ചോദ്യം : എന്റെ മകൻ ഇപ്പോൾ ഒൻപതാം ക്ലാസിലാണ്. വലിയ കുഴപ്പമില്ലാതെ പഠിക്കുന്നുണ്ട്. പരീക്ഷകളിൽ മോശമല്ലാത്ത മാർക്ക് കിട്ടുന്നുണ്ട്. ഒരുപാടു സമയം മൊബൈലിലും ഇന്റർനെറ്റിലും ആയി ചെലവഴിക്കുന്നു. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. ദിവസവും ഒരുപാടു സമയം മൊബൈൽ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ? ഉത്തരം :

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചോദ്യം : എന്റെ മകൻ ഇപ്പോൾ ഒൻപതാം ക്ലാസിലാണ്. വലിയ കുഴപ്പമില്ലാതെ പഠിക്കുന്നുണ്ട്. പരീക്ഷകളിൽ മോശമല്ലാത്ത മാർക്ക് കിട്ടുന്നുണ്ട്. ഒരുപാടു സമയം മൊബൈലിലും ഇന്റർനെറ്റിലും ആയി ചെലവഴിക്കുന്നു. മറ്റു പ്രശ്നങ്ങൾ ഒന്നും ഇല്ല. ദിവസവും ഒരുപാടു സമയം മൊബൈൽ ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമോ?

ഉത്തരം : കുട്ടികൾ ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത് പലതരത്തിലാകാം. വെറുതെ ഒന്നും ചെയ്യാതെ ഇരുന്നു വളരെ പാസീവ് ആയി ടിവിയോ മൊബൈലോ കണ്ടുകൊണ്ടിരിക്കുന്നത്, പ്രിയപ്പെട്ടവരുമായുള്ള വിഡിയോ ചാറ്റിങ് നടത്തുന്നത്, വിദ്യാഭ്യാസത്തെ സഹായിക്കുന്ന പരിപാടികൾ കാണുന്നത്, കുട്ടികളിൽ മസ്തിഷ്ക വളർച്ചയെ പോഷിപ്പിക്കുന്ന തരത്തിലുള്ള പരിപാടികൾ കാണുന്നത് - ഇതെല്ലാം സ്ക്രീൻ സമയത്തിൽ വരും. അതുകൊണ്ട്, സ്‌ക്രീൻ സമയം കൂടുന്നത് മോശമാണ്. അല്ലെങ്കിൽ അനാരോഗ്യകരമാണ് എന്ന് ഒരു പൊതുധാരണയിൽ എത്താൻ കഴിയില്ല. എത്ര സമയം എന്നതിനെക്കാൾ പ്രധാനമാണ് എന്താണു കുട്ടികൾ കാണുന്നത് എന്നത്.

ADVERTISEMENT

ഡിജിറ്റൽ മീഡിയകളിൽ കുട്ടികൾ കാണുന്ന പരിപാടികൾക്ക് അവരെ വലിയ അളവിൽ സ്വാധീനിക്കാൻ കഴിയും. അക്രമങ്ങളും അമിത ലൈംഗികതയും ലഹരി ഉപയോഗവും ഉള്ള പരിപാടികൾ, അപകടകരമായ കാര്യങ്ങൾ ചെയ്യുന്ന പരിപാടികൾ, അതുപോലുള്ള സീരിയലുകൾ, വിഡിയോ ഗെയിമുകൾ, അശാസ്ത്രീയമോ അസത്യമോ ആയ വിവരങ്ങൾ നൽകുന്ന പരിപാടികൾ, എന്നിവ ഒക്കെ കുട്ടികൾ കാണുമ്പോൾ അതു കുട്ടികളുടെ പെരുമാറ്റത്തെയും മാനസികാരോഗ്യത്തെയും ബാധിക്കാൻ സാധ്യത ഉണ്ട്. കൂടുതൽ സമയം സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്നത് പൊണ്ണത്തടി, തലവേദന, കണ്ണു വേദന കാഴ്ചയുമായി ബന്ധപ്പെട്ട മറ്റു പ്രശ്നങ്ങൾ, ഉറക്കക്കുറവ് തുടങ്ങിയ ശാരീരികപ്രശ്നങ്ങൾക്കും പഠനത്തിൽ താൽപര്യം കുറയുക, വായനയോട് താൽപര്യം കുറയുക തുടങ്ങിയ പ്രശ്നങ്ങൾക്കും കാരണം ആകാം. തുടർച്ചയായി സ്ക്രീനിലേക്കു നോക്കുന്നത് ഒഴിവാക്കുകയും, ഇടയ്ക്കിടെ പുറത്തേക്കു നോക്കുകയും കണ്ണ് അടച്ചു തുറക്കുകയും ചെയ്യുന്നത് തലവേദനയും കണ്ണുവേദനയും പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. കൂടുതൽ സമയം ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്ന കുട്ടികളിൽ വിഷാദരോഗവും ഉത്കണ്ഠാരോഗവും പോലുള്ള വൈകാരികപ്രശ്നങ്ങളും പെരുമാറ്റപ്രശ്നങ്ങളും കൂടുതലാണ് എന്നും ശ്രദ്ധയും ഏകാഗ്രതയും കുറയുന്നതിനും സാമൂഹിക ഇടപെടലുകളെ ബാധിക്കുന്നതിനും സാധ്യത ഉണ്ട് എന്നും പഠനങ്ങൾ ഉണ്ട്.

അതുകൊണ്ട്, ഏതുതരത്തിലാണ് കുട്ടികൾ ഡിജിറ്റൽ മീഡിയ ഉപയോഗിക്കുന്നത്, എന്തൊക്കെയാണ് കുട്ടികൾ കാണുന്നത്, ആരോടൊക്കെയാണ് കുട്ടികൾ സോഷ്യൽ മീഡിയയിൽ ഇടപെടുന്നത് തുടങ്ങിയ കാര്യങ്ങളിലാണ് രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്. സ്‌ക്രീൻ ഉപയോഗം, ഉറക്കം, ഭക്ഷണം, വ്യായാമം തുടങ്ങിയ ദൈനംദിന ജീവിതചര്യകളെയും ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള സാമൂഹിക ഇടപെടലുകളെയും ബാധിക്കുന്ന തരത്തിലാകാതിരിക്കാനും ശ്രദ്ധിക്കണം.

ADVERTISEMENT

(ലേഖകൻ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെന്റർ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ് (ഇംഹാൻസ്) ഡയറക്ടറാണ്)

English Summary:

Is Your Child's Phone Use Making Them Sick? Expert Reveals the Shocking Truth