കുട്ടികളെ നോക്കാന്‍ സമയമില്ല, ജോലി ഉപേക്ഷിക്കാനും കഴിയില്ല; ആകെ കുഴപ്പത്തിലാണോ?
പ്രഫഷണല്‍ കരിയറും രക്ഷാകര്‍തൃത്വ ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടു പോകുന്നത് ഇന്നത്തെ രക്ഷിതാക്കളെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. നിലവിലെ സാമൂഹിക ചുറ്റുപാടില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകുന്നതിനു മാതാപിതാക്കള്‍ ജോലിക്കേ പോയേ തീരൂ. അതേസമയം ജോലിക്കു പോകുമ്പോള്‍ കുട്ടികളുടെ കാര്യം
പ്രഫഷണല്‍ കരിയറും രക്ഷാകര്‍തൃത്വ ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടു പോകുന്നത് ഇന്നത്തെ രക്ഷിതാക്കളെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. നിലവിലെ സാമൂഹിക ചുറ്റുപാടില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകുന്നതിനു മാതാപിതാക്കള്‍ ജോലിക്കേ പോയേ തീരൂ. അതേസമയം ജോലിക്കു പോകുമ്പോള്‍ കുട്ടികളുടെ കാര്യം
പ്രഫഷണല്‍ കരിയറും രക്ഷാകര്‍തൃത്വ ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടു പോകുന്നത് ഇന്നത്തെ രക്ഷിതാക്കളെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. നിലവിലെ സാമൂഹിക ചുറ്റുപാടില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകുന്നതിനു മാതാപിതാക്കള്‍ ജോലിക്കേ പോയേ തീരൂ. അതേസമയം ജോലിക്കു പോകുമ്പോള്‍ കുട്ടികളുടെ കാര്യം
പ്രഫഷണല്‍ കരിയറും രക്ഷാകര്‍തൃത്വ ഉത്തരവാദിത്തങ്ങളും ഒരുപോലെ കൊണ്ടു പോകുന്നത് ഇന്നത്തെ രക്ഷിതാക്കളെ സംബന്ധിച്ച് വെല്ലുവിളി തന്നെയാണ്. നിലവിലെ സാമൂഹിക ചുറ്റുപാടില്‍ സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാകുന്നതിനു മാതാപിതാക്കള്‍ ജോലിക്കേ പോയേ തീരൂ. അതേസമയം ജോലിക്കു പോകുമ്പോള്‍ കുട്ടികളുടെ കാര്യം അവതാളത്തിലാകുമോയെന്ന ഭയം നല്‍കുന്ന ടെന്‍ഷന്‍ ചെറുതുമല്ല. രക്ഷിതാക്കള്‍ കടന്നു പോകുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങളും അവയ്ക്ക് ഉപകാരപ്രദമാകുന്ന പരിഹാരങ്ങളും പരിശോധിച്ചുനോക്കാം.
1. പരിമിതമായ സമയം
ദൈര്‍ഘ്യമേറിയ ജോലി സമയം, ജോലി സ്ഥലത്തേക്കും തിരിച്ചുമുള്ള യാത്രസമയം, ജോലിയുമായി ബന്ധപ്പെട്ട പ്രൊഫഷണല്‍ പ്രതിബദ്ധതകള്‍ എന്നിവ പലപ്പോഴും മാതാപിതാക്കള്‍ക്ക് കുട്ടികളുമായി ഇടപഴകുന്നതിനുള്ള സമയത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കുന്നു. മാതാപിതാക്കളെ സംബന്ധിച്ച് ഇതു വലിയൊരു വെല്ലുവിളിയാണ്.
2. കുറ്റബോധവും ഉത്കണ്ഠയും
പല മാതാപിതാക്കളും തങ്ങളുടെ രക്ഷാകര്‍തൃ ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട് പലവിധത്തില്‍ കുറ്റബോധം അനുഭവിക്കുന്നുണ്ട്. തങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം കുട്ടികള്‍ ശാരീരികവും മാനസികവുമായ പ്രസന്ധികള്‍ അനുഭവിക്കേണ്ടി വരുമോ എന്നവര്‍ ആശങ്കപ്പെടുന്നു. കുടുംബത്തിലും സമൂഹത്തിലും ഇക്കാര്യവുമായി ബന്ധപ്പെട്ടുണ്ടാകുന്ന കുറ്റപ്പെടുത്തലുകള്‍ രക്ഷിതാക്കളില്‍ പ്രത്യേകിച്ച്, അമ്മമാരില്‍ അനാവശ്യമായ കുറ്റബോധത്തിന് കാരണമാകുന്നു.
