പരീക്ഷാ പേടി അലട്ടുന്നത് കുട്ടികളെ മാത്രമാണോ? സമ്മര്‍ദ്ദം കുറയ്ക്കാന്‍ പോംവഴികളുണ്ട്
കുട്ടികളുടെ പരീക്ഷാക്കാലം അടുത്ത് വരികയാണ്. പരീക്ഷകള്‍ കുട്ടികള്‍ക്കു മാത്രമല്ല രക്ഷിതാക്കള്‍ക്കും സമ്മര്‍ദ്ദം നിറഞ്ഞ സമയമാണ്. എന്നാല്‍ ബുദ്ധിപരമായ ചില പൊടിക്കൈകള്‍ പരീക്ഷിക്കുന്നതിലൂടെ പരീക്ഷാപ്പേടിയും ടെന്‍ഷനുമൊക്കെ നിയന്ത്രണത്തിലാക്കാം. പരീക്ഷകള്‍ കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനുള്ള
കുട്ടികളുടെ പരീക്ഷാക്കാലം അടുത്ത് വരികയാണ്. പരീക്ഷകള്‍ കുട്ടികള്‍ക്കു മാത്രമല്ല രക്ഷിതാക്കള്‍ക്കും സമ്മര്‍ദ്ദം നിറഞ്ഞ സമയമാണ്. എന്നാല്‍ ബുദ്ധിപരമായ ചില പൊടിക്കൈകള്‍ പരീക്ഷിക്കുന്നതിലൂടെ പരീക്ഷാപ്പേടിയും ടെന്‍ഷനുമൊക്കെ നിയന്ത്രണത്തിലാക്കാം. പരീക്ഷകള്‍ കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനുള്ള
കുട്ടികളുടെ പരീക്ഷാക്കാലം അടുത്ത് വരികയാണ്. പരീക്ഷകള്‍ കുട്ടികള്‍ക്കു മാത്രമല്ല രക്ഷിതാക്കള്‍ക്കും സമ്മര്‍ദ്ദം നിറഞ്ഞ സമയമാണ്. എന്നാല്‍ ബുദ്ധിപരമായ ചില പൊടിക്കൈകള്‍ പരീക്ഷിക്കുന്നതിലൂടെ പരീക്ഷാപ്പേടിയും ടെന്‍ഷനുമൊക്കെ നിയന്ത്രണത്തിലാക്കാം. പരീക്ഷകള്‍ കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനുള്ള
കുട്ടികളുടെ പരീക്ഷാക്കാലം അടുത്ത് വരികയാണ്. പരീക്ഷകള്‍ കുട്ടികള്‍ക്കു മാത്രമല്ല രക്ഷിതാക്കള്‍ക്കും സമ്മര്‍ദ്ദം നിറഞ്ഞ സമയമാണ്. എന്നാല്‍ ബുദ്ധിപരമായ ചില പൊടിക്കൈകള്‍ പരീക്ഷിക്കുന്നതിലൂടെ പരീക്ഷാപ്പേടിയും ടെന്‍ഷനുമൊക്കെ നിയന്ത്രണത്തിലാക്കാം. പരീക്ഷകള്‍ കുട്ടികളുടെ പഠന നിലവാരം വിലയിരുത്തുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമായാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ പരീക്ഷകളെ അതിന്റെ പ്രാധാന്യം അറിഞ്ഞു കൊണ്ട് നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണ്. പരീക്ഷാ കാലയളവില്‍ കുട്ടികളെ സഹായിക്കുന്നതിന് രക്ഷിതാക്കള്‍ക്ക് സ്വീകരിക്കാവുന്ന ചില പ്രായോഗിക കാര്യങ്ങള്‍ നോക്കാം..
1. പരീക്ഷയുടെ സിലബസ് മനസ്സിലാക്കുക
പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നതിനുള്ള എളുപ്പ വഴി പരീക്ഷകള്‍ക്ക് വേണ്ടി കൃത്യമായ തയ്യാറെടുപ്പുകള്‍ നടത്തി, ആസൂത്രണം ചെയ്തത് ബുദ്ധിപരമായി നടപ്പിലാക്കുകയാണ്. അതിന്റെ ആദ്യപടി പരീക്ഷയുടെ സിലബസ് മനസ്സിലാക്കുക എന്നത് തന്നെയാണ്. ഇത് പരീക്ഷയില്‍ തങ്ങള്‍ അഭിമുഖീകരിക്കേണ്ട ചോദ്യങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ കുട്ടികള്‍ക്ക് നല്‍കുന്നു. സിലബസിനെ പറ്റി ഒരു ധാരണയുമില്ലാതെ വലിച്ചു വാരി വല്ലതുമൊക്കെ പഠിക്കുന്ന കുട്ടികള്‍ക്ക് പലപ്പോഴും ആ സിലബസ്സില്‍ നിന്നും ലഭിക്കേണ്ട ശരിയായ അറിവ് ലഭിക്കാന്‍ സാധ്യതയില്ല. സിലബസിനെക്കുറിച്ചുള്ള അറിവ് കുട്ടികള്‍ക്ക് പഠിക്കുന്ന വിഷയത്തെ കുറിച്ചുള്ള ഏകദേശ ധാരണ നല്‍കുന്നു.
