അതിസുന്ദരി ! 2600 വർഷം മുൻപുള്ള മമ്മിയുടെ മുഖം പുനസൃഷ്ടിച്ച് ശാസ്ത്രജ്ഞർ
2600 വർഷം മുൻപ് മരിച്ച ഈജിപ്ഷ്യൻ മമ്മിയുടെ മുഖം സിടി സ്‌കാനുകൾ, മറ്റുവിവരങ്ങൾ എന്നിവയുടെ സഹായത്തോടെ അത്യാധുനിക കംപ്യൂട്ടർ സാങ്കേതികവിദ്യയിൽ പുനസൃഷ്ടിച്ച് ഗവേഷകർ. ബ്രൗൺ നിറത്തിലുള്ള കൃഷ്ണമണികളോടു കൂടിയ വലിയ കണ്ണുകളും, അൽപം പൊങ്ങിയ പല്ലുകളുമുള്ള അതിസുന്ദരിയായ യുവതിയായിരുന്നു ജീവിച്ചിരുന്ന

2600 വർഷം മുൻപ് മരിച്ച ഈജിപ്ഷ്യൻ മമ്മിയുടെ മുഖം സിടി സ്‌കാനുകൾ, മറ്റുവിവരങ്ങൾ എന്നിവയുടെ സഹായത്തോടെ അത്യാധുനിക കംപ്യൂട്ടർ സാങ്കേതികവിദ്യയിൽ പുനസൃഷ്ടിച്ച് ഗവേഷകർ. ബ്രൗൺ നിറത്തിലുള്ള കൃഷ്ണമണികളോടു കൂടിയ വലിയ കണ്ണുകളും, അൽപം പൊങ്ങിയ പല്ലുകളുമുള്ള അതിസുന്ദരിയായ യുവതിയായിരുന്നു ജീവിച്ചിരുന്ന കാലഘട്ടത്തിൽ ഈ മമ്മിയെന്നു തെളിഞ്ഞിരിക്കുകയാണ്. സ്വിറ്റ്‌സർലൻഡിലെ സെയിന്‌റ് ഗാലെൻ നഗരത്തിലെ സാവോ ഗാലോ ആബി ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുള്ള ഷേപ്പനൈസിസ് എന്നു പേരുള്ള മമ്മിയിലാണു ശാസ്ത്രജ്ഞർ ഗവേഷണം നടത്തിയത്.
ഈജിപ്തിൽ നൈൽ നദിയുടെ പടിഞ്ഞാറൻ തീരത്ത് ദയർ എൽ ബെഹാരി എന്നറിയപ്പെടുന്ന മൃതസ്ഥലങ്ങളും കല്ലറകളും നിറഞ്ഞ മൃതനഗരത്തിൽ നിന്നാണ് മമ്മിയെ 1819ൽ കണ്ടെടുത്തത്. തൊട്ടടുത്ത വർഷം മമ്മിയെ സ്വിറ്റ്‌സർലൻഡിലെത്തിച്ചു. പിന്നീട് ഇതിനെ അവിടെ സൂക്ഷിച്ചു വരികയാണ്.
ഷേപ്പനൈസിസിന്റെ മൃതപേടകത്തിലെ മുദ്രകൾ പരിശോധിച്ച ഗവേഷകർ ഇവർ ധനികരായ ഉന്നതകുടുംബത്തിൽ ജനിച്ച യുവതിയാണെന്നു കണ്ടെത്തിയിരുന്നു. ബിസി ഏഴാം നൂറ്റാണ്ടിലായിരുന്നു ഇവരുടെ ജീവിതകാലം. ഈജിപ്തിലെ പൗരാണിക നഗരമായ തീബ്‌സിലെ പുരോഹിതനായ പാസ്‌ചെൻഫിയുടെ മകളായിരുന്നു ഷേപ്പനൈസിസ്. ബിസി 610ൽ ഇവർ മരിച്ചു. ഇവരുടെ ഭർത്താവിന്റെ പേരോ കുട്ടികളുടെ വിവരങ്ങളോ കണ്ടെത്താൻ ഗവേഷകർക്കു കഴിഞ്ഞിട്ടില്ല.
സ്വിറ്റ്‌സർലൻഡിലെ ഏറ്റവും പ്രശസ്തയായ മമ്മിയെന്നാണു ഷേപ്പനൈസിസ് അറിയപ്പെടുന്നത്. ഇവരുടെ മുഖം പുനർനിർമിക്കാനായി മാസങ്ങളെടുത്താണു ഗവേഷകർ പഠനങ്ങൾ നടത്തിയത്.സിസിലിയിലെ ഫാപാബ് റിസർച് സെന്‌റർ, ഓസ്‌ട്രേലിയയിലെ ഫ്‌ലിൻഡേഴ്‌സ് സർവകലാശാല എന്നിവയിലെ സംയുക്ത ശാസ്ത്രജ്ഞ സംഘമാണു ഗവേഷണം നടത്തിയത്. വിഖ്യാത ത്രീഡി ഡിസൈനറായ ബ്രസീലുകാരൻ സിസെറോ മൊറായിസാണ് മമ്മിയുടെ മുഖത്തിന്റെ പുനർനിർമാണം നടത്തിയത്.
English Summary : Scientists reconstruct face female Mummy died 2,600 years ago