോ? കുട്ടിക്കുറുമ്പുകള്‍ മാറ്റിയെടുക്കാന്‍ കുറുക്കുവഴികളുണ്ട്
നിങ്ങളുടെ കുട്ടിക്ക് പിടിവാശി അല്‍പം കൂടുതലാണെന്നു തോന്നിയിട്ടുണ്ടോ? എത്ര പറഞ്ഞാലും അനുസരിക്കാത്ത, ഒരു തരത്തിലും നിങ്ങളുടെ നിയന്ത്രണത്തിന് വഴങ്ങാത്ത കുറുമ്പിയാണ്/ കുറുമ്പനാണ് നിങ്ങളുടെ കുട്ടിയെന്ന സങ്കടമുണ്ടോ? കുട്ടിയെ ഒന്ന് മര്യാദക്കാരനാക്കാന്‍ എന്ത് ചെയ്യും എന്ന ആശങ്കയുണ്ടോ? എങ്കിലിനി അത്തരം
നിങ്ങളുടെ കുട്ടിക്ക് പിടിവാശി അല്‍പം കൂടുതലാണെന്നു തോന്നിയിട്ടുണ്ടോ? എത്ര പറഞ്ഞാലും അനുസരിക്കാത്ത, ഒരു തരത്തിലും നിങ്ങളുടെ നിയന്ത്രണത്തിന് വഴങ്ങാത്ത കുറുമ്പിയാണ്/ കുറുമ്പനാണ് നിങ്ങളുടെ കുട്ടിയെന്ന സങ്കടമുണ്ടോ? കുട്ടിയെ ഒന്ന് മര്യാദക്കാരനാക്കാന്‍ എന്ത് ചെയ്യും എന്ന ആശങ്കയുണ്ടോ? എങ്കിലിനി അത്തരം
നിങ്ങളുടെ കുട്ടിക്ക് പിടിവാശി അല്‍പം കൂടുതലാണെന്നു തോന്നിയിട്ടുണ്ടോ? എത്ര പറഞ്ഞാലും അനുസരിക്കാത്ത, ഒരു തരത്തിലും നിങ്ങളുടെ നിയന്ത്രണത്തിന് വഴങ്ങാത്ത കുറുമ്പിയാണ്/ കുറുമ്പനാണ് നിങ്ങളുടെ കുട്ടിയെന്ന സങ്കടമുണ്ടോ? കുട്ടിയെ ഒന്ന് മര്യാദക്കാരനാക്കാന്‍ എന്ത് ചെയ്യും എന്ന ആശങ്കയുണ്ടോ? എങ്കിലിനി അത്തരം
നിങ്ങളുടെ കുട്ടിക്ക് പിടിവാശി അല്‍പം കൂടുതലാണെന്നു തോന്നിയിട്ടുണ്ടോ? എത്ര പറഞ്ഞാലും അനുസരിക്കാത്ത, ഒരു തരത്തിലും നിങ്ങളുടെ നിയന്ത്രണത്തിന് വഴങ്ങാത്ത കുറുമ്പിയാണ്/ കുറുമ്പനാണ് നിങ്ങളുടെ കുട്ടിയെന്ന സങ്കടമുണ്ടോ? കുട്ടിയെ ഒന്ന് മര്യാദക്കാരനാക്കാന്‍ എന്ത് ചെയ്യും എന്ന ആശങ്കയുണ്ടോ? എങ്കിലിനി അത്തരം സങ്കടങ്ങളോടു ഗുഡ്‌ബൈ പറയാം. അത്രയധികം ബുദ്ധിമുട്ടില്ലാത്ത ചില ടിപ്പുകളിലൂടെ കുട്ടികളെ കുറച്ചുകൂടി മിടുക്കരാക്കാനുള്ള ചില കാര്യങ്ങള്‍ പരിചയപ്പെടാം.
കുട്ടിക്കുറുമ്പുകളെ മനസിലാക്കാം
ചെറിയ കുട്ടികളില്‍ കാണുന്ന കുറുമ്പും പിടിവാശിയുമെല്ലാം പലപ്പോഴും അവരുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെ തികച്ചും സാധാരണ സംഭവങ്ങളാണെന്നും അതവരുടെ വൈജ്ഞാനികവും മാനസികവുമായ വളര്‍ച്ചയുടെ പ്രകടനമാണെന്നും ബിര്‍ച്ച് എസ്. എച്ചും ലാഡ് ജിയും ചേര്‍ന്ന് നടത്തിയ പഠനങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ കുട്ടികളിലെ ഇത്തരം പ്രവണതകളെ ഭയക്കാതെ അവരുടെ ശാഠ്യത്തെയും കുറുമ്പുകളെയുമെല്ലാം ഫലപ്രദമായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്.