3. മറ്റുള്ളവരിലുള്ള അമിത ആശ്രയം
ഡേകെയര്‍ യൂണിറ്റുകള്‍, കുട്ടിയെ നോക്കാനുള്ള ആള്‍ തുടങ്ങിയ സംവിധാനങ്ങള്‍ രക്ഷിതാക്കള്‍ ജോലിക്ക് പോകുന്ന കുടുംബങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതായി മാറിയിരിക്കുന്നു. ഈ സേവനങ്ങള്‍ അത്യാവശ്യമാണെങ്കിലും കുഞ്ഞുങ്ങളെ പരിചരിക്കാന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് പല രക്ഷിതാക്കള്‍ക്കും ആശങ്കയുള്ള കാര്യവുമാണ്. കുട്ടിയെ അവര്‍ നന്നായി നോക്കുമോ എന്നും കുട്ടികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളുണ്ടാകുമോ എന്നുമെല്ലാം രക്ഷിതാക്കള്‍ ഭയക്കുന്നു.
∙എങ്ങനെ ബാലന്‍സ് കണ്ടെത്താം?
1. ക്വാണ്ടിറ്റിയല്ല ക്വാളിറ്റിയാണ് പ്രധാനം
കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിച്ചില്ലെങ്കിലും ചെലവഴിക്കുന്ന സമയം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നതിന് രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. കുടുംബാംഗങ്ങള്‍ പരസ്പരം സംസാരിക്കുന്നതിന് ഒരു നിശ്ചിത സമയം മാറ്റി വെക്കുന്നതിനും ആ സമയങ്ങളില്‍ ഫോണും മറ്റു ഓഫീസ് തിരക്കുകളും മാറ്റിവെച്ച് കുട്ടികളുടെ കൂടെയിരിക്കാനും അവരെ കേള്‍ക്കാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
2. ഹൈബ്രിഡ്, റിമോട്ട് വര്‍ക്ക് മോഡലുകള്‍ പ്രയോജനപ്പെടുത്താം
ആധുനിക കാലഘട്ടത്തില്‍ ഹൈബ്രിഡ്, റിമോട്ട് വര്‍ക്ക് മോഡലുകളുടെ ശരിയായ ഉപയോഗത്തിലൂടെ കരിയറും രക്ഷാകര്‍തൃത്വവും മികച്ച രീതിയില്‍ സമന്വയിപ്പിക്കുന്നതിന് മാതാപിതാക്കള്‍ക്ക് സാധിക്കും. എംപ്ലോയറുടെ സഹായത്തോടെ സാധ്യമായ സാഹചര്യങ്ങളില്‍ ഇത്തരം മോഡലുകള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ യാത്രയ്ക്കും മറ്റുമെടുക്കുന്ന സമയം ലാഭിക്കാനും ആ സമയം കുട്ടികളോടൊപ്പം ചെലവഴിക്കാനും രക്ഷിതാക്കള്‍ക്ക് സാധിക്കും.
3. ഉത്തരവാദിത്തങ്ങള്‍ പങ്ക് വെക്കാം
രക്ഷാകര്‍തൃ ഉത്തരവാദിത്തങ്ങള്‍ പങ്കിടുന്നത് പങ്കാളികള്‍ക്കിടയില്‍ വലിയ ഫലം ചെയ്യും. കുട്ടികളോടുള്ള ഉത്തരവാദിത്വം അച്ഛനും അമ്മയും പരസ്പരം ഷെയര്‍ ചെയ്യുന്നത് അവര്‍ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുകയും കുട്ടികള്‍ക്ക് മെച്ചപ്പെട്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്‍ (2020) നടത്തിയ ഗവേഷണം വ്യക്തമാക്കുന്നു. സ്‌ക്കൂളിലേക്ക് പോകുന്നതിന് കുട്ടികളെ ഒരുക്കുന്നത്, ഭക്ഷണം തയ്യാറാക്കുന്നത്, എന്നിങ്ങനെയുള്ള ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കുന്നത് പങ്കാളികള്‍ക്കിടയിലെ സഹകരണം വര്‍ധിപ്പിക്കുകയും കുട്ടികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നതിന് സഹായിക്കുകയും ചെയ്യും. കുടുംബജീവിതത്തില്‍ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നത് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അത്യാവശ്യമാണെന്ന കാര്യവും മറക്കരുത്.