ബഹിരാകാശത്ത് ഗോഡ്സിലയുടെ രൂപം തെളിഞ്ഞു
ഭൂമിയിലെ ആകാശത്ത് മേഘങ്ങൾ പലപ്പോഴും വിചിത്രമായ രൂപങ്ങളുണ്ടാക്കാറുണ്ട്. മൃഗങ്ങളായും മനുഷ്യരായും പക്ഷികളായും ചിലപ്പോൾ പരിചിതമായ വസ്തുക്കളായുമൊക്കെ നമുക്ക് ഈ രൂപങ്ങൾ അനുഭവപ്പെടും. ഇത്തരത്തിൽ ബഹിരാകാശത്തു തെളിഞ്ഞ ഒരു പ്രത്യേകരൂപം നാസയുടെ സ്പിറ്റ്സർ ടെലിസ്കോപ്പ് പകർത്തി. പിൽക്കാലത്ത് ഈ ചിത്രം പരിശോധിച്ച

ഭൂമിയിലെ ആകാശത്ത് മേഘങ്ങൾ പലപ്പോഴും വിചിത്രമായ രൂപങ്ങളുണ്ടാക്കാറുണ്ട്. മൃഗങ്ങളായും മനുഷ്യരായും പക്ഷികളായും ചിലപ്പോൾ പരിചിതമായ വസ്തുക്കളായുമൊക്കെ നമുക്ക് ഈ രൂപങ്ങൾ അനുഭവപ്പെടും. ഇത്തരത്തിൽ ബഹിരാകാശത്തു തെളിഞ്ഞ ഒരു പ്രത്യേകരൂപം നാസയുടെ സ്പിറ്റ്സർ ടെലിസ്കോപ്പ് പകർത്തി. പിൽക്കാലത്ത് ഈ ചിത്രം പരിശോധിച്ച ശാസ്ത്രജ്ഞർക്ക് ഇതൊരു ഗോഡ്സിലയുടെ രൂപം പോലെയാണു തോന്നിയത്. ചിത്രത്തിനു മുകളിൽ ഏതോ കുസൃതികൾ ബിന്ദുക്കൾ യോജിപ്പിച്ച് ഒരു ഗോഡ്സിലയുടെ ചിത്രവും വരച്ചു. തീക്ഷ്ണമായ കണ്ണുകളും അക്രമാസക്തമായ രൂപവും തുറന്ന വായയുമൊക്കെയുള്ള ഒരു ഭീകരൻ ഗോഡ്സില.
പ്രപഞ്ചത്തിൽ സജിറ്റേറിയസ് നക്ഷത്ര സമൂഹത്തിൽ സ്ഥിതി ചെയ്യുന്ന നെബുലയാണ് ഈ രീതിയിൽ അനുഭവപ്പെട്ടത്. ഇതു ഭൂമിയിൽ നിന്ന് എത്ര അകലത്തിലാണു നിൽക്കുന്നതെന്ന് കൃത്യമായ വിവരം ലഭ്യമല്ല. ആകാശത്തും മറ്റും നോക്കുമ്പോൾ ഇങ്ങനെ വിചിത്ര രൂപം തോന്നുന്നതു പാരെഡോലിയ എന്നാണ് അറിയപ്പെടുന്നത്. ഇത്തരം ധാരാളം പാരെഡോലിയ ചിത്രങ്ങൾ സ്പിറ്റ്സറിന്റെ വെബ് ആപ്പിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഗോഡ്സില മാത്രമല്ല, ചിലന്തി, പല്ലി, ഓന്ത് തുടങ്ങി ഒട്ടേറെ ജീവികളുടെ ആകൃതികൾ വരുന്ന ചിത്രങ്ങൾ ഈ ആപ്പിലുണ്ട്.
17 വർഷത്തോളം സേവനത്തിലുണ്ടായിരുന്ന സ്പ്റ്റ്സർ ടെലിസ്കോപ് കഴിഞ്ഞ വർഷമാണ് പ്രവർത്തനം അവസാനിപ്പിച്ചത്. നാസ കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നിവരുടെ സംയുക്ത സംരംഭമായിരുന്നു സ്പിറ്റ്സർ. 900 കിലോ ഭാരമുള്ള സ്പിറ്റ്സറിനു 4 മീറ്ററായിരുന്നു ഉയരം. ഒട്ടേറെ ചിത്രങ്ങളാണു മാനവരാശിക്കായി സ്പിറ്റ്സർ എടുത്തു നൽകിയത്. ഇൻഫ്രാറെഡ് ടെലിസ്കോപ് ക്യാമറാ സംവിധാനങ്ങളുപയോഗിച്ചായിരുന്നു സ്പിറ്റ്സറിന്റെ പ്രവർത്തനം. ഇൻഫ്രാറെഡ് രീതിയിൽ ചിത്രങ്ങളെടുക്കുന്നത് പൊടിപടലങ്ങൾ മറയ്ക്കുന്ന പ്രശ്നം ഒഴിവാക്കും. സൗരയൂഥത്തിനു പുറത്തു സ്ഥിതി ചെയ്യുന്ന ഒട്ടേറെ പുറംഗ്രഹങ്ങളെ കണ്ടെത്താൻ സ്പിറ്റ്സർ സഹായിച്ചിട്ടുണ്ട്. ശനിഗ്രഹത്തിന്റെ ഏറ്റവും പുറത്തുള്ള വലയം കണ്ടെത്തിയതും ഈ ടെലിസ്കോപ്പാണ്.
English summary : Godzilla monster spotted in nebula by zombie space telescope