1. ശീലങ്ങള്‍ സ്വഭാവമാകുന്ന മാജിക് പരിചയിക്കാം
എല്ലാ കാര്യങ്ങളിലും കൃത്യമായ ശീലങ്ങള്‍ പരിശീലിപ്പിക്കുന്നത് കുട്ടികളിലെ അനുസരണക്കേടും കുറുമ്പുകളും നിയന്ത്രിക്കുന്നതിനു സഹായിക്കും. ഉറങ്ങുന്നതിനും ആഹാരം കഴിക്കുന്നതിനും കളിക്കുന്നതിനും പഠിക്കുന്നതിനും എല്ലാം കൃത്യമായ ടൈം ടേബിള്‍ ഉണ്ടാക്കി നോക്കുക. ദിവസവും വൈകുന്നേരം അഞ്ചു മണി മുതല്‍ അഞ്ചര വരെയാണ് കളിക്കാനുള്ള സമയം എന്നു ശീലിപ്പിച്ചു കഴിഞ്ഞാല്‍, കുട്ടികള്‍ ആ സമയം പാലിക്കുകയും അതുവഴി മാതാപിതാക്കളുടെ അനാവശ്യമായ ഇടപെടലുകള്‍ ഒഴിവാക്കുകയും ചെയ്യാം.
2. അഭിനന്ദിക്കാന്‍ മറക്കരുത്
കുട്ടികള്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കുന്നത് അത്തരം കാര്യങ്ങള്‍ ആവര്‍ത്തിച്ചു ചെയ്യുന്നതിന് അവര്‍ക്കു പ്രോത്സാഹനമാകും. മാതാപിതാക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കുമ്പോള്‍ കുട്ടികളെ അഭിനന്ദിക്കുന്നതും അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ക്ക് ഇടയ്‌ക്കൊക്കെ ചില സമ്മാനങ്ങള്‍ നല്കുന്നതുമെല്ലാം (സമ്മാനങ്ങള്‍ നല്‍കുന്നത് ശീലമാക്കരുത്) കുട്ടികള്‍ക്കു പ്രചോദനമാകും. മാതാപിതാക്കള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ സന്തോഷത്തോടെ അനുസരിക്കുന്നതിനു അതവരെ സഹായിക്കും.
3. ചോയ്സുകളുടെ എണ്ണം നിജപ്പെടുത്താം
ഏതെങ്കിലും കാര്യങ്ങളില്‍ തെരെഞ്ഞെടുപ്പ് നടത്തേണ്ടി വരുമ്പോള്‍ കുട്ടികള്‍ക്ക് പരിമിതമായ ചോയ്സുകള്‍ മാത്രം നല്‍കണമെന്നാണ് ഡോണ്‍ ഡിങ്കമയരുടെ 'റേയ്സിംഗ് എ റെസ്‌പോണ്‍സിബിള്‍ ചൈല്‍ഡ്' എന്ന പുസ്തകത്തില്‍ പറയുന്നത്. നിരവധി ചോയ്സുകളില്‍ നിന്നും ഒന്നു തിരഞ്ഞെടുക്കുന്നതിന് പകരം ചോയ്സുകളുടെ എണ്ണം നിയന്ത്രിക്കുന്നത് മാതാപിതാക്കള്‍ക്ക് കുട്ടികളില്‍ കൂടുതല്‍ നിയന്ത്രണം നല്‍കുന്നു. നിയന്ത്രിതമായ സംവിധാനത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടവ തിരഞ്ഞെടുക്കാനും തങ്ങളുടെ സ്വാതന്ത്രത്തെ ഉപയോഗപ്പെടുത്താനും കുട്ടികള്‍ക്കു സാധിക്കുന്നു. ഉദാഹരണത്തിന്, രണ്ടു വസ്ത്രങ്ങളില്‍ നിന്നു ഒന്ന് തിരഞ്ഞെടുക്കാന്‍ അനുവദിക്കുന്നത് കുട്ടികളിലെ സ്വാതന്ത്രബോധത്തെ വളര്‍ത്തുകയും ഒപ്പം അനുസരണത്തിന്റെ ചരട് രക്ഷിതാക്കള്‍ക്ക് നല്‍കുകയും ചെയ്യും.
5. തെറ്റുകള്‍ക്ക് ശിക്ഷയാവാം
കുട്ടികളുടെ വലിയ കുറുമ്പുകള്‍ക്കു ചെറിയ ചില ശിക്ഷകളൊക്കെയാവാം. എന്നാല്‍ അവരുടെ പ്രായത്തിനനുസരിച്ചു വ്യക്തമായ, സ്ഥിരമായ ഒരു ശിക്ഷണ രീതി പിന്തുടരാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. അനുസരണക്കേടിന്റെയും പിടിവാശിയുടേയുമെല്ലാം അനന്തര ഫലങ്ങള്‍ എന്തായിരിക്കുമെന്ന് വ്യക്തമായി മനസിലാക്കുന്ന കുട്ടികള്‍ അത്തരം പ്രവണതകളില്‍ നിന്നും അകലം പാലിക്കാന്‍ ശ്രദ്ധിക്കും. ശിക്ഷണങ്ങള്‍ നല്‍കുമ്പോള്‍ ആക്രോശത്തിന്റെയും ദണ്ഡനങ്ങളുടെയും രീതികള്‍ക്ക് പകരം ആരോഗ്യകരമായ പോസിറ്റീവ് സമീപനമാണ് ഉപയോഗിക്കുന്നതെന്ന് മാതാപിതാക്കള്‍ ഉറപ്പുവരുത്തണം.