പുതുവർഷം നിരവധി പുതിയ മാറ്റങ്ങളോടെയാണ് ഓരോ വർഷവും എത്തുന്നത്. ചിലർ പുതിയ മാറ്റങ്ങൾക്കായി പുതിയ തീരുമാനങ്ങൾ എടുക്കുന്നു. വളരെ പ്രതീക്ഷയോടെയാണ് ഓരോ പുതുവർഷത്തെയും നാം വരവേൽക്കുന്നത്. ഇത്തവണ പുതുവർഷം പിറന്നപ്പോൾ പുതിയൊരു തലമുറ കൂടിയാണ് പിറന്നത്. 2025 ജനുവരി ഒന്നു മുതൽ ജനിക്കുന്നവരെല്ലാം ജനറേഷൻ

പുതുവർഷം നിരവധി പുതിയ മാറ്റങ്ങളോടെയാണ് ഓരോ വർഷവും എത്തുന്നത്. ചിലർ പുതിയ മാറ്റങ്ങൾക്കായി പുതിയ തീരുമാനങ്ങൾ എടുക്കുന്നു. വളരെ പ്രതീക്ഷയോടെയാണ് ഓരോ പുതുവർഷത്തെയും നാം വരവേൽക്കുന്നത്. ഇത്തവണ പുതുവർഷം പിറന്നപ്പോൾ പുതിയൊരു തലമുറ കൂടിയാണ് പിറന്നത്. 2025 ജനുവരി ഒന്നു മുതൽ ജനിക്കുന്നവരെല്ലാം ജനറേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷം നിരവധി പുതിയ മാറ്റങ്ങളോടെയാണ് ഓരോ വർഷവും എത്തുന്നത്. ചിലർ പുതിയ മാറ്റങ്ങൾക്കായി പുതിയ തീരുമാനങ്ങൾ എടുക്കുന്നു. വളരെ പ്രതീക്ഷയോടെയാണ് ഓരോ പുതുവർഷത്തെയും നാം വരവേൽക്കുന്നത്. ഇത്തവണ പുതുവർഷം പിറന്നപ്പോൾ പുതിയൊരു തലമുറ കൂടിയാണ് പിറന്നത്. 2025 ജനുവരി ഒന്നു മുതൽ ജനിക്കുന്നവരെല്ലാം ജനറേഷൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതുവർഷം നിരവധി പുതിയ മാറ്റങ്ങളോടെയാണ് ഓരോ വർഷവും എത്തുന്നത്. ചിലർ പുതിയ മാറ്റങ്ങൾക്കായി പുതിയ തീരുമാനങ്ങൾ എടുക്കുന്നു. വളരെ പ്രതീക്ഷയോടെയാണ് ഓരോ പുതുവർഷത്തെയും നാം വരവേൽക്കുന്നത്. ഇത്തവണ പുതുവർഷം പിറന്നപ്പോൾ പുതിയൊരു തലമുറ കൂടിയാണ് പിറന്നത്. 2025 ജനുവരി ഒന്നു മുതൽ ജനിക്കുന്നവരെല്ലാം ജനറേഷൻ ബീറ്റയായിരിക്കും. ഇതിൽ തന്നെ ചിലർ 22 ആം നൂറ്റാണ്ടിന് സാക്ഷ്യം വഹിക്കുകയും ചെയ്തേക്കാം.  2025 നും 2039നും ഇടയിൽ ജനിക്കുന്നവരാണ് ജനറേഷൻ ബീറ്റയിൽ ഉൾപ്പെടുന്നത്. 2035 ആകുമ്പോഴേക്കും അവർ ആഗോളജനസംഖ്യയുടെ 16 ശതമാനം ആകുകയും ലോകത്തിന്റെ ഭാവിയായി മാറുകയും ചെയ്യും.

നിങ്ങൾ ഏത് ജനറേഷനാണ് ?
1928 മുതൽ 1945വരെ ഉള്ള കാലഘട്ടത്തിൽ ജനിച്ചവർ സൈലന്റ് ജനറേഷൻ അഥവാ നിശ്ശബ്ദ തലമുറയുടെ ഭാഗമായിരുന്നു. മഹാമാന്ദ്യത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും സമയത്തിലൂടെ കടന്നു പോയ ഇവർക്ക് ടെക്നോളജിയുമായി വലിയ ബന്ധമൊന്നും ഉണ്ടായിരുന്നില്ല. 

ADVERTISEMENT

1946 മുതൽ 1964 വരെയുള്ള കാലഘട്ടം ബേബി ബൂമേഴ്സിന്റേതാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള കാലത്താണ് ഇവർ ജനിച്ചത്. സാമ്പത്തിക കുതിച്ചു ചാട്ടമുണ്ടായ ആ കാലത്ത് വലിയ ജനസംഖ്യാ വർദ്ധനവാണ് ഉണ്ടായത്. ടിവിയുടെ ആവിർഭാവത്തിനും ചന്ദ്രനിൽ ഇറങ്ങിയതിനും കമ്പ്യൂട്ടർ യുഗത്തിന്റെ തുടക്കത്തിനും ഇവർ സാക്ഷിയായി. സാങ്കേതികവിദ്യകളുമായി പൊരുത്തപ്പെടാൻ ഇവർക്ക് കഴിഞ്ഞില്ല.

1965 മുതൽ 1980 വരെയുള്ള കാലഘട്ടത്തിൽ ജനിച്ചവർ ജനറേഷൻ എക്സ് എന്നാണ് അറിയപ്പെടുന്നത്. സാമൂഹിക മാനദണ്ഡങ്ങൾ മാറിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് ഇവർ വളർന്നത്. കമ്പ്യൂട്ടർ, വിഡിയോ ഗെയിം എന്നിവ അനുഭവിച്ച ആദ്യ തലമുറ. സ്വാതന്ത്ര്യം, കാര്യപ്രാപ്തി, തൊഴിൽ - ജീവിത സന്തുലിതാവസ്ഥ എന്നിവയ്ക്കാണ് ഈ തലമുറ പ്രാധാന്യം നൽകിയത്.

