കുട്ടികള്‍ പറയുന്നു: മാതാപിതാക്കളുടെ ഫോണ്‍ ഉപയോഗത്തിലും നിയന്ത്രണം വേണം
പലപ്പോഴും കുട്ടികളുടെ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെ പറ്റി വ്യാകുലപ്പെടുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ തിരിച്ച് മാതാപിതാക്കളുടെ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെ പറ്റി കുട്ടികള്‍ക്കും പരാതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിവോ ഇന്ത്യ നടത്തിയ ഒരു സര്‍വേ. പത്തില്‍ എട്ട് കുട്ടികളും തങ്ങളുടെ

പലപ്പോഴും കുട്ടികളുടെ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗത്തെ പറ്റി വ്യാകുലപ്പെടുന്നവരാണ് മാതാപിതാക്കള്‍. എന്നാല്‍ തിരിച്ച് മാതാപിതാക്കളുടെ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗത്തെ പറ്റി കുട്ടികള്‍ക്കും പരാതിയുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിവോ ഇന്ത്യ നടത്തിയ ഒരു സര്‍വേ. പത്തില്‍ എട്ട് കുട്ടികളും തങ്ങളുടെ മാതാപിതാക്കളുടെ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്ന് കരുതുന്നതായി സര്‍വേ പറയുന്നു.
തങ്ങളും മാതാപിതാക്കളുമായുള്ള ബന്ധത്തില്‍ വഴക്കിന് കാരണമാകുന്നത് മാതാപിതാക്കളുടെ അമിതമായ സ്‌മാര്‍ട്ട് ഫോണ്‍ ഉപയോഗമാണെന്ന് 69 ശതമാനം കുട്ടികളും സര്‍വേയില്‍ അഭിപ്രായപ്പെട്ടു. സ്‌മാര്‍ട്ട് ഫോണിന്റെ അമിത ഉപയോഗം മൂലം തങ്ങള്‍ക്ക് അര്‍ത്ഥപൂര്‍ണ്ണമായ ആശയവിനിമയം കുട്ടികളുമായി നടത്താന്‍ കഴിയുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 86 ശതമാനം മാതാപിതാക്കളും സമ്മതിക്കുന്നുണ്ട്.
സര്‍വേയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഒരു 'സ്വിച്ച് ഓഫ്' ക്യാംപയിനും വിവോ ഇന്ത്യ തുടക്കം കുറിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങളിലെ ഇഴയടുപ്പത്തിനും സ്‌നേഹത്തിനും സാങ്കേതിക വിദ്യയും ഫോണും തടസ്സമാകരുതെന്ന തിരിച്ചറിവാണ് തങ്ങളെ ഈ ക്യാംപയിന്‍ ആരംഭിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വിവോ ഇന്ത്യ കോര്‍പ്പറേറ്റ് സ്‌ട്രാറ്റെജി മേധാവി ഗീതജ് ചന്നാന പറയുന്നു.
ഹൃദയസ്‌പര്‍ശിയായ ഒരു ബോധവത്‌ക്കരണ വിഡിയോയും ഇതിനോട് അനുബന്ധിച്ച് വിവോ ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. ഒരമ്മയും അച്ഛനും കുട്ടിയും തീന്‍ മേശയില്‍ നടത്തുന്ന സംഭാഷണമാണ് വിഡിയോയില്‍ കാണിക്കുന്നത്. കഴിക്കുന്നതിന്റെ ഇടയിലും ഒരു കൈ കൊണ്ട് ഫോണ്‍ ഉപയോഗിക്കുന്ന അച്ഛന്‍. ഇതിനിടെ സ്‌കൂളിലെ ഫാന്‍സി ഡ്രസ് മത്സരത്തിന് ഏത് വേഷമാണ് കെട്ടാന്‍ പോകുന്നതെന്ന് അമ്മ മകനോട് ചോദിക്കുന്നു. താന്‍ ഒരു ഫോണായിട്ടാണ് വേഷം കെട്ടാന്‍ പോകുന്നതെന്ന് കുട്ടി മറുപടി നല്‍കുന്നു. അതെന്താ ഫോണ്‍, നിനക്ക് ബഹിരാകാശ ശാസ്‌ത്രജ്ഞനോ, സിംഹമോ ഒക്കെയായി വേഷം കെട്ടിക്കൂടെയെന്ന് മാതാപിതാക്കള്‍ ചോദിക്കുന്നു. അച്ഛന് ഏറ്റവും ഇഷ്ടം ഫോണ്‍ ആയതിനാലാണ് ആ വേഷം ഫാന്‍സി ഡ്രസിന് കെട്ടാന്‍ ആഗ്രഹിക്കുന്നതെന്ന കുട്ടിയുടെ മറുപടി ഇരുവരെയും സ്‌തബ്‌ധരാക്കുന്നു. ഉടനെ ഫോണ്‍ ഓഫ് ചെയ്‌ത് വച്ച് തനിക്ക് ഏറ്റവും ഇഷ്ടം മകന്റെ ചിരിയാണെന്ന് പറഞ്ഞ് ആ കുടുംബം സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതാണ് വിഡിയോയുടെ ചുരുക്കം.
ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ അതിശക്തമായ ശേഷിയുള്ള സ്‌മാര്‍ട്ട് ഫോണുകള്‍ പലപ്പോഴും കുടുംബങ്ങള്‍ക്കുള്ളില്‍ ബന്ധമില്ലായ്‌മയിലേക്ക് നയിക്കുന്നുണ്ടെന്ന് വിവോയ്‌ക്ക് വേണ്ടി പരസ്യചിത്രത്തിന് രൂപം നല്‍കിയ എഫ്‌സിബി ഇന്ത്യ സിഇഒ ആഷിമ മെഹ്‌റ ചൂണ്ടിക്കാട്ടി. സ്‌മാര്‍ട്ട് ഫോണ്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളില്‍ നിന്ന് ഇടയ്‌ക്കൊന്ന് അണ്‍പ്ലഗ് ചെയ്‌ത് യഥാര്‍ത്ഥ ലോകത്തിലെ ബന്ധങ്ങള്‍ക്കായി സമയം ചെലവഴിക്കാനുള്ള ആഹ്വാനമാണ് സ്വിച് ഓഫ് ക്യാംപയിനെന്നും ആഷിമ കൂട്ടിച്ചേര്‍ത്തു. ഒരു സ്‌മാര്‍ട്ട് ഫോണ്‍ കമ്പനി തന്നെ ഇത്തരത്തിലൊരു പ്രചാരണ പരിപാടിയുമായി മുന്നോട്ട് വന്നത് പലര്‍ക്കും അതിശയമുണ്ടാക്കുന്നുണ്ട്.