ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തപാൽ സ്റ്റാമ്പ് ലേലത്തിന്. 1840 ൽ ബ്രിട്ടനിൽ പുറത്തിറങ്ങിയ സ്റ്റാമ്പാണ് ലേലത്തിന് വയ്ക്കുന്നത്. പോസ്റ്റൽ സർവീസുകളിൽ നവീകരണം കൊണ്ടുവന്ന റോബർട്ട് വാലസിന്റെ ശേഖരത്തിൽ നിന്നുമാണ് സ്റ്റാമ്പ് കണ്ടെടുത്തത്. വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് 1840 ഏപ്രിൽ 10 എന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തപാൽ സ്റ്റാമ്പ് ലേലത്തിന്. 1840 ൽ ബ്രിട്ടനിൽ പുറത്തിറങ്ങിയ സ്റ്റാമ്പാണ് ലേലത്തിന് വയ്ക്കുന്നത്. പോസ്റ്റൽ സർവീസുകളിൽ നവീകരണം കൊണ്ടുവന്ന റോബർട്ട് വാലസിന്റെ ശേഖരത്തിൽ നിന്നുമാണ് സ്റ്റാമ്പ് കണ്ടെടുത്തത്. 

വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള സ്റ്റാമ്പ് 1840 ഏപ്രിൽ 10 എന്ന തീയതി കുറിച്ച് ഒരു രേഖയിൽ പതിച്ച നിലയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ആദ്യ പോസ്റ്റേജ് സ്റ്റാമ്പിന്റെ മാതൃകകളിൽ കേടുപാടുകളില്ലാതെ സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഒരേയൊരു സ്റ്റാമ്പാണിത് എന്ന് ലേല കമ്പനിയായ സോതെബിസ് പറയുന്നു. 

ADVERTISEMENT

8.25 മില്യൺ ഡോളറിനാണ് (61 കോടി രൂപ) സ്റ്റാമ്പ് ലേലത്തിന് എത്തുന്നത്. ആഗോളതലത്തിൽ ആശയവിനിമയത്തിന് പുതിയ മാനംനൽകിയ ഒന്ന് എന്ന നിലയിലാണ് ഈ പോസ്റ്റേജ് സ്റ്റാമ്പിന്റെ പ്രാധാന്യം. ചരിത്ര പ്രാധാന്യമുള്ള ഒട്ടേറെ സ്റ്റാമ്പുകൾ ലോകത്താകമാനം പലരും കൈവശം സൂക്ഷിച്ചിട്ടുണ്ട്. അവയൊക്കെ കണക്കിലെടുത്താലും ഏറ്റവും പ്രാധാന്യം ചെന്ന സ്റ്റാമ്പ് ഇതാവുമെന്ന് ലേല കമ്പനി അവകാശപ്പെടുന്നു. 

ADVERTISEMENT

മൂന്ന് പതിറ്റാണ്ട് മുമ്പാണ് ശേഖരത്തിൽനിന്ന് സ്റ്റാമ്പ് കണ്ടെടുത്തത്. വാലസ് ഡോക്യുമെന്റ് എന്ന ചരിത്ര രേഖയിൽ പതിച്ചിരുന്ന സ്റ്റാമ്പ് പത്തുവർഷം മുൻപ് അലൻ ഹോല്യോകേ എന്ന സ്റ്റാമ്പ് ശേഖരണം നടത്തുന്ന വ്യക്തിയുടെ  കൈവശം എത്തിയതോടെയാണ് അതിന്റെ ചരിത്ര പ്രാധാന്യത്തെ കുറിച്ചുള്ള പരിശോധനകൾ ആരംഭിച്ചത്. ഈ വരുന്ന ഡിസംബറിൽ സ്റ്റാമ്പ് ലേലത്തിന് എത്തും.

ADVERTISEMENT

English summary : World's first stamp heads for auction