ADVERTISEMENT

1981 മുതൽ 1996 വരെയുള്ള കാലഘട്ടത്തിൽ ജനിച്ചവരാണ് മില്ലേനിയൽസ്. ജനറേഷൻ വൈ എന്നും ഇവർ അറിയപ്പെടുന്നു. ഇന്റർനെറ്റിന്റെയും സ്മാർട് ഫോണിന്റെയും സോഷ്യൽ മീഡിയയുടെയും വളർച്ചയുടെ കാലത്ത് വളർന്നവർ. ഉയർന്ന വിദ്യാഭ്യാസമുള്ളവർ. സാങ്കേതിക പരിജ്ഞാനമുള്ളവർ. അനുഭവങ്ങളെ വിലമതിക്കുന്ന തലമുറ. ആദർശവാദിയും സമൂഹത്തെക്കുറിച്ച് ബോധമുള്ളവരും.

1997 മുതൽ 2012 വരെ ജനിച്ച തലമുറ ജനറേഷൻ ഇസഡ് എന്നാണ് അറിയപ്പെടുന്നത്. ജെൻസീ എന്നും സെന്റെനിയൽസ് എന്നും വിളിക്കപ്പെടുന്നു. ഡിജിറ്റൽ ലോകത്ത് പൂർണമായും മുഴുകി വളർന്ന ആദ്യ തലമുറ. സാങ്കേതിക വിദ്യയെ ആശ്രയിക്കുന്നവരും സാമൂഹിക ബോധമുള്ളവരും. ആഗോളതലത്തിലാണ് ഇവരുടെ കാഴ്ചപ്പാട്. 

ADVERTISEMENT

2013 മുതൽ 2024 വരെയുള്ള സമയത്ത് ജനിച്ചവർ ജനറേഷൻ ആൽഫ എന്നാണ് അറിയപ്പെടുന്നത്. നിലവിലുള്ള തലമുറ. വളരെ പെട്ടെന്ന് തന്നെ സാങ്കേതികമാറ്റങ്ങൾ നടക്കുന്ന ഒരു ലോകത്താണ് ഇവർ ജനിച്ചത്. ജനിച്ചപ്പോൾ മുതൽ മൊബൈൽ ഫോണും എഐ വിർച്വൽ റിയാലിറ്റിയുമെല്ലാം ഉപയോഗിക്കുന്നു. ഇതുവരെയുള്ള തലമുറയിൽ വെച്ച് ഏറ്റവും വിദ്യഭ്യാസ സമ്പന്നരും സാങ്കേതിക വിദ്യയുള്ള തലമുറയും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓൺലൈൻ പഠനം സാധ്യമാക്കിയവർ.

എന്താണ് ബീറ്റ ജനറേഷൻ?
2025 മുതൽ 2039 വരെ ജനിക്കാൻ പോകുന്ന തലമുറ ആയിരിക്കും ബീറ്റ ജനറേഷൻ എന്ന് അറിയപ്പെടുക. മില്ലേനിയൽസിലെ ഇളമുറക്കാരുടെയും ജെൻസീ തലമുറയിലെ മുതിർന്നവരുടെയും കുട്ടികളായിരിക്കും ബീറ്റ ജനറേഷനിൽ ഉൾപ്പെടുക. സാങ്കേതിക വിദ്യയും എ ഐയും അടക്കിവാഴുന്ന ഒരു ലോകത്തിലേക്കാണ് ഇവർ ജനിച്ചു വീഴുന്നത്. ഈ തലമുറ ജീവിതം ആരംഭിക്കുന്നത് അവരുടെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായിട്ട് ആയിരിക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ടെക്നോളജിയിൽ കാര്യമായ പുരോഗതി ഉണ്ടാകുന്നതിനൊപ്പമായിരിക്കും ജനറേഷൻ ബീറ്റയുടെ വളർച്ചയെന്ന് മുതിർന്ന സൈക്കോളജിസ്റ്റ് ആയ ഡോ. അരവിന്ദ് ഒട്ട വിശദീകരിക്കുന്നു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യകളുമായി അടുത്ത ബന്ധം പുലർത്തുന്നവർ ആയിരിക്കും ഇവർ. എഐ, വെർച്വൽ റിയാലിറ്റി, ഇന്‍റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി) തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാനും അവയിൽ പ്രാവീണ്യം നേടാനും കൂടുതൽ അവസരം ജനറേഷൻ ബീറ്റയ്ക്ക് ലഭിക്കും. ആരോഗ്യസംരക്ഷണത്തിലും സാങ്കേതിക വിദ്യയിലും പുരോഗതി കൈവരിക്കുന്നതിനാൽ ഈ കാലയളവിൽ ജനിക്കുന്ന കുട്ടികൾക്ക് ആയുസ്സ് കൂടുതലുണ്ടാകുമെന്നാണ് വിദഗ്ധർ പറയുന്നത്. സാങ്കേതിക വിദ്യയ്ക്ക് ഒപ്പം വളരുന്ന തലമുറയാണെങ്കിലും ഈ തലമുറയുടെ സ്വകാര്യതയ്ക്കും മാനസികാരോഗ്യ ആശങ്കകൾക്കും കൂടുതൽ ഊന്നൽ നൽകണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

English Summary:

Meet Generation Beta: The First Generation of the 22nd Century & Their Unique Traits