2. ടൈം ടേബിള്‍ തയ്യാറാക്കാം
ഓരോ വിഷയത്തിന്റെയും പൂര്‍ണമായ പഠനത്തിന് സമയം ലഭിക്കത്തക്ക വിധത്തില്‍ ഒരു ടൈം ടേബിള്‍ ഉണ്ടാക്കുകയാണ് അടുത്ത പടി. കൂടുതല്‍ സമയമെടുത്ത് പഠിക്കേണ്ട വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം ടൈം ടേബിളില്‍ ഉറപ്പ് വരുത്തണം. അതേസമയം പഠനസമയത്തിനിടയില്‍ കൃത്യമായ ഇടവേളകളും വിശ്രമ വേളകളും ഉള്‍പ്പെടുത്തുന്നതില്‍ ഒരു വീഴ്ചയും അരുത്. ചിട്ടയായ പഠനം കുട്ടികളുടെ ബുദ്ധി വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല, പരീക്ഷയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം ഒരു പരിധി വരെ കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
3. ഫലപ്രദമായ ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കുക
കാര്യക്ഷമമായ പഠനത്തിന് ഏകാഗ്രതയെ സഹായിക്കുന്ന ശാന്തമായ ഒരു പഠന അന്തരീക്ഷം അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ പഠനസ്ഥലം വൃത്തിയോടെ, അടുക്കും ചിട്ടയോടെ ഒരുക്കിയിട്ടുണ്ടെന്നും അവിടെ നല്ല വായു സഞ്ചാരവും പ്രകാശവുമുണ്ടെന്നും ഉറപ്പാക്കണം. ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സൈക്കോളജിയില്‍ നിന്നുള്ള ഒരു പഠനത്തില്‍, നന്നായി പഠിക്കുന്നതിന് പാരിസ്ഥിതിക ഘടകങ്ങള്‍ വലിയ പങ്ക് വഹിക്കുന്നെണ്ടെന്ന് വ്യക്തമാക്കുന്നു.
3. റിവിഷന്‍ ചെയ്യുന്നതിന് കുട്ടികളെ പ്രേരിപ്പിക്കുക
പല കുട്ടികളും പരീക്ഷ കഴിഞ്ഞതിനു ശേഷം പഠിച്ച കാര്യങ്ങള്‍ മുഴുവന്‍ എഴുതാന്‍ പറ്റിയില്ല, മറന്നു പോയി എന്ന് സങ്കടം പറയാറുണ്ട്. മറവിയുടെ പ്രധാന കാരണങ്ങളിലൊന്ന് ആവര്‍ത്തിച്ചുള്ള പഠനമില്ലാത്തതാണ്. പഠിച്ച കാര്യങ്ങള്‍ മനസ്സില്‍ ഉറപ്പിക്കാന്‍ ആവര്‍ത്തിച്ചുള്ള പഠനം കുട്ടികളെ സഹായിക്കും. അതിനാല്‍ കുട്ടികള്‍ പരീക്ഷയ്ക്ക് വേണ്ടി പഠിക്കുന്നുണ്ടെന്ന് മാത്രമല്ല, അവര്‍ ആവശ്യമായ റിവിഷന്‍ നടത്തുണ്ടെന്നുകൂടി രക്ഷിതാക്കള്‍ ഉറപ്പാക്കണം.
4. ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് മുന്‍ഗണന
പരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് മാനസിക സമ്മര്‍ദ്ദത്തിന് സാധ്യത കൂടുതലായതിനാല്‍ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് രക്ഷിതാക്കള്‍ കൂടുതല്‍ മുന്‍ഗണന നല്‍കണം. കുട്ടിയുടെ ശാരീരിക ആരോഗ്യം അവരുടെ ഓര്‍മശക്തിയെയും ഏകാഗ്രതയെയും സാരമായി ബാധിക്കുന്നു. അതിനാല്‍ ഈ സമയങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ പോഷകസമൃദ്ധമായ ഭക്ഷണം നല്‍കുന്നതും ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും പ്രാധാന്യമര്‍ഹിക്കുന്നു. പരീക്ഷാ സമയത്ത് കുട്ടികള്‍ക്ക് ടെന്‍ഷന്‍ കൂടുതലായിരിക്കും. അതിനാല്‍ അവര്‍ക്ക് വൈകാരികമായ പിന്തുണ ഉറപ്പ് നല്‍കുവാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം.