ഇരുമ്പിനെ സ്വർണമാക്കുന്ന അപൂർവകല്ല്: ഫലമില്ലാതെ നടത്തിയ തിരച്ചിൽ
മധ്യകാലഘട്ടങ്ങൾ മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ആൽക്കെമി എന്ന വിദ്യയ്ക്ക് പ്രചാരകരേറെയായിരുന്നു. അവരെല്ലാം തേടിയത് ഒരു വസ്തുവാണ്. ഫിലോസഫേഴ്സ് സ്റ്റോൺ അഥവാ സൈദ്ധാന്തികൻമാരുടെ കല്ല് എന്നതായിരുന്നു ആ വസ്തു.ഫിലോസഫേഴ്സ് സ്റ്റോൺ അവരുടെ വിശ്വാസപ്രകാരം ഒരു നിസ്സാര വസ്തു ആയിരുന്നില്ല. ഇരുമ്പ്, ഈയം, ചെമ്പ്

മധ്യകാലഘട്ടങ്ങൾ മുതൽ പതിനേഴാം നൂറ്റാണ്ട് വരെ ആൽക്കെമി എന്ന വിദ്യയ്ക്ക് പ്രചാരകരേറെയായിരുന്നു. അവരെല്ലാം തേടിയത് ഒരു വസ്തുവാണ്. ഫിലോസഫേഴ്സ് സ്റ്റോൺ അഥവാ സൈദ്ധാന്തികൻമാരുടെ കല്ല് എന്നതായിരുന്നു ആ വസ്തു.ഫിലോസഫേഴ്സ് സ്റ്റോൺ അവരുടെ വിശ്വാസപ്രകാരം ഒരു നിസ്സാര വസ്തു ആയിരുന്നില്ല. ഇരുമ്പ്, ഈയം, ചെമ്പ് തുടങ്ങിയ സാധാരണ ലോഹങ്ങളെ സ്വർണമാക്കി മാറ്റാനുള്ള കഴിവ് ഈ വസ്തുവിനുണ്ടായിരുന്നത്രേ. ടിങ്ചർ, പൗഡർ തുടങ്ങിയ പേരുകളിലും ഈ വസ്തു ആൽക്കെമിസ്റ്റുകൾക്കിടയിൽ അറിയപ്പെട്ടു. ലോഹങ്ങളെ സ്വർണമാക്കാൻ മാത്രമല്ല, കടുത്ത രോഗപീഡകൾ മാറ്റി ശരീരത്തെ സുഖപ്പെടുത്താനും നിത്യയൗവനം നൽകാനുമൊക്കെ ഇതിനു കഴിവുണ്ടെന്നും വിശ്വസിക്കപ്പെട്ടിരുന്നു.
ഗ്രീക്ക്– ഈജിപ്ഷ്യൻ ആദിമ ആൽക്കെമിസ്റ്റായ സോസിമോസാണ് ഇതെപ്പറ്റി ആദ്യം എഴുതിയത്. എന്നാൽ ആശയത്തിലും വിശ്വാസത്തിലും ഉണ്ടായിരുന്നതല്ലാതെ ഇത്തരമൊരു വസ്തു കണ്ടെത്താൻ ആർക്കും കഴിഞ്ഞിരുന്നില്ല. ഫിലോസഫേഴ്സ് സ്റ്റോൺ സാധാരണമായി ഭൂമിയിൽ കാണപ്പെടുന്നതാണെന്നായിരുന്നു ആൽക്കെമിസ്റ്റുകൾ വിശ്വസിച്ചിരുന്നത്. ഭൂമിയിലെ പല വസ്തുക്കളെയും ലോഹങ്ങളെയും പരീക്ഷണങ്ങൾക്കു വിധേയമാക്കിയാൽ ഇതു കണ്ടെത്താൻ സാധിക്കുമെന്നും അവർ വിചാരിച്ചു. അങ്ങനെ വിവിധ വസ്തുക്കൾ ലബോറട്ടറികളിൽ പരീക്ഷണത്തിനു വിധേയമാക്കി തുടങ്ങി.
Read more : ആകാശത്തു നിന്നു തകർന്നുവീണ ലോട്ടറി: ഓസ്ട്രേലിയക്കാരനു കിട്ടിയത് 1 ലക്ഷം ഡോളർ
മറ്റു ലോഹങ്ങളിൽ നിന്ന് സ്വർണം കണ്ടെത്താനോ ഫിലോസഫേഴ്സ് സ്റ്റോൺ കണ്ടുപിടിക്കാനോ ശാസ്ത്രജ്ഞർക്കു സാധിച്ചില്ല. എന്നാൽ ഇത്തരം പ്രവർത്തനങ്ങളുെട ഭാഗമായി പുതിയ വിജ്ഞാന ശാഖകൾ ഉടലെടുത്തു തുടങ്ങി. ആധുനിക രസതന്ത്രം, മെറ്റലർജി തുടങ്ങിയ ശാസ്ത്രശാഖകളുടെ വികാസത്തിന് ആൽക്കെമിസ്റ്റുകളുടെ സംഭാവനകൾ നിർണായകമായിരുന്നു. ആധുനിക രസതന്ത്രത്തിന്റെ പ്രധാനപ്പെട്ട ആചാര്യൻമാരിലൊരാളായ റോജർ ബോയ്ൽ, വിശ്വ വിഖ്യാത ശാസ്ത്രകാരനായ ഐസക് ന്യൂട്ടൻ തുടങ്ങിയവരൊക്കെ ആൽക്കെമി പ്രാക്ടീസ് ചെയ്തവരായിരുന്നു.
ലോകം മുഴുവൻ തരംഗം സൃഷ്ടിച്ച ഹാരിപോട്ടർ പുസ്തക പരമ്പരയിലെ ആദ്യ പുസ്തകത്തിന്റെ പേര് ഫിലോസഫേഴ്സ് സ്റ്റോൺ എന്നാണ്. നിക്കോളാസ് ഫ്ലേമൽ എന്നൊരു കഥാപാത്രത്തെ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആ കഥാപാത്രം യഥാർഥത്തിൽ ഉള്ളയാളാണ്. ഫ്രാൻസിൽ 14, 15 നൂറ്റാണ്ടുകളിലായി ജീവിച്ചിരുന്ന ഫ്ലേമൽ കറുത്തീയത്തെ സ്വർണമാക്കി മാറ്റിയെന്ന് അവകാശപ്പെട്ടയാളാണ്.
Content Summary : Philosopher's stone, history & facts