അർജന്റീന എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലോർമ വരിക അവരുടെ ഫുട്ബോൾ ടീമിന്റെ ജഴ്സിയാണ്. ഇളംനീല, വെള്ള വരകൾ ഇടകലർന്നുള്ള ജഴ്സി. അർജന്റീനയുടെ ദേശീയപതാകയിൽ നിന്നാണ് ഈ ജഴ്സി രംഗത്തു വന്നത്. ഈ അർജന്റീനിയൻ പതാക ആദ്യമായി ഉയർത്തിയ സ്ഥലമാണ് റൊസാരിയോ. അർജന്റീനയുടെ സാംസ്കാരിക തലസ്ഥാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർജന്റീന എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ നമുക്ക് മനസ്സിലോർമ വരിക അവരുടെ ഫുട്ബോൾ ടീമിന്റെ ജഴ്സിയാണ്. ഇളംനീല, വെള്ള വരകൾ ഇടകലർന്നുള്ള ജഴ്സി. അർജന്റീനയുടെ ദേശീയപതാകയിൽ നിന്നാണ് ഈ ജഴ്സി രംഗത്തു വന്നത്. ഈ അർജന്റീനിയൻ പതാക ആദ്യമായി ഉയർത്തിയ സ്ഥലമാണ് റൊസാരിയോ. അർജന്റീനയുടെ സാംസ്കാരിക തലസ്ഥാനം. ലോകപ്രശസ്ത വിപ്ലവകാരി ഏർണസ്റ്റോ ചെഗവാരയുടെയും ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെയും ജന്മസ്ഥലവും റൊസാരിയോയാണ്. അർജന്റീനയിലെ പ്രവിശ്യയായ സാന്റാ ഫിയിൽ പരാനാ നദിക്കരയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മൂന്നാമത്തെ നഗരവും റൊസാരിയോയാണ്.

1793ൽ 457 പേരുടെ വാസസ്ഥലമായാണു റൊസാരിയോയുടെ ചരിത്രം തുടങ്ങുന്നത്. 1852 ആയപ്പോഴേക്കും സ്ഥലം വിസ്തൃതി പ്രാപിക്കുകയും നഗരപദവി കൈവരികയും ചെയ്തു. പാഗോ ഡി ലോസ് അറോയോസ് എന്ന പേരിലാണ് അന്ന് ഈ നഗരം അറിയപ്പെട്ടത്. 1812ലാണ് ജനറൽ മാനുവൽ ബെഗ്രാനോ ആദ്യമായി അർജന്റീനിയൻ പതാക റൊസാരിയോയിൽ ഉയർത്തിയത്. അർജന്റീനിയൻ പതാകയുടെ ശിൽപി കൂടിയാണ് ബെഗ്രാനോ. ഇതിന്റെ ഓർമപ്പെടുത്തലിനായി നാഷനൽ ഫ്ലാഗ് മെമ്മോറിയൽ എന്ന കെട്ടിടവുമുണ്ട്.

ADVERTISEMENT

1969 മുതൽ 1976 വരെയുള്ള സൈനികഭരണകാലത്ത് മിലിട്ടറി സർക്കാരിനെതിരെ നിരവധി സമരങ്ങൾ റൊസാരിയോ നഗരത്തിൽ നടന്നിരുന്നു. അർജന്റീനയുടെ സാംസ്കാരിക കേന്ദ്രം എന്ന നിലയ്ക്കുകൂടിയാണ് നഗരം പരിഗണിക്കപ്പെടുന്നത്. അർജന്റീനയിലെ വാസ്തുശിൽപകല വിളിച്ചോതുന്ന നിരവധി കെട്ടിടങ്ങൾ ഈ നഗരത്തിലുണ്ട്. നിലവിൽ 13 ലക്ഷം ആളുകളാണ് റൊസാരിയോയിൽ താമസിക്കുന്നത്. ഈ നഗരത്തിനു മറ്റൊരു പ്രത്യേകതയുമുണ്ട്. ഈ നഗരത്തിന്റെ പേര് ജ്യോതിശ്ശാസ്ത്രജ്ഞർ ഒരു ഛിന്നഗ്രഹത്തിനു നൽകിയിട്ടുണ്ട്. 14812 റൊസാരിയോ എന്നാണ് ഈ ഛിന്നഗ്രഹം അറിയപ്പെടുന്നത്.

Content Summary : Rosario city in Argentina

ADVERTISEMENT