കുട്ടികളുടെ തലച്ചോറിനുള്ള വ്യായാമം ആണ് ഭാഷ. തുടക്കത്തിൽ കുട്ടിക്ക് ഓരോ വാക്കും ഡംബൽസ് പോലെ തോന്നുമെങ്കിലും പിന്നീടത് പുഷ്പം പോലെയാകും. സംസാരം കേൾക്കാനും ഉപയോഗിക്കാനുമുള്ള അവസരം കുറയാതെ ശ്രദ്ധിക്കണം. പരമാവധി കുട്ടിയോട് സംസാരിക്കുക. അല്ലാത്ത സാഹചര്യത്തിൽ തലച്ചോറില ഭാഷാ സംബന്ധമായ ഭാഗത്തിന്റെ വളർച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികളുടെ തലച്ചോറിനുള്ള വ്യായാമം ആണ് ഭാഷ. തുടക്കത്തിൽ കുട്ടിക്ക് ഓരോ വാക്കും ഡംബൽസ് പോലെ തോന്നുമെങ്കിലും പിന്നീടത് പുഷ്പം പോലെയാകും. സംസാരം കേൾക്കാനും ഉപയോഗിക്കാനുമുള്ള അവസരം കുറയാതെ ശ്രദ്ധിക്കണം. പരമാവധി കുട്ടിയോട് സംസാരിക്കുക. അല്ലാത്ത സാഹചര്യത്തിൽ തലച്ചോറില ഭാഷാ സംബന്ധമായ ഭാഗത്തിന്റെ വളർച്ച കുറയാം. സ്കൂളിലെത്തുമ്പോൾ വായന, അക്ഷരങ്ങൾ, എഴുത്ത് എന്നിവ പഠിക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകാനും സാധ്യതയുണ്ട്.

∙പുതിയ തലമുറയിലെ മാതാപിതാക്കളിൽ പലരും പേരന്റിങ് ടിപ്സ് ഓൺലൈനിൽ തിരയും. പക്ഷേ കുട്ടികൾക്കൊപ്പമിരുന്നു കളിക്കാനോ മറ്റൊന്നിലേക്കും ശ്രദ്ധ പതറാതെ മക്കൾക്കൊപ്പം സമയം പങ്കിടാനോ മെനക്കേടാറില്ല.

ADVERTISEMENT

കുട്ടികൾക്കു കളിക്കാൻ അക്കങ്ങളും ഷേപ്പും നിറങ്ങളും വിഷയമായി വരുന്ന വിഡിയോസ് വച്ചു കൊടുക്കുക., എജ്യുക്കേഷനൽ ആപ് നൽകുക, ബോറടിക്കുന്നുവെന്നു പറയുമ്പോൾ ഗെയിംസ് നൽകുക എന്നിങ്ങനെ കാര്യങ്ങൾ ചെയ്തു നൽകുന്നതല്ല ശരിയായ പേരന്റിങ്. മൊബൈലല്ല ബേബി സിറ്റർ എന്നു മനസ്സിലാക്കുക. കുട്ടിയുടെ ഭാഷ വളരാൻ സ്വാഭാവികമായ ഉദ്ദീപനം (Language stimulation) വേണം. അതിനു വെർച്വൽ വേൾഡിനേക്കാൾ നല്ലത് റിയൽ വേൾഡ് ഗെയിംസ് ആണ്.

കുട്ടികൾക്കു പല വാക്കുകൾ അറിയാമെന്നല്ലാതെ അവ എന്തിനൊക്കെ, നിത്യജീവിതത്തിൽ എങ്ങനെയൊക്കെ ഉപയോഗിക്കാം (Functional communication) എന്ന് പഠിപ്പിക്കണം. പ്രവൃത്തികളുമായി ബന്ധപ്പെട്ട വാക്കുകളും അവയുടെ ഉപയോഗക്രമവും ശരിയായി മനസ്സിലാക്കുന്ന കുട്ടിക്ക് സ്കൂളിലെത്തുമ്പോൾ ഭാഷാ പഠനം പ്രശ്നമേ ആകില്ല.

ADVERTISEMENT

∙പലപ്പോഴും കുട്ടികളോടുള്ള മാതാപിതാക്കളുടെ സംസാരം ചോദ്യങ്ങളും കൽപനകളും മാത്രമാകാം. ഹോംവർക് ചെയ്തോ, പരീക്ഷ എപ്പോഴാണ്, മുറി വൃത്തിയാക്കിടാൻ മറക്കേണ്ട എന്നിങ്ങനെ. അല്ലെങ്കിൽ എന്തെങ്കിലും ജോലി ഏൽപിക്കാനായിരിക്കും കുട്ടിയെ വിളിക്കുന്നത്. മേൽപ്പറഞ്ഞ ഗണത്തിൽ പെടുന്ന രക്ഷിതാവാണെന്ന് സ്വയം തോന്നുന്നുവെങ്കിൽ ഉടൻ തിരുത്തുക.

കുട്ടികളെ കേൾക്കുക, ധാരാളം അവരോട് സംസാരിക്കുക. അപ്പോൾ എത്ര വളർന്നാലും കൂട്ടുകാരോട് സംസാരിക്കുന്ന അടുപ്പത്തോടെ നിങ്ങളോടും സംസാരിക്കും. വാക്കുകളുടെ ഡംബലുകൾ പുഷ്പം പോലെ ഉയർത്തി പഠിച്ച അവർക്ക് പഠനത്തിന്റെ ഒരു ഘട്ടത്തിലും ഭാഷ പ്രശ്നമായി മാറില്ല.

English Summary:

Stop Using Your Phone as a Babysitter: How Screen Time Harms Your Child's Language Development