മക്കൾക്കൊപ്പം ഹോട്ടലിൽ പോക്ക് തലവേദനയാണോ? അവരെ മര്യാദക്കാരാക്കാൻ ഇതാ 5 വഴികൾ
ചെറിയ കുട്ടികൾക്കു ഭക്ഷണം കഴിക്കാൻ മടിയുണ്ടാകും. കുട്ടിയെക്കൊണ്ട് കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുന്നതിനായി മാതാപിതാക്കൾ സകല അടവുകളും പുറത്തെടുക്കേണ്ടി വരും. ഇതിനിടയിൽ ടേബിൾ മാനേഴ്സ് എങ്ങനെ പഠിപ്പിക്കും? കുറച്ചു മുതിരുമ്പോഴേക്കും ഡൈനിങ് ടേബിളിനു മുന്നിലിരുന്നു ഭക്ഷണം കഴിക്കണമെങ്കിൽ തീൻമേശ

ചെറിയ കുട്ടികൾക്കു ഭക്ഷണം കഴിക്കാൻ മടിയുണ്ടാകും. കുട്ടിയെക്കൊണ്ട് കുറച്ചെങ്കിലും ഭക്ഷണം കഴിപ്പിക്കുന്നതിനായി മാതാപിതാക്കൾ സകല അടവുകളും പുറത്തെടുക്കേണ്ടി വരും. ഇതിനിടയിൽ ടേബിൾ മാനേഴ്സ് എങ്ങനെ പഠിപ്പിക്കും? കുറച്ചു മുതിരുമ്പോഴേക്കും ഡൈനിങ് ടേബിളിനു മുന്നിലിരുന്നു ഭക്ഷണം കഴിക്കണമെങ്കിൽ തീൻമേശ മര്യാദകളെക്കുറിച്ചു കുട്ടികൾ മനസ്സിലാക്കേണ്ടതുണ്ട്. കുട്ടിക്കുറുമ്പുകളെ ടേബിൾ മാനേഴ്സ് പഠിപ്പിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.
ഗുണപരമാകണം ഭക്ഷണനേരം
∙കഴിയുന്നതും ഒരു നേരമെങ്കിലും കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ശ്രമിക്കുക. ഭക്ഷണനേരം ഗുണപരമായ സമയമായി പ്രയോജനപ്പെടുത്താം. കട്ടിയാഹാരം കൊടുത്തു തുടങ്ങുമ്പോൾ മുതൽ കുഞ്ഞുങ്ങളെ ഒരു ബേബി ചെയറിൽ കുടുംബാംഗങ്ങൾക്കൊപ്പമിരുത്താം. ക്രമേണ കുടുംബാംഗങ്ങൾ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നതു കുട്ടികളുടെ പ്രിയപ്പെട്ട നേരമായി മാറും.
∙കുഞ്ഞുങ്ങൾക്കു ക്ഷമ കുറവാണെന്നതു മുതിർന്നവർ മനസ്സിലാക്കണം. ഡൈനിങ് ടേബിളിനു മുന്നിൽ ആദ്യം കുറച്ചു സമയമിരുത്താം. ക്രമേണ ഈ സമയം കൂട്ടണം. ചില കുട്ടികൾ ഭക്ഷണമെറിയുകയും തീൻമേശയിൽ ഭക്ഷണം വീഴ്ത്തുകയും ചെയ്യും. ഇങ്ങനെ ചെയ്യരുതെന്നു ശാന്തമായി പറഞ്ഞു മനസ്സിലാക്കാൻ ശ്രദ്ധിക്കണം. കുഞ്ഞുപ്രായം മുതലേ ലളിതമായ ശീലങ്ങൾ പഠിപ്പിക്കാൻ ശ്രമിക്കാം. ഭക്ഷണം താഴെയിടുകയോ വലിച്ചെറിയുകയോ ചെയ്യരുതെന്നു പഠിപ്പിക്കുക. മറ്റുള്ളവരുടെ പ്ലേറ്റിൽ നിന്ന് അവരുടെ അനുവാദത്തോടെയല്ലാതെ ഭക്ഷണം എടുക്കുന്നതു നല്ല ശീലമല്ലെന്നും പറഞ്ഞു മനസ്സിലാക്കാം.
∙മുതിർന്ന കുടുംബാംഗങ്ങൾ തീൻമേശയിൽ പാലിക്കേണ്ട മര്യാദകളിൽ കുട്ടികൾക്കു മാതൃകയാവാൻ ശ്രദ്ധിക്കണം. കണ്ടുപഠിക്കുന്ന ഇത്തരം ശീലങ്ങൾ പിന്തുടരാൻ കുട്ടികൾ തയാറാകും.
∙ഭക്ഷണം കഴിക്കുന്ന നേരത്തു ടിവി, മൊബൈൽ തുടങ്ങിയ സ്ക്രീനുകൾ ഒഴിവാക്കണം. ഭക്ഷണം ആസ്വദിച്ചു കഴിക്കാനും കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനുമുള്ള നേരമാണെന്നു കുട്ടികൾ പഠിക്കട്ടെ.
∙ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കുമ്പോൾ കുറേനേരം കാത്തിരിക്കേണ്ടി വന്നേക്കാം. ഈ സമയം കുട്ടികൾ അസ്വസ്ഥത കാണിക്കാനിടയുണ്ട്. ചില ഹോട്ടലുകളിൽ പടം വരയ്ക്കാനോ കളർ ചെയ്യാനോ ഉള്ള പ്രിന്റൗട്ട്സ് നൽകാറുണ്ട്. ഇവ നൽകാത്ത ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുമ്പോൾ കുട്ടികളിലെ മടുപ്പൊഴിവാക്കാൻ ഡ്രോയിങ് ബുക്കും പെൻസിലും ക്രയോൺസും കയ്യിൽ കരുതാം. കുട്ടികൾ ഈ സമയം വരയിൽ മുഴുകും. ഭക്ഷണം കഴിക്കേണ്ട സമയമാകുമ്പോൾ അതെല്ലാം മാറ്റി വച്ചശേഷം കഴിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കാം.