കാറിന്റെ മുൻസീറ്റിൽ ഇരുന്നിരുന്ന രണ്ടു വയസ്സുള്ള കുട്ടി കാർ അപകടത്തിൽപെട്ടപ്പോൾ എയർബാഗ് മുഖത്തമർന്ന് ശ്വാസംമുട്ടി മരിച്ചു എന്ന വാർത്ത ഈയിടെ പത്രങ്ങളിൽ വായിച്ചിരുന്നു. കാറിൽ ചെറിയ കുട്ടികളെ ഒരിക്കലും മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കരുത്. മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാകുമ്പോൾ കാറിന്റെ മുൻഭാഗമാണ് അപകടത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാറിന്റെ മുൻസീറ്റിൽ ഇരുന്നിരുന്ന രണ്ടു വയസ്സുള്ള കുട്ടി കാർ അപകടത്തിൽപെട്ടപ്പോൾ എയർബാഗ് മുഖത്തമർന്ന് ശ്വാസംമുട്ടി മരിച്ചു എന്ന വാർത്ത ഈയിടെ പത്രങ്ങളിൽ വായിച്ചിരുന്നു. കാറിൽ ചെറിയ കുട്ടികളെ ഒരിക്കലും മുൻസീറ്റിൽ ഇരിക്കാൻ അനുവദിക്കരുത്. മിക്കപ്പോഴും അപകടങ്ങൾ ഉണ്ടാകുമ്പോൾ കാറിന്റെ മുൻഭാഗമാണ് അപകടത്തിൽ പെടുന്നത്. അപകടസമയത്ത് എയർബാഗ് വീർത്തു വരുമ്പോൾ അതിന്റെ സമ്മർദം താങ്ങാനുള്ള കഴിവ് കുട്ടികളുടെ ശരീരത്തിന് ഉണ്ടാകില്ല. അത് ഇതുപോലെ ശ്വാസം മുട്ടുന്നതിനും എല്ലുകൾ പൊട്ടുന്നതിനും ഒക്കെ ഇടയാക്കും. പിറകിലെ സീറ്റിൽ നടുവിലുള്ള സ്ഥലമാണ് പൊതുവേ കുട്ടികൾക്കു മെച്ചപ്പെട്ട സുരക്ഷ നൽകുന്നതിന് പറ്റിയ ഇരിപ്പിടം.

മുൻസീറ്റിൽ ഇരിക്കണമെന്ന് കുട്ടികൾ വാശി പിടിക്കുന്നത് സാധാരണമാണ്. പലപ്പോഴും അച്ഛനമ്മമാർ ഈ വാശിക്ക് വഴങ്ങിക്കൊടുക്കാറുണ്ട്. ഓരോ കുട്ടിയുടെയും സ്വഭാവപ്രകൃതി വ്യത്യസ്‌തമാണ് എന്നതുകൊണ്ട് ഒരു പരിധി വരെ കുട്ടികളുടെ വാശിയും വികൃതിയും ഒക്കെ അനുവദിച്ചു കൊടുക്കാവുന്നതാണ്. എന്നാൽ, ആവശ്യങ്ങൾക്കും വാശികൾക്കും പരിധി ഉണ്ട് എന്നു കുട്ടികളെ മനസ്സിലാക്കേണ്ടതുണ്ട്. അത് ചെറിയ കുട്ടിയാകുമ്പോൾ തന്നെ കുട്ടികൾ പഠിക്കേണ്ട കാര്യമാണ്. ഒരു പരിധിക്കപ്പുറത്തുള്ള വാശികളും ആവശ്യങ്ങളും പ്രത്യേകിച്ച് അപകടസാധ്യത ഉള്ള കാര്യങ്ങൾ അനുവദിച്ചുകൊടുക്കില്ല എന്നു തീരുമാനിക്കണം. പരിധിയെക്കുറിച്ചു കുറേശ്ശെയായി കുട്ടികൾ മനസ്സിലാക്കിക്കൊള്ളും.

ADVERTISEMENT

കുട്ടികൾ വീടിന്റെ ടെറസിൽ നിന്നു വീണ് അപകടം പറ്റുന്നതും ബക്കറ്റിൽ വീണു മരിക്കുന്നതും ഒക്കെയായ വാർത്തകൾ ഇടയ്ക്കിടെ കാണാറുണ്ട്. ചെറിയ അശ്രദ്ധയാണ് പലപ്പോഴും കുട്ടികളിലെ വലിയ അപകടങ്ങൾക്കു കാരണം ആകുന്നത്. പ്രത്യേകിച്ചും എഡിഎച്ച്ഡി (ADHD) പോലെ അടങ്ങിയിരിക്കാൻ പ്രയാസമുള്ള കുട്ടികളിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കീടനാശിനികൾ, മരുന്നുകൾ, മണ്ണെണ്ണ, നിലം വൃത്തിയാക്കുന്നതിനുള്ള ലായനികൾ, കൊതുകു തിരികൾ തുടങ്ങിയവ കുട്ടികൾക്ക് എത്തിയെടുക്കാൻ പറ്റാത്ത തരത്തിൽ ഉയരത്തിലുള്ള സ്ഥലത്തു വയ്ക്കുക. കഴിയുന്നതും ഇവയൊക്കെ പൂട്ടി വയ്ക്കുക. ചെറിയ കുട്ടികളെ ഒറ്റയ്ക്ക് വെള്ളം നിറഞ്ഞ ബക്കറ്റിനടുത്തു കളിക്കാൻ അനുവദിക്കരുത്. ടെറസുകൾക്ക് ഇടയിലൂടെ കുട്ടികൾ വീഴുന്നത് തടയുന്നതിനുതകുന്ന രീതിയിൽ അഴികളുള്ള വേലികൾ ഉണ്ടായിരിക്കണം. വീട്ടുപറമ്പിലുള്ള കിണറുകൾക്കും ചെറിയ കുളങ്ങൾക്കും ചുറ്റുമതിൽ ഉണ്ടായിരിക്കണം. കുട്ടികൾ അടുപ്പിനടുത്ത് കളിക്കുന്നതും തീകൊണ്ടു കളിക്കുന്നതും അനുവദിക്കരുത്. വൈദ്യുത ഉപകരണങ്ങൾ കൊണ്ടുകളിക്കുന്നത് അപകടം ഉണ്ടാക്കും. ചെറിയ കുട്ടികൾക്കു കൊടുക്കുന്ന കളിപ്പാട്ടങ്ങൾ തീരെ അപകടസാധ്യത ഇല്ലാത്തവ ആയിരിക്കണം. വിഴുങ്ങി അപകടം ഉണ്ടാക്കാൻ സാധ്യത ഉള്ള ചെറിയ കളിപ്പാട്ടങ്ങളും കൂർത്ത അറ്റംകൊണ്ട് മുറിവേൽക്കാൻ സാധ്യത ഉള്ളതോ കടിക്കുമ്പോൾ വിഷാംശം ഉള്ളിൽ ചെല്ലാൻ സാധ്യത ഉള്ളതോ ആയ കളിപ്പാട്ടങ്ങളും കുട്ടികൾക്കു കൊടുക്കരുത്.

ബുദ്ധിവികാസപ്രശ്നങ്ങളും പെരുമാറ്റപ്രശ്നങ്ങളും ഉള്ളകുട്ടികൾ ഇത്തരം അപകടങ്ങളിൽ പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട്, ഇത്തരം പ്രശ്നങ്ങളുള്ള കുട്ടികൾക്ക് വീടിനകത്തും പുറത്തും സുരക്ഷയ്ക്ക് ഏറെ ശ്രദ്ധ നൽകേണ്ടതുണ്ട്.

ADVERTISEMENT

(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

English Summary:

Child Car Safety: Front Seat Danger & How to Protect Your Kids at Home