2018 ഫെബ്രുവരി ആറിന് ഇലോൺ മസ്കിന്റെ കമ്പനിയായ സ്പെയ്സ് എക്സ് ഒരു വമ്പൻ റോക്കറ്റിനെ വിക്ഷേപിച്ചു? ഫാൽക്കൺ ഹെവി എന്ന റോക്കറ്റായിരുന്നു ഇതിനായി ഉപയോഗിച്ചത്. ആ റോക്കറ്റ് വിക്ഷേപണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആ റോക്കറ്റിനുള്ളിൽ ഒരു പുതുപുത്തൻ ടെസ്‌ല റോഡ്സ്റ്റർ കാറും അതിന്റെ ഡ്രൈവിങ് സീറ്റിൽ സാൻഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2018 ഫെബ്രുവരി ആറിന് ഇലോൺ മസ്കിന്റെ കമ്പനിയായ സ്പെയ്സ് എക്സ് ഒരു വമ്പൻ റോക്കറ്റിനെ വിക്ഷേപിച്ചു? ഫാൽക്കൺ ഹെവി എന്ന റോക്കറ്റായിരുന്നു ഇതിനായി ഉപയോഗിച്ചത്. ആ റോക്കറ്റ് വിക്ഷേപണത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. ആ റോക്കറ്റിനുള്ളിൽ ഒരു പുതുപുത്തൻ ടെസ്‌ല റോഡ്സ്റ്റർ കാറും അതിന്റെ ഡ്രൈവിങ് സീറ്റിൽ സാൻഡ് മാനെന്നു പേരുള്ള ഒരു ആൾരൂപവും വച്ചിരുന്നു. സ്പേസ് സ്യൂട്ട് ധരിച്ച മനുഷ്യരൂപത്തിലുള്ള ഈ പാവയ്ക്കു പേരിട്ടത് പ്രശസ്ത സംഗീതജ്ഞൻ ഡേവിഡ് ബോവിയുടെ ഗാനത്തെ അടിസ്ഥാനമാക്കിയാണ്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ സ്റ്റാർമാൻ താരമായി. 

ADVERTISEMENT

ഇപ്പോഴിതാ അഞ്ച് വർഷങ്ങൾ പിന്നിട്ട് യാത്ര തുടരുകയാണ് സ്റ്റാർമാനും ആ കാറും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ നിർണായകഘട്ടം പിന്നിട്ടത്. ബഹിരാകാശത്ത് അഞ്ച് വർഷത്തിലധികം സമയം ഒരു കാർ കറങ്ങിനടന്നെന്ന് സാരം. ഇത്രയും നാളത്തെ യാത്രയ്ക്കിടെ 4 തവണ ചൊവ്വയുടെ ഭ്രമണപഥം സ്റ്റാർമാൻ കടന്നു.406 കോടി കിലോമീറ്റർ ഈ കാർ ബഹിരാകാശത്ത് സഞ്ചരിച്ചത്രേ. ഭൂമിയിൽ ഒരു വാഹനം ഇത്രയും ദൂരം സഞ്ചരിക്കാൻ എത്രയോ സമയമെടുക്കും, അല്ലേ? ഇപ്പോൾ ഭൂമിയിൽ നിന്ന് 32 കോടി കിലോമീറ്റർ അകലെയാണ് കാർ. മണിക്കൂറിൽ പതിനായിരം കിലോമീറ്ററിലധികം വേഗത്തിലാണു കാർ സഞ്ചരിക്കുന്നത്.

∙ മസ്കിന്റെ വികൃതി

ADVERTISEMENT

സാധാരണ പരീക്ഷണപ്പറക്കലിനായി പോകുമ്പോൾ റോക്കറ്റുകൾ ഉപഗ്രഹങ്ങൾക്കു പകരം ഡമ്മി പേലോഡായി കോൺക്രീറ്റിലും സ്റ്റീലിലും നിർമിച്ച വലിയ ബ്ലോക്കുകളാണു കൂടെ കൊണ്ടുപോകുന്നത്.എന്നാൽ ഇതിൽ ഒരു രസമില്ലെന്നായിരുന്നു ഇലോൺ മസ്കിന്റെ അഭിപ്രായം.പകരം മസ്ക് തന്റെ ഒന്നേകാൽ കോടി രൂപ  വിലവരുന്ന സുന്ദരൻ കാറിനെ റോക്കറ്റിൽ കയറ്റിവിട്ടു. കാറിന്റെ ഡാഷ്ബോർഡിൽ ‘പേടിക്കരുത്’ എന്ന സന്ദേശം ഡ്രൈവർസീറ്റിലിരിക്കുന്ന സ്റ്റാർമാനായി എഴുതിയും വച്ചിട്ടുണ്ടായിരുന്നു.

കാറും സ്റ്റാർമാനും ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി അനേകവർഷം ചുറ്റിക്കറങ്ങുമെന്നായിരുന്നു സ്പേസ് എക്സ് വിചാരിച്ചിരുന്നത്. പക്ഷേ റോക്കറ്റ് അവസാനഘട്ട ജ്വലനം നടത്തിയ ശക്തിയിൽ കാർ  ചൊവ്വയ്ക്കും വ്യാഴത്തിനും മധ്യേയുള്ള മേഖലയിലേക്കു തെറിച്ചുപോയി. ഇവിടെ മൊത്തം ഛിന്നഗ്രഹങ്ങളുടെയും കുള്ളൻ ഗ്രഹങ്ങളുടെയും ബഹളമാണ്. ഇവയിൽ പെട്ട കുള്ളൻ ഗ്രഹമായ സിറിയസിന്റെ ഭ്രമണപഥത്തിനടുത്താണു കാറെന്ന് അന്ന് പലരും പറഞ്ഞു.

ADVERTISEMENT

ഛിന്നഗ്രഹ മേഖലയിൽ വലിയ ശക്തിയോടെ തെറിക്കുന്ന പാറക്കഷണങ്ങൾ കാറിനെയും സ്റ്റാർമാനെയും നിലംപരിശാക്കുമെന്നായിരുന്നു ശാസ്ത്രജ്ഞൻമാരുടെ വിചാരം.അഥവാ ഇതു സംഭവിച്ചില്ലെങ്കിൽ ഭൂമിയുടെ കാന്തിക വലയത്തിന്റെയും അന്തരീക്ഷത്തിന്റെയും സുരക്ഷിതത്വമില്ലാത്ത ഇവിടെ ശക്തമായ വികിരണങ്ങൾ കാറിനെ നശിപ്പിക്കുമെന്നു മറ്റു ചിലർ പറഞ്ഞു. ഒരു വർഷത്തിൽ സ്റ്റാർമാനും കാറും നശിച്ചുപോകുമെന്നായിരുന്നു പ്രവചനം. ഏതായാലും ഇതു തെറ്റി. ഭാവിയിൽ കാറിനെന്തു പറ്റും? ഇക്കാര്യത്തിലും ശാസ്ത്രജ്ഞർക്ക് അഭിപ്രായമുണ്ട്. ഭാവിയിൽ വീനസിലേക്കോ ഭൂമിയിലേക്കോ കാർ വീണു പൊട്ടിത്തെറിക്കും. ഇപ്പോഴല്ല, ലക്ഷക്കണക്കിനു വർഷങ്ങൾക്കു ശേഷം.

Content Summary : SpaceX starman and Tesla Roadster in space